കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമപാലകര്‍ക്ക് എന്തുമാവാം; ആര്‍ടിഒ വാഹനം ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തത് മണിക്കൂറുകളോളം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ മത്സ്യമാംസമാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പിണങ്ങോട് റോഡില്‍ ഗതാഗതതടസം നിത്യസംഭവമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തീരെ സ്ഥലമില്ലാത്ത പിണങ്ങോട് റോഡില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് വാഹനം പാര്‍ക്ക് ചെയ്ത് ഇന്നലെ സൃഷ്ടിച്ചത് ഗതാഗതാതടസവും യാത്രക്കാര്‍ക്ക് ദുരിതവും. നിയമം ലംഘിക്കുന്നവരെ പിടികൂടി നടപടിയെടുക്കേണ്ടവര്‍ നിയമം ലംഘിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് പലരും ഈ വഴി കടന്നുപോയത്.

നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കനത്ത പിഴയാണ് ജില്ലാ ആസ്ഥാനത്ത് സ്വീകരിച്ചുവന്നിരുന്നത്. വാഹനപ്പെരുപ്പം മൂലം ചെറിയ ആവശ്യങ്ങള്‍ക്ക് പോലും നിര്‍ത്തിയിട്ടുപോകുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ സ്റ്റിക്കറൊട്ടിക്കുന്നതും, പിക്കപ്പ് വാഹനത്തില്‍ വണ്ടികള്‍ വലിച്ചുകൊണ്ടുപോകുന്നതും വരെ കല്‍പ്പറ്റയില്‍ കാഴ്ചയായിരുന്നു. ഈ അവസരത്തിലാണ് ആര്‍ ടി ഒയുടെ വാഹനം തന്നെ നോ പാര്‍ക്കിംഗ് ഏരിയയില്‍ മണിക്കൂറുകളോളം വാഹനം പാര്‍ക്ക് ചെയ്തത്.

rto

നിയമങ്ങള്‍ പാലിക്കാതെ ആര്‍ ടി ഒയുടെ വാഹനം പാര്‍ക്കിംഗ് നിരോധനമേഖലയില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടത് വാഹനഗതാഗതത്തിന് തടസ്സവും സൃഷ്ടിച്ചു. കല്‍പറ്റ പിണങ്ങോട് റോഡില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്കുള്ള റോഡ് തിരിയുന്നിടത്ത് സ്വകാര്യ ഷോപ്പിന് മുന്നിലാണ് ഇന്നലെ മണിക്കൂറുകളോളം ആര്‍ ടി ഒയുടെ വാഹനം നിര്‍ത്തിയിട്ടത്. ഇതേ സ്ഥലത്തുവെച്ചാണ് പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇവിടെ ബസ്സുകള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതോടെ ഗതാഗതസടസ്സം അതിരൂക്ഷമായി.അതേസമയം ഡ്രൈവര്‍ പോലുമില്ലാതെയാണ് ആര്‍.ടി.ഒ വാഹനം ഉച്ചമുതല്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ച് നിര്‍ത്തിയിട്ടത്.വാഹനങ്ങള്‍ക്ക് പുറമെ വ്യാപാരികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയതില്‍ പ്രതിഷേധിക്കാനെത്തിയവരും നിരവധിയാണ്.
English summary
RTO vehicle was parked for hours creating traffic issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X