സജി നന്ത്യാട്ടിന്റെ വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ചു, ഖേദപ്രകടനം അസോസിയേഷൻ മുമ്പാകെ!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: ആക്രമിക്കപ്പെട്ട നടി രണ്ടര മ ണിക്കൂർ മാത്രമാണ് പീഢനം അനുഭവിച്ചതെന്ന പരാമർശത്തിൽ നിർമ്മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു. ഒരു ചാനൽ ചർച്ചയിലാണ് സജിനന്ത്യാട്ട് ഇത്തരത്തിൽ നടിക്കെതിരെ പരാമർശം ഉന്നയിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ഖേദപ്രകടനം നടത്തിയത്.

നടി രണ്ടര മണിക്കൂര്‍ മാത്രമാണ് പീഡനം അനുഭവിക്കേണ്ടി വന്നത്,അതിന്റെപേരില്‍ ദിലീപ് മാസങ്ങളായി പീഡനം അനുഭവിക്കുന്നുവെന്നായിരുന്നു സജിയുടെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് സജിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സജിയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടിവ് വനിത കമ്മീഷന് പരാതി നല്‍കിയിരുന്നു.

Saji Nanthyat

ഫേസ്ബുക്കിലൂടെ നടൻ അജു വർഗീസും സലീംകുമാറും നടിക്കെതിരെ മോശം പരാമർശം നടത്തിയിരുന്നു. നടിയെ പേര് പരാമർശിച്ചതിൽ അജു വർഗീസ് ഖേദം പ്രകടിപ്പിച്ച് പിന്നീട് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരിയായ നടിയെ നുണ പരിശോധനയ്ക്ക വിധേയയാക്കണമെന്നായിരുന്നു സലീംകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇതിനെതിരം വനിത സംഘടനകൾ രംഗത്ത് വന്നിരുന്നു.

English summary
Saji Nanthyat's reaction about Controversy comment
Please Wait while comments are loading...