Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപർ പ്രഖ്യാപനങ്ങള്‍ വരുന്നു; സർക്കാർ ജീവനക്കാരുടെ ശമ്പളം കൂടും; ക്ഷേമ പെന്‍ഷന്‍ 2000 ത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു. ക്ഷേമപെൻഷൻ തുകയിൽ വർധന, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസ് (ഡിഎ) കുടിശിക വിതരണം, ശമ്പള പരിഷ്കരണം തുടങ്ങിയവയാണ് പ്രധാനമായും സർക്കാറിന്റെ പരിഗണനയിലുള്ളത്. ധനവകുപ്പിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും എല്‍ ഡി എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ നിറവേറ്റാനുള്ള നീക്കത്തിലാണ് സർക്കാർ. പ്രകടന പത്രികയില്‍ ക്ഷേമപെൻഷൻ 2500 ആക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, നിലവിലെ സാമ്പത്തിക സ്ഥിതി വലിയ വർധനയ്ക്ക് അനുവദിക്കുന്നില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

salary-hike-

എന്നിരുന്നാലും, നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമപെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയിലേക്ക് ഉയർത്തുന്നതാണ് പരിഗണനയിലുള്ളത്. ഇത് ഒക്ടോബറിൽ തന്നെ നടപ്പാക്കിയേക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് 500 രൂപ കൂടി വർധിപ്പിച്ച് അത് 2500 ലേക്കും എത്തിച്ചേക്കാം. നിലവിൽ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 വീതം പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. കുടിശ്ശികയെല്ലാം ഇതിനോടകം തീർക്കുകയും ചെയ്തിട്ടുണ്ട്.

ഡിഎ കുടിശികയുടെ കാര്യത്തിലും സർക്കാർ ശുഭസൂചനയാണ് നൽകുന്നത്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റിൽ ഒരു ഇൻസ്റ്റാൾമെന്റ് ഡിഎ (3%) അനുവദിച്ചിരുന്നു, ഇത് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് ലഭ്യമാക്കി. ഇതിനായി 2000 കോടി ചെലവഴിച്ചു. നിലവിലെ സാമ്പത്തിക വർഷത്തിനുള്ളിൽ മറ്റൊരു ഇൻസ്റ്റാൾമെന്റ് കൂടി വിതരണം ചെയ്യാനുള്ള നിർദേശമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി ഡിഎ ഇൻസ്റ്റാൾമെന്റുകൾ കുടിശികയായിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇവ പൂർണമായി വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ശമ്പള പരിഷ്കരണത്തിന്റെ കാര്യത്തിൽ, 12-ാം പേ റിവിഷൻ കമ്മീഷൻ രൂപീകരിക്കാതെ സെക്രട്ടറി തല കമ്മിറ്റി വഴി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ജൂണിൽ ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് ഇതിനായി പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നത് വോട്ടർമാരുടെ പിന്തുണ വർധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. 11-ാം പേ റിവിഷൻ 2019-ൽ നടപ്പാക്കിയിരുന്നു, 12-ാം റിവിഷൻ 2024 ജൂലൈ മുതൽ നടപ്പാക്കേണ്ടതായിരുന്നു, എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം വൈകുകയായിരുന്നു. സിപിഎം അനുകൂല സർവീസ് സംഘടനകൾ ഇന്നു സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തുന്നത് പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തുന്നത്.

ഈ നടപടികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം വർധിപ്പിക്കുമെങ്കിലും, ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിലപാട്. കഴിഞ്ഞ നാലര വർഷത്തിനിടെ ക്ഷേമപെൻഷനുകൾക്കായി 43000 കോടി ചെലവഴിച്ചതായി അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ 'ബംപർ' നടപടികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വലിയ വർധനകൾ ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+