കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായയെ ശത്രുവായി കാണുന്ന മുനുഷ്യനും, മനുഷ്യനെ അന്തകനായി കാണുന്ന നായകളും കേരളത്തില്‍ മാത്രം...

  • By Desk
Google Oneindia Malayalam News

മലപ്പുറം: തെരുവു നായകളെ ശത്രുവായി കാണുന്ന മനുഷ്യന്‍, മനുഷ്യനെ അന്തകനായികാണുന്ന തെരുവുനായ്ക്കള്‍. ഇത് വിരോധാഭാസമാണ്. ഈ വിരോധാഭാസം കാണുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളവും. ചുരുണ്ട് ഒതുങ്ങി കിടന്നുറങ്ങുന്ന തെരുവുനായകളെ കണ്ടാല്‍ കല്ലെറിയുന്നവരും മലയാളികളാണ്.

നടിമാരുടെ അളിഞ്ഞ ജീവിതം.. സ്വർണ്ണക്കടത്തും വേശ്യാലയവും നടത്തി സദാചാരം പറയുന്നു! വിവാദ പരാമർശം
ഇതോടെ തങ്ങളെ ഉപദ്രവിക്കുന്നവരാണ് മനുഷ്യരെന്ന തോന്നല്‍ നായകള്‍ക്കുമുണ്ടാവുന്നു. ബിസ്‌ക്കറ്റ് നീട്ടിയാല്‍ പോലും കല്ലെറിയാന്‍ പോവുകയാണെന്നു തോന്നി കുരച്ചു ചാടും. ഇതോടെ പേ ഇളകിയ നായ ആണെന്നും പറഞ്ഞ് അതിനെ തല്ലിക്കൊല്ലുകയും ചെയ്യും.


ഇത് അവബോധമില്ലായമകൊണ്ടാണ്. തെരുവു നായകള്‍ മനുഷ്യരുടെ ശത്രുവല്ലെന്ന സാമാന്യ ബോധം ജനങ്ങള്‍ക്കുണ്ടാവണം. മനുഷ്യനും തെരുവുനായകളും തമ്മിലുള്ള ഈ വിവേചനത്തെ കുറിച്ച് പറയുന്നത് മറ്റാരുമല്ല, തെരുവുനായകളുടെ മനസ്സു പഠിച്ച സാലി കണ്ണനാണ്. തെരുവുനായകളെ താലോലിച്ചുകൊണ്ട് മനുഷ്യന് തെരുവുനായകളോട് കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാലി കണ്ണന് തെരുവുനായ്ക്കളെ കുറിച്ച് പറയുമ്പോള്‍ ആയിരം നാക്ക്.

sali

തെരുവുനായയെ താലോലിക്കുന്ന സാലി കണ്ണന്‍

തെരുവുനായകളെ വന്ധ്യംകരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വമേറ്റെടുത്ത ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ എജ്യുക്കേഷന്‍ ഓഫീസറും ഇന്ത്യയിലെ കോഓഡിനേറ്ററുമാണ് തൃശൂര്‍ക്കാരിയായ സാലി കണ്ണന്‍.
സംഘത്തിലെ ഏക മലയാളിയും വനിതയും ഈ സ്ത്രീ രത്‌നം തന്നെ. തെരുവുനായകളുടെ വന്ധ്യംകരണവും ബോധവത്ക്കരണവുമായി സാലികണ്ണന്‍ തിരൂരിലാണ്.


രണ്ട് ഡോക്ടര്‍മാര്‍ അടക്കം എട്ടു പേരില്‍ സാലി കണ്ണന്‍ മാത്രമാണ് മലയാളി. ജേര്‍ണലിസത്തോടായിരുന്നു താത്പര്യം. ജേര്‍ണ്ണലിസം കോഴ്‌സുകഴിഞ്ഞ ശേഷമുണ്ടായ അനുഭവങ്ങളാണ് തെരുവുനായകളോട് അനുകമ്പയുണ്ടാവാനിടയാക്കിയത്. ഈ വഴിത്തിരിവ് സാലിയെ മാറ്റിമറിച്ചു. തുടര്‍ന്ന് ആനിമല്‍ വെല്‍ഫേര്‍ ഓഫീസറായി. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ എണ്ണിയാലൊടുങ്ങാത്ത നായകളെ പിടികൂടി വന്ധ്യംകരണം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഡോഗ് ഗാഡിയില്‍ സഞ്ചരിച്ചു. പിടികൂടുന്ന നായകളെ പ്രത്യേകവാഹനത്തില്‍ കൊണ്ടുപോകും.


ആ വാഹനത്തില്‍ നായകളുടെ ചങ്ങാതിയായി ഈ ശാലീന യുവതിയുമുണ്ടാകും. ഏറ്റവും അടുത്ത വെറ്റിനറി ക്ലിനിക്കിലെത്തിച്ച് അവിടെയുള്ള ഇവരുടെ സംഘടനയുട ആംബുലന്‍സിലാക്കും. ആംബുലന്‍സിലെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ. പട്ടികളേയും വന്ധ്യംകരണം ചെയ്യും. തുടര്‍ന്ന് രണ്ടു ദിവസം നിരീക്ഷണത്തില്‍ വെക്കും. കാതിനു മീതെ വി ആകൃതിയില്‍ ചെറിയൊരു കഷണം നീക്കം ചെയ്യുകയും ചെയ്യും.


വന്ധ്യംകരണം കഴിഞ്ഞ പട്ടിയാണെന്നു മനസ്സിലാക്കാനാണിത്. രണ്ടു ദിവസം കഴിഞ്ഞാല്‍ പിടിച്ച സ്ഥലത്ത് ഇവയെ കൊണ്ടുവന്ന് വിട്ടയക്കും. വന്ധ്യംകരണത്തോടൊപ്പം പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പും നല്‍കും. തെരുവുനായ്ക്കളെ സ്‌നേഹിക്കണമെന്നാണ് സാലി കണ്ണന്റെ ഉപദേശം. വായില്‍ നിന്നും വെള്ളമൊഴുകുന്നതു കണ്ടാല്‍ പേപ്പട്ടിയാണെന്നു ധരിക്കരുത്.

കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ നായകളെ കേരളീയര്‍ ചെയ്യുന്നതു പോലെ ഉപദ്രവിക്കാറില്ല. നാഗാലാന്റില്‍ നായകളെ ഭക്ഷിക്കാറുണ്ട്. നായകളുടെ കടിയേല്‍ക്കുന്ന കേസുകള്‍ നിരന്തരമായി ഉണ്ടാവുന്നത് കേരളത്തിലാണ്.

ഇവിടെയുള്ളവര്‍ നായകളെ ഉപദവിക്കുന്നതുകൊണ്ടാണത്. കുറുക്കന്‍മാരിലാണ് പേവിഷബാധയുണ്ടാവുന്നത്. അവയാണ് നായകളിലേക്ക് വിഷം പരത്തുന്നത്. കേരളത്തില്‍ മറ്റെങ്ങും കാണാത്ത കാഴ്ച മലപ്പുറം ജില്ലയിലുണ്ട്. ഏറ്റവുമധികം കുറുക്കന്‍മാരുള്ള ജില്ലയാണ് മലപ്പുറം. നായകളാണെന്നു കരുതി കുറുക്കന്‍മാരെ കെണിയില്‍ പിടിച്ചിട്ടുണ്ട്. നായകളെ നിയന്ത്രിച്ചാല്‍ കുറുക്കന്‍മാരായിരിക്കും വേസ്റ്റുകള്‍ തേടി എത്തുക. ഇത് ഗുരുതരമായ സ്ഥിതിയുണ്ടാക്കും. കുറുക്കന്‍മാര്‍ പേ പിടിച്ച് ദുരിതം വിതക്കും. കുറുക്കന്‍മാരെ നിയന്ത്രിക്കണമെന്നും സാലി കണ്ണന്‍ പറയുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മൃഗപരിപാലനത്തിന് രാഷ്ര്ടപതിയുടെ മെഡലിന് അര്‍ഹയായിട്ടുണ്ട് സാലി കണ്ണന്‍.

English summary
Sali kannan about Stray dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X