സർഗാലയ രാജ്യാന്തര കരകൗശല മേളക്ക് പ്രൗഡഗംഭീര തുടക്കം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തിന്റെ പൈതൃകം ഉണർത്തി ഏഴാമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇരിങ്ങലിൽ തുടക്കമായി. തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ സഹകരണ ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വദേശികളും വിദേശികളും മലബാറിലെത്തുമ്പോൾ നിർബന്ധമായും കണ്ടിരിേക്കണ്ട ഒന്നായി സർഗ്ഗാലയ മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: രാജ്യം വിഭജിക്കപ്പെടുന്നുവെന്ന് കര്‍ദിനാള്‍

എട്ടാമത് സർഗ്ഗാലയ അന്താരാഷ്ട്ര മേള സംഘടിപ്പിക്കുമ്പോൾ ഉത്തര മലബാറിലെ ടൂറിസം സാധ്യതകളിൽ വലിയ മുന്നേറ്റമുണ്ടാകും. നാടിന്റെ സമ്പദ്‌ഘടനയിൽ താങ്ങായും തൊഴിലില്ലായ്മ ഒരു പരിധി വരെ കുറയ്ക്കാനും സർഗാലയ പോലുള്ള കൂട്ടായ്മയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസം വികസനത്തിൽ ഒരു ഇടമായി സർഗ്ഗാലയ മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്റ്റ്‌ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ, കെ ദാസൻ എം എൽ എ, ടൂറിസം വകുപ്പ് ഡയറക്ടർ പി ബാലകിരൺ ഐ എ എസ്, കോഴിക്കോട് ജില്ലാ കലക്ടർ യു.വി ജോസ് , ചലച്ചിത്ര താരം നവ്യ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

art

കോഴിക്കോട് ഇരിങ്ങൂരിൽ ആരംഭിച്ച സർഗാലയ രാജ്യാന്തര കരകൗശലമേള സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ, കെ.ദാസൻ എം.എൽ എ, ചലച്ചിത്ര താരം നവ്യനായർ തുടങ്ങിയവർ സമീപം

സൗത്ത് ആഫ്രിക്ക, ഉഗാണ്ട, നേപ്പാൾ, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളിലെ കരകൗശല വിദഗ്ധർ മേളയിൻ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലെ ദേശീയ അന്തർദേശീയ പുരസ്കാര ജേതാക്കളായ 400 ഓളം കരകൗശല വിദഗ്ധരും സർഗാലയയിലെ 100 ഓളം സ്ഥിരം കരകൗശല വിദഗ്ധർ ഉൾപ്പെടെ 500 ലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാ സൃഷ്ടികളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പരമ്പരാഗത കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്ന പ്രത്യേക പവലിയൻ 'കേരള കരകൗശല പൈതൃക ഗ്രാമം' മേളയിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ്.

ആറന്മുള കണ്ണാടികൾ നിർമ്മിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായകൾ നിർമ്മിക്കുന്ന തഴവ ഗ്രാമം തുടങ്ങി പരമ്പരാഗത വസ്തുക്കൾ കേന്ദ്രീകരിച്ച് കരകൗശല മാതൃക തയ്യാറാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. കേരള കൈത്തറി പൈതൃക ഗ്രാമവും അന്താരാഷ്ട്ര കരകൗശല മേളയിലെ പ്രധാന ഇനമാണ്. കൈത്തറി ഉൽപന്നങ്ങളുടെ പ്രത്യേക വിപണന സ്റ്റാളുകളും മേളയിലെ പ്രധാന ആകർഷണമാണ് .

കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്ന് മേളയുടെ ഭാഗമായി നടത്തുന്നുണ്ട് ' ഭാരത സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെൻറർ തഞ്ചാവൂരിന്റെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ വ്യവസായ, സാംസ്കാരിക , കയർ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sargalaya international art fest started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്