കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായര്‍ ഇതാ ഇവിടെ വരെ!

Google Oneindia Malayalam News

കൊച്ചി: പോയവര്‍ഷത്തെ ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍ എന്ന പദവിക്ക് ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കാവുന്ന പേരാണ് സരിത എസ് നായരുടേത്. 2013 ല്‍ കേരളം ഇത്രയധികം ചര്‍ച്ച ചെയ്ത മറ്റൊരു പേര് ഉണ്ടാകില്ല. സോളാര്‍ തട്ടിപ്പുകേസും ശാലുമേനോനും രശ്മി വധവും ബിജു രാധാകൃഷ്ണനും ഗണേഷ് കുമാറും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ ചാണ്ടിയുമെല്ലാം സരിത എസ് നായരുടെ പേരിനൊപ്പം തലക്കെട്ടുകളായി.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ടീം സോളാര്‍ വ്യാവസായിക തട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെയാണ് സരിത എസ് നായര്‍ എന്ന പേര് കേരളക്കരയ്ക്ക് സുപരിചിതമായത്. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന സരിത എസ് നായര്‍ തിരുവനന്തപുരത്ത് നിന്നും അറസ്റ്റിലായതോടെ പ്രമുഖരുടെ പേരുകള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങി.

സോളാര്‍ തട്ടിപ്പുകേസില്‍ വെട്ടിച്ചെടുത്ത കോടികള്‍ പൊടിച്ചുള്ള ആഡംബര ജീവിതവും ധൂര്‍ത്തും മാധ്യമങ്ങളിലെ നിരന്തര സാന്നിധ്യവും സരിത എസ് നായരെ ഒരു സെലിബ്രിറ്റിയാക്കി. വെറുമൊരു തട്ടിപ്പുകാരിയില്‍ നിന്നും ഇവിടെ വരെ സരിത എസ് നായര്‍ നടന്നുതീര്‍ത്ത വഴികള്‍ ഇങ്ങെനയൊക്കെയാണ്.

സരിതയോ ലക്ഷ്മി നായരോ

സരിതയോ ലക്ഷ്മി നായരോ

ലക്ഷ്മി നായര്‍ എന്ന പേരുപയോഗിച്ചാണ് സരിത എസ് നായര്‍ സോളാറില്‍ വന്‍ തട്ടിപ്പുകള്‍ നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇന്ദിരയുടേയും സോമന്റേയും മൂത്തമകളാണ് സരിത നായര്‍.

ബിജുവിന്റെ ഭാര്യ?

ബിജുവിന്റെ ഭാര്യ?

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ എന്നായിരുന്നു ആദ്യകാലത്ത് സരിതയുടെ മേല്‍വിലാസം. എന്നാല്‍ ഇവര്‍ തമ്മില്‍ വിവാഹം ചെയ്തിട്ടില്ല എന്ന വിവരം പിന്നീട് പുറത്തുവന്നു. ആദ്യഭാര്യയായ രശ്മിയെ കൊന്ന ബിജുവിനെ ശരിക്കും സരിതയ്ക്ക് പേടിയായിരുന്നത്രെ.

ഗണ്‍മാന്‍ സലിം രാജ്

ഗണ്‍മാന്‍ സലിം രാജ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ്, ജിക്കുമോന്‍, ടെനി ജോപ്പന്‍ എന്നിവരുമായി സരിതയ്ക്കും സോളാര്‍ ടീമിനുമുള്ള ബന്ധമാണ് കോടികളുടെ തട്ടിപ്പിന് തുടക്കമിട്ടത്. സരിതയെ വിളിച്ചവരുടെ ലിസ്റ്റില്‍ മൂവരുടെയും പേരുണ്ട്.

സരിതയും ശാലുവും

സരിതയും ശാലുവും

നടിയും നൃത്താധ്യാപികയുമായ ശാലുമേനോന്‍, സരിത എസ് നായര്‍ എന്നിങ്ങനെ രണ്ട് നായികമാരാണ് സോളാര്‍ നാടകത്തിലുള്ളത്. രണ്ടുപേരുടെയും നായകവേഷമായിരുന്നു കഥയിലെ വില്ലന്‍ ബിജു രാധാകൃഷ്ണന് ആടാനുണ്ടായിരുന്നത്.

ആഭ്യന്തര മന്ത്രി

ആഭ്യന്തര മന്ത്രി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലുമേനോന്റെ വീട്ടില്‍ ഗൃഹപ്രവേശനത്തിന് എത്തിയ ചിത്രങ്ങള്‍ കേസിന് വഴിത്തിരിവുണ്ടാക്കി. മുഖ്യമന്ത്രിക്കൊപ്പം സരിതയെ കണ്ടു എന്ന് തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട പ്രമുഖ വ്യവസായി ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയതും വന്‍ വിവാദമായി.

ഒടുവില്‍ അറസ്റ്റില്‍

ഒടുവില്‍ അറസ്റ്റില്‍

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുവെച്ചാണ് സരിത നായരെ പോലീസ് അറസ്റ്റ് ചെയ്തത്. സരിതയ്ക്ക് പറയാന്‍ പ്രമുഖരായ പലരുടെയും പേരുണ്ട് എന്നതായി പിന്നീടുള്ള ചര്‍ച്ച.

സെക്രട്ടേറിയറ്റ് സമരം

സെക്രട്ടേറിയറ്റ് സമരം

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് സമരം വന്‍ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ലക്ഷ്യം കാണാതെ ഇടുപക്ഷം പിന്‍വാങ്ങിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും രക്ഷയായി.

28 പേജ് മൊഴി

28 പേജ് മൊഴി

സരിത നല്‍കി എന്ന് പറയപ്പെടുന്ന 28 പേജുള്ള മൊഴിയായിരുന്നു പിന്നീടുള്ള മാസം കേരളത്തിലെ വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്. മന്ത്രിമാരും ഉന്നത രാഷ്ട്രീയക്കാരും അടക്കമുള്ളവര്‍ക്ക് സരിതയുമായി അടുത്ത ബന്ധമുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മന്ത്രിക്കൊപ്പം ബാംഗ്ലൂരില്‍

മന്ത്രിക്കൊപ്പം ബാംഗ്ലൂരില്‍

കേരളത്തിലെ പ്രമുഖനായ ഒരു മന്ത്രിക്കൊപ്പം ബാംഗ്ലൂരിലെ റെഡ് ചില്ലീസ് ഹോട്ടലില്‍ താന്‍ ഒരു രാത്രി ചെലവിട്ടതായി സരിത വെളിപ്പെടുത്തി. മന്ത്രിമാര്‍ക്കൊപ്പം സരിത വിദേശയാത്രകള്‍ നടത്തിയതായും ആരോപണമുണ്ട്.

സരിതയുടെ സാരികള്‍

സരിതയുടെ സാരികള്‍

ജയിലില്‍ ആയിരുന്നിട്ടും മാറിമാറി ധരിക്കാന്‍ സരിതയ്ക്ക് ഇത്രയധികം സാരികള്‍ എവിടെ നിന്നും കിട്ടുന്നു എന്ന് കോടതി പോലും ചോദിച്ചു. തട്ടിപ്പുപണം കൊണ്ട് വാങ്ങിയ സാരികള്‍ പോലീസ് പിടിച്ചെടുക്കാത്തത് എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം.

നാടകാന്തം ജാമ്യം

നാടകാന്തം ജാമ്യം

എട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം സരിത നായര്‍ ഒടുവില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആരാണ് തന്നെ ചതിച്ചത് എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്നാണ് സരിത പറയുന്നത്.

സരിത ഒരു ബോംബ്

സരിത ഒരു ബോംബ്

മന്ത്രിസഭ തന്നെ താഴെയിടാന്‍ പോന്ന ഒരു ബോംബ് സരിത നായര്‍ കയ്യില്‍ സൂക്ഷിക്കുന്നതായാണ് വിവരം. സരിത പറയാന്‍ പോകുന്ന കാര്യങ്ങളില്‍ ഗ്രൂപ്പ് ഭേദമന്യേ മന്ത്രിമാരും പ്രമുഖ നേതാക്കളും കുടുങ്ങും. കേന്ദ്രമന്ത്രിയായ കെസി വേണുഗോപാല്‍, ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍, മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ ബിജു ആരോപിച്ചിരുന്നു.

പുറത്തിറക്കിയത് ഉമ്മന്‍ചാണ്ടി?

പുറത്തിറക്കിയത് ഉമ്മന്‍ചാണ്ടി?

മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചത് കൊണ്ടാണ് സരിത എസ് നായര്‍ക്ക് ജാമ്യം കിട്ടിയത് എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിക്കുന്നത്. ആരൊക്കെ ആരെയൊക്കെ സഹായിച്ചു എന്ന് വരും ദിനങ്ങളില്‍ പുറത്തറിയാം.


English summary
Solar scam accused Saritha S Nair's story so far.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X