'ക്ലീന്‍ ചിറ്റ് റേസില്‍'ആര് ജയിക്കും? ശശീന്ദ്രന് മുന്‍തൂക്കം, തിരിച്ചുവന്നാല്‍ വീണ്ടും മന്ത്രി...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കയ്യേറ്റക്കേസില്‍ കുടുങ്ങി നാണംകെട്ട് ഗതാഗത മന്ത്രിസ്ഥാനത്തു നിന്നു തോമസ് ചാണ്ടി പടിയിറങ്ങിയെങ്കിലും മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ മടങ്ങിവരവ് അത്ര എളുപ്പമാവില്ലെന്ന് സൂചന. നേരത്തേ മംഗളം ചാനലിന്റെ ഫോണ്‍ വിളി വിവാദത്തില്‍ പെട്ടാണ് ശശീന്ദ്രന് രാജിവയ്‌ക്കേണ്ടിവന്നത്. പകരം തോമസ് ചാണ്ടി മന്ത്രിക്കസേരയിലെത്തുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദത്തില്‍ പെട്ട് തോമസ് ചാണ്ടിയും പടിയിറങ്ങിയതോടെ പകരം ആരെന്ന ചോദ്യമാണ് ഉയരുന്നത്.

എന്‍സിപിക്കു നിലവില്‍ ശശീന്ദ്രനും തോമസ് ചാണ്ടിയുമടക്കം രണ്ട് എംഎല്‍എമാര്‍ മാത്രമേയുള്ളൂവെന്നതിനാല്‍ പുതിയ മന്ത്രിയാരെന്ന കാര്യത്തില്‍ തീരുമാനം വൈകും. തല്‍ക്കാലം തോമസ് ചാണ്ടിയുടെ കസേര ഒഴിച്ചിടാന്‍ തന്നെയാവും സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന.

ആര്‍ക്കാവും ആദ്യം ക്ലീന്‍ചിറ്റ് ?

ആര്‍ക്കാവും ആദ്യം ക്ലീന്‍ചിറ്റ് ?

തോമസ് ചാണ്ടി യഥാര്‍ഥത്തില്‍ മന്ത്രിമോഹം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. താന്‍ മന്ത്രിസ്ഥാനത്തു നിന്നും മാറിനില്‍ക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ പോവാനാണ് തോമസ് ചാണ്ടി തീരുമാനിച്ചിട്ടുള്ളത്. കുറ്റവിമുക്തനായി മടങ്ങിവന്നാല്‍ മന്ത്രിസ്ഥാനം തിരിച്ചുനല്‍കണമെന്ന ആവശ്യവും തോമസ് ചാണ്ടി മുന്നോട്ട് വച്ചിരുന്നു. ശശീന്ദ്രന്റെ കാര്യവും വ്യത്യസ്തമല്ല. ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിനും മന്ത്രിസ്ഥാനത്ത് തിരിച്ചെത്താമെന്നാണ് എന്‍സിപി നേതൃത്വം നേരത്തേ പറഞ്ഞത്. ശശീന്ദ്രന്‍, തോമസ് ചാണ്ടി ഇവരില്‍ ആരാവും ആദ്യം ക്ലീന്‍ ചിറ്റുമായി വരുന്നത് എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

 സാധ്യത കൂടുതല്‍ ശശീന്ദ്രന്

സാധ്യത കൂടുതല്‍ ശശീന്ദ്രന്

നിലവില്‍ ശശീന്ദ്രന് തന്നെയാണ് മന്ത്രിസ്ഥാനത്ത് എത്താന്‍ സാധ്യത കൂടുതല്‍. കാരണം ശശീന്ദ്രനെതിരേ നല്‍കിയ കേസ് പിന്‍വലിക്കാന്‍ മാധ്യമപ്രവര്‍ത്തക തീരുമാനിച്ചിരുന്നു. മാത്രമല്ല കേസ് ഒത്തുതീര്‍പ്പാക്കിയ കാര്യം യുവതി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കിയെന്നും ഇനി കേസുമായി മുന്നോട്ടുപോവാന്‍ താല്‍പര്യമില്ലെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്. ബുധനാഴ്ച ഈ കേസ് ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം. ശശീന്ദ്രനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി പ്രഖ്യാപിച്ചാല്‍ പിന്നെ മന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ നോക്കേണ്ടിവരില്ല.

യുവതിയുടെ പരാതി

യുവതിയുടെ പരാതി

ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ശശീന്ദ്രന്‍ തന്നെ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. താന്‍ നേരിട്ടു കാണാന്‍ പോയപ്പോള്‍ ശശീന്ദ്രന്‍ മോശമായി പെരുമാറിയതായും യുവതി തന്റെ പരാതിയില്‍ കുറിച്ചിരുന്നു.
ഈ കേസാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പായിരിക്കുന്നത്. പരാതിക്കാരി കേസില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ ഇനി കേസ് നിലനില്‍ക്കാനിടയില്ല. അതുകൊണ്ടു തന്നെ ശശീന്ദ്രനെ കോടതി തെറ്റുകാരനല്ലെന്നു വിധിക്കുകയും ചെയ്യും.

ഒരു വര്‍ഷം പോലും തികയ്ക്കാതെ ശശീന്ദ്രന്‍

ഒരു വര്‍ഷം പോലും തികയ്ക്കാതെ ശശീന്ദ്രന്‍

നിരവധി തവണ എംഎല്‍എയായിട്ടുള്ള ശശീന്ദ്രന്‍ ഇത്തവണ ആദ്യമായാണ് മന്ത്രിപദവിയിലെത്തിയത്. എന്നാല്‍ ഒരു വര്‍ഷം പോലും മന്ത്രിക്കസേരയില്‍ തുടരാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. 2016 മെയ് 25നാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനമേറ്റെടുത്തത്. എന്നാല്‍ 2017 മാര്‍ച്ച് 26നു അദ്ദേഹത്തിനു പടിയിറങ്ങേണ്ടിവന്നു. മംഗളം ചാനല്‍ ലോഞ്ചിങിന്റെ ഇരയായാണ് ശശീന്ദ്രന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തായത്. മംഗളത്തിലെ തന്നെ ഒരു ജീവനക്കാരിയുമായി ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം പുറത്തുവിടുകയായിരുന്നു. വിവാദ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന ശേഷം അധികസമയം മന്ത്രിസ്ഥാനത്തു തുടര്‍ന്ന് നാണംകെടാന്‍ നില്‍ക്കാതെ ശശീന്ദ്രന്‍ രാജിക്കത്ത് നല്‍കുകയും ചെയ്തു.
തന്റെയടുക്കല്‍ അപേക്ഷയുമായി വന്ന വീട്ടമ്മയോട് മന്ത്രി മോശമായി പെരുമാറിയെന്നായിരുന്നു ചാനലില്‍ വന്ന വാര്‍ത്ത. പിന്നീടാണ് ചാനലിലെ തന്നെ ഒരു ജീവനക്കാരി തന്നെ ശശീന്ദ്രനെ ഫോണില്‍ വിളിച്ചു കുടുക്കുകയായിരുന്നുവെന്ന് വ്യക്തമായത്. സംഭവം വിവാദമായതോടെ മംഗളം ചാനല്‍ മാപ്പു ചോദിക്കുകയും ചെയ്തു.

ശാസ്ത്രീയ പരിശോധനയും ഇല്ല

ശാസ്ത്രീയ പരിശോധനയും ഇല്ല

ശശീന്ദ്രനെ കുടുക്കിയ ഫോണ്‍കെണി വിവാദത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫോണിലെ ശബ്ദം ശശീന്ദ്രന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനായി ലാബില്‍ പരിശോധന നടത്തണമെന്ന അപേക്ഷയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ തള്ളിയത്. ഇതും ശശീന്ദ്രന് അനുകൂലഘടകമാണ്.

ജുഡീഷ്യല്‍ കമ്മീഷന്‍ അപേക്ഷ തള്ളാന്‍ കാരണം

ജുഡീഷ്യല്‍ കമ്മീഷന്‍ അപേക്ഷ തള്ളാന്‍ കാരണം

ശശീന്ദ്രനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി വിരമിച്ച ജഡ്ജി പിഎസ് ആന്റണി അധ്യക്ഷാനായ ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. പരാതിക്കാരി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം ശശീന്ദ്രന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് ആദ്യം നടത്തേണ്ടിയിരുന്നത്. ഇതില്‍ എതിര്‍പ്പുണ്ടോയെന്ന് ശശീന്ദ്രനോട് ആദ്യഘട്ടത്തില്‍ ചോദിച്ചപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്നായിരുരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന തീരുമാനത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ak Saseendran may return as minister if court acquitted him.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്