വേറിട്ട അനുഭവമായി പൂര്‍വവിദ്യാര്‍ഥി സംഗമം

  • Posted By:
Subscribe to Oneindia Malayalam

മുക്കം: പന്നിക്കോട് ജിഎല്‍പി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം 'ഓര്‍മപ്പെച്ച്' വേറിട്ട അനുഭവമായി. രാവിലെ മുതല്‍ സ്‌കൂളിലേക്ക് പൂര്‍വവിദ്യാര്‍ഥികള്‍ എത്തുന്നുണ്ടായിരുന്നു. കൃത്യം 10 മണിക്ക് പൂര്‍വവിദ്യാര്‍ഥിയായ ബാബു മുല്ലയില്‍ ബെല്ലടിച്ചു. പിന്നെ ഓരോരുത്തരായി അസംബ്ലിക്കായി സ്‌കൂള്‍ മുറ്റത്തു വരിനിന്നു.

60 കഴിഞ്ഞ കോമളവല്ലിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനയ്ക്കു ശേഷം പൂര്‍വവിദ്യാര്‍ഥികളില്‍ പ്രായംകൂടിയ പി. ഉപ്പേരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവര്‍ ഏറ്റുചൊല്ലി. അസംബ്ലിക്കു ശേഷം ഗദകാലസ്മരണകള്‍ അയവിറക്കി മുതിര്‍ന്നവര്‍ ദീര്‍ഘനേരം സ്‌കൂളില്‍ ചെലവഴിച്ചു. 91 വര്‍ഷം പഴക്കമുള്ളതാണ് പന്നിക്കോട് ജിഎല്‍പി സ്‌കൂള്‍.

schooolalumni

സിനിമാതാരവും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമായ കുളപ്പുള്ളി ലീല ഓര്‍മച്ചെപ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. സുനോജ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷബ്‌ന പൊന്നാട് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക കെ.എ ഷൈല, ശിവന്‍ ഉച്ചക്കാവില്‍, ബാബു മൂലയില്‍, ബാബു പൊലുകുന്നത്ത്, രമേശ് പണിക്കര്‍, ടി.കെ ജാഫര്‍, മജീദ് പുളിക്കല്‍, ബീന വടക്കൂട്ട്, ഷബ്‌ന താന്നിക്കല്‍തൊടി തുടങ്ങിയവര്‍ സംസാരിച്ചു. ആദരിക്കല്‍, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, കവിയരങ്ങ്, കോമഡി ഷോ, ഗാനമേള തുടങ്ങിയവയും ഉണ്ടായിരുന്നു.

സമാപന സമ്മേളനം ജോര്‍ജ് എം. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി.ടി.സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, സ്വപ്‌ന വിശ്വാഥ്, ഉമ ഉണ്ണികൃഷ്ണന്‍, താജുന്നിസ, കെ.പി ചന്ദ്രന്‍, ഷിജി പരപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
School Alumni in Pannikodu GLP School

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്