ഇനി കണക്കും മെരുങ്ങും; സ്‌കൂളുകളില്‍ ഗണിതവിജയം പദ്ധതി വ്യാപിപ്പിക്കുന്നു

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പുത്തനുണര്‍വിന്റെ പാതയിലാണ്. അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ മാറുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പദ്ധതികളിലൂടെ കുട്ടികളുടെ ഭാഷാപരിജ്ഞാനവും താത്പര്യവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ അവരില്‍ ഗണിതതാത്പര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗണിതവിജയം പദ്ധതിയും കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ വ്യാപകമാവുന്നു.

ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് കർഷകരോട് ചെയ്തതെന്ത്? മഹിജയോട് പിണറായി ചെയ്തതോ, ഫട്നാവിസ് മാതൃക!

ഭയരഹിതമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ പ്രകൃതത്തിനനുയോജിച്ച കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതാശയങ്ങളെ ആസ്വദിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പരിപാടി. അധ്യാപകരുടെ സൗഹൃദസമീപനവും കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവും അംഗീകാരവും പ്രോത്സാഹനവുമൊക്കെ ഈ പദ്ധതിയുടെ വിജയഘടകങ്ങളാണ്.

 ganithavijayam

കോഴിക്കോട് ജില്ലയിലെ 15 ബിആര്‍സികളിലും ഓരോ വിദ്യാലയം തെരഞ്ഞെടുത്ത് 225 കുട്ടികളില്‍ ഗണിതവിജയം ട്രൈഔട്ടുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 15 വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിതലാബൂം ഇതിന്റെ ഭാഗമായി രൂപീകരിച്ചു. ഈ പദ്ധതിയുടെ ഫലപ്രാപ്തി 15 ബിആര്‍സികളിലും ജില്ലാതലത്തിലും പഠനവിധേയമാക്കി വിജയകരമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല വിജയപ്രഖ്യാപനവും ബിആര്‍സിജില്ലാതല ഗവേഷണ റിപ്പോര്‍ട്ടുകളുടെ അവതരണവും നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.


ചടങ്ങില്‍ യുആര്‍സി നടക്കാവ് ബിപിഒ ഹരീഷ് വി സ്വാഗതം പറഞ്ഞു. ജില്ലാ പ്രോജക്ട് ഓഫീസര്‍ എം. ജയകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനവും ജില്ലാതല വിജയപ്രഖ്യാപനവും നടത്തി. ജില്ലാതല ഗവേഷണറിപ്പോര്‍ട്ട് ചേളന്നൂര്‍ ബിപിഒ. ഷാജി പി. ടി. ഏറ്റുവാങ്ങി. ചടങ്ങില്‍ കോഴിക്കോട് ഡി. ഡി. ഇ. ഇ. കെ. സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. ബി. പി. ഒ. മാരായ സഹീര്‍ കെ. പി., വി വി വിനോദ്, സബിത ശേഖര്‍, ആസാമീസ് എഴുത്തുകാരിയും കവയിത്രിയുമായ കവിതാക്കര്‍മാക എിവര്‍ സംസാരിച്ചു. വടകര ബി. ആര്‍. സി. ട്രെയിനര്‍ സുരേഷ് ബാബു കെ. എം. നന്ദി പറഞ്ഞു. പരിപാടി അടുത്ത വര്‍ഷം ജില്ല മുഴുവന്‍ ഏറ്റെടുക്കുമെന്ന് ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചു.

വി മുരളീധരന്റെ രാജ്യസഭാ മോഹം ത്രിശങ്കുവിൽ.. സത്യവാങ്മൂലത്തിൽ പിഴവ്.. പത്രിക തള്ളാം

ആധാർ ബന്ധിപ്പിക്കൽ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി: ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
school make maths as a smart subject

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്