വിദ്യാര്‍ഥികള്‍ ജൈവ കൃഷിയിലൂടെ ഉല്‍പാദിപ്പിച്ച 200 പറ നെല്ല് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സമര്‍പ്പിച്ചു

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: കാര്‍ഷിക സംസ്‌കാരം കുട്ടികളില്‍ വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ ചെയ്തുകൊടുക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരീക്കോട് സുല്ലമുസ്സലാംഓറിയന്റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ജൈവ കൃഷിയിലൂടെ ഉല്‍പാദിപ്പിച്ച 200 പറ നെല്ല് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അമ്പയര്‍ അലിം ദാറിന് സ്വന്തമായി റെസ്റ്റൊറന്റ്

കേരളത്തില്‍ നെല്‍കൃഷി മേഖല സ്തംഭനാവസ്ഥയിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പുതിയ കാലഘട്ടത്തില്‍ കാര്‍ഷിക മേഖലക്ക് വേണ്ട പ്രോത്സാഹനം നല്‍കാന്‍ പുതിയ തലമുറക്ക് സാധിക്കണമെന്നും അതിന് ബന്ധപ്പെട്ടവര്‍ നേതൃത്വം നല്‍കണമെന്നുംഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു ഈ ഉദ്യമത്തിന് മുന്‍കൈയ്യെടുത്ത എന്‍ എസ് എസ്‌ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

 paddycultivation


വിദ്യാര്‍ത്ഥികള്‍ ജൈവ കൃഷിയിലൂടെ ഉല്‍പാദിപ്പിച്ച 200 പറ നെല്ല് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്‍കുന്ന ചടങ്ങ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

പുതിയ കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തണമെന്നും തരിശ് നിലങ്ങള്‍ കൃഷിഭൂമിയാക്കി മാറ്റണമെന്നും കുട്ടികള്‍ നെല്‍ൃകൃഷി തന്നെ തെരഞ്ഞെടുത്തതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി കെ ബഷീര്‍ എംഎല്‍ എ അധ്യക്ഷത വഹിച്ചു. യുവ കര്‍ഷകന്‍ നൗഷര്‍ കല്ലട, 14- ാം വാര്‍ഡ് മെമ്പര്‍ ഉമ്മര്‍ വെള്ളേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കോപ്പിയടിക്ക് കര്‍ശന പരിശോധന; അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തിയില്ല

കഴിഞ്ഞ വര്‍ഷം മരണപ്പെട്ട സ്‌കൂള്‍വിദ്യാര്‍ത്ഥി നഈമിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നഈം പ്രതിഭ പുരസ്‌കാരങ്ങള്‍ ഉമ്മന്‍ ചാണ്ടി വിതരണംചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍കെടിമുനീബുറഹ്മാന്‍, ജംഇയ്യത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് പ്രൊഫ എന്‍ വി സക്കരിയ്യ, ഡി സിസി പ്രസിഡന്റ്അഡ്വ വിവി പ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി വി എ മനാഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഡബ്ല്യു അബ്ദുറഹ്മാന്‍,മുസ്ലിംലീഗ്ജില്ലാസെക്രട്ടറി പി പി സഫറുള്ള, സ്‌കൂള്‍ മാനേജര്‍ എം പി അബ്ദുസ്സലാം, ജംഇയ്യത്തുല്‍ മുജാഹിദീന്‍ ജനറല്‍സെക്രട്ടറികെ അബ്ദുസ്സലാം, പി ടി എ പ്രസിഡന്റ് അന്‍വര്‍ കാരാട്ട'ില്‍, നൗഷര്‍ കല്ലട, പ്രധാനാധ്യാപകന്‍ സി പി അബ്ദുല്‍കരീം എന്നിവര്‍പ്രസംഗിച്ചു.

English summary
school students in paddy cultivation, earns good yield. Students hand over the rice in to mid day meal fund.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്