കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളുടെ രാവുകള്‍ എഴുതിത്തീര്‍ത്ത തൂലികയിലെ മഷിയുണങ്ങി... ആലപ്പി ഷെരീഫ് ഇനി ഓര്‍മ

Google Oneindia Malayalam News

കോട്ടയം: മലയാള സിനിമയെ ഞെട്ടിപ്പിച്ച ആ തൂലികയില്‍ നിന്ന് ഇനി അക്ഷരങ്ങള്‍ പിറക്കില്ല. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും ആയ ആലപ്പി ഷെരീഫ് വിടപറഞ്ഞു. 74 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു അവളുടെ രാവുകള്‍ എന്ന സിനിമ. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ആലപ്പി ഷെരീഫ് ആയിരുന്നു. അങ്ങനെ മലയാള സിനിമാചരിത്രത്തിലെ നിര്‍ണായക ഏടായി മാറിയ എഴുത്തുകാരനാണ് ഇപ്പോള്‍ വിടവാങ്ങിയിരിയ്ക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- സിനിമയുടെ അണിയറയിലെ പ്രധാനമേഖലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിയായിരുന്നു ഷെരീഫ്. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ആലപ്പി ഷെരീഫ്

ആലപ്പി ഷെരീഫ്

മലയാളിയുടെ സിനിമാ സദാചാരത്തെ പൊട്ടിച്ചെറിഞ്ഞ് ഒരു വിപ്ലവം സൃഷ്ടിച്ച കൂട്ടായ്മയുടെ ഭാഗമായിരുന്നു ആലപ്പി ഷെരീഫ്. 1940 ല്‍ കൊപ്രക്കട ഹമീദ് ബാവയുടേയും റഹീമ ബീവിയുടേയും മകനായി ആലപ്പുഴയില്‍ ജനനം.

അവളുടെ രാവുകള്‍

അവളുടെ രാവുകള്‍

മലയാള സിനിമയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടാണ് 'അവളുടെ രാവുകള്‍' എന്ന സിനിമ. ഇതിന് തിരക്കഥയൊരുക്കിയത് ആലപ്പി ഷെരീഫ് ആയിരുന്നു.

മലയാളത്തിലെ ആദ്യ 'എ പടം'

മലയാളത്തിലെ ആദ്യ 'എ പടം'

മലയാളത്തിലെ ആദ്യ അഡള്‍ട്ട്‌സ് ഓണ്‍ലി ചിത്രമായിരുന്നു 'അവളുടെ രാവുകള്‍' . എന്നാല്‍ ഒരു ഇക്കിളിപ്പടം എന്ന പ്രതിച്ഛായയല്ല ഇന്ന് അതിന്. അതുവരെ ആരും പറയാത്ത ഒരു സ്ത്രീപക്ഷ സിനിമ, പാര്‍ശ്വവത്കരിയ്ക്കപ്പെട്ടവരുടെ വേറിട്ട ശബ്ദം...

അരങ്ങേറ്റം

അരങ്ങേറ്റം

1971 ല്‍ വിപിന്‍ദാസ് സംവിധാനം ചെയ്ത 'പ്രതിധ്വനി' എന്ന ചിത്രത്തിന് സംഭാഷണമൊരുക്കിയാണ് സിനിമാ പ്രവേശനം. 1972 ല്‍ പുറത്തിറങ്ങിയ 'കളിപ്പാവ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതുന്നത്.

എഴുത്തുകാരന്‍

എഴുത്തുകാരന്‍

സിനിമയിലെത്തും മുമ്പേ തന്നെ എഴുത്തിലായിരുന്നു ഷെരീഫിന്റെ താത്പര്യം. ഒട്ടേറെ ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്.

ഐവി ശശിയുടെ മെന്റര്‍?

ഐവി ശശിയുടെ മെന്റര്‍?

ഐവി ശശി എന്ന ഹിറ്റ് മേക്കറുടെ ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ആലപ്പി ഷെരീഫ് ആയിരുന്നു. ഏറ്റവും അധികം തിരക്കഥകള്‍ എഴുതിയത് ഐവി ശശിയ്ക്ക് വേണ്ടിയായിരുന്നു.

സംഭാഷണം

സംഭാഷണം

അമ്പതോളം ചിത്രങ്ങള്‍ക്ക് സംഭാഷണമൊരുക്കിയിട്ടുണ്ട് ആലപ്പി ഷെരീഫ്. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി.

സംവിധാനം

സംവിധാനം

മൂന്ന് സിനിമകളാണ് ആലപ്പി ഷെരീഫ് സംവിധാനം ചെയ്തിട്ടുള്ളത്. ആരോഹണം, അസ്തമിയ്ക്കാത്ത പകലുകള്‍, നസീമ എന്നിവയാണ് അത്.

അനുരാഗി

അനുരാഗി

ഏറ്റവും ഒടുവില്‍ സംഭാഷണം എഴുതിയ ചിത്രം ഐവി ശശിയുടെ 'അനുരാഗിയാണ്. 1988 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

സിനിമയില്‍ നിന്നകന്ന്

സിനിമയില്‍ നിന്നകന്ന്

2003 ല്‍ ആണ് ആലപ്പി ഷെരീഫ് സിനിമയ്ക്ക് വേണ്ടി അവസാനമായി തൂലിക ചലിപ്പിയ്ക്കുന്നത്. സ്വന്തം മാളിവക എന്ന ചിത്രത്തിന് വേണ്ടി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു അത്.

English summary
Script Writer cum Director Alleppey Sheriff passes away. He was famous for the screenplay and story of the path breaking Malayalam movie Avalude Ravukal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X