സിപിഎമ്മിന്റെ പഞ്ചായത്ത് ഭരണം എസ്ഡിപിഐ പിന്തുണയോടെ, കൂടെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും, പറപ്പൂരില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വേങ്ങര പറപ്പൂര്‍ പഞ്ചായത്തില്‍ മുസ്ലിംലീഗിനെ ഒറ്റപ്പെടുത്തി സിപിഎമ്മും ഒരുവിഭാഗം കോണ്‍ഗ്രസും ചേര്‍ന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ലീഗിനെതിരെ ഒരുവിഭാഗം കാണ്‍ഗ്രസും സി.പി.എമ്മും എസ്ഡിപിഐയും വെല്‍ഫയര്‍പാര്‍ട്ടിയും ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കിയാണു ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സിക്രട്ടറിയുമായിരുന്ന ബഷീര്‍ കാലടിയെയാണ് തെരഞ്ഞെടുത്തത്.

യുഎഇ ചാപ്റ്റർ ഗ്രീൻ വോയ്‌സ് എജു എക്സ്ലന്റ് അവാർഡ്

യു.ഡി.എഫ് മുന്നണിയെ ചതിച്ച് ലീഗിനെ ഒറ്റപ്പെടുത്തിയ മുന്‍പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ പറങ്ങോടത്ത് മുഹമ്മദ് കുട്ടിയടക്കം ഏഴുപേരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ബഷീര്‍ കാലടിക്കെതിരെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ് അംഗം കെ.എ.റഹീമിനെ പരാജയപ്പെടുത്തിയതിനാണ് നടപടി. പത്തൊമ്പതംഗ ഭരണസമിതിയില്‍ മുസ്ലിം ലീഗ് 6 ഔദ്യോഗിക കോണ്‍ഗ്രസ് - 1, വിമത കോണ്‍ഗ്രസ്-5-, സി.പി.എം- 3, എസ്.ഡി.പി.ഐ.- 2, വെല്‍ഫെയര്‍ പാര്‍ട്ടി - 1., പി.ഡി.പി.- 1, എന്നിങ്ങനെയാണ് കക്ഷിനില - കോണ്‍ഗ്രസ് വിമതരും, സി.പി.എമ്മും, എസ്.ഡി.പി.ഐ. വെല്‍ഫെയര്‍ പാര്‍ട്ടിയുമടങ്ങുന്ന ജനകീയ മുന്നണി 12-അം ഗ ങ്ങളുടെ പിന്തുണയോടെയാണ് ഭരണം തുടങ്ങിയത്.

parappoor

സി.പി.എമ്മിന്റെ പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കാലടിയും എസ്.ഡി.പി.കെ.നേതാവ് കല്ലന്‍ അബ്ദു റഹിമാനും ഒരുമിച്ചു ആഹ്‌ളാദ പ്രകടനത്തില്‍. ബഷീര്‍ കാലടി, കല്ലന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ മുന്‍നിരയില്‍.

ആദ്യ രണ്ടു വര്‍ഷം വിമത കോണ്‍ഗ്രസിലെ പറങ്ങോടത്ത് മുഹമ്മദ് കുട്ടിയായിരുന്നു പ്രസിസണ്ട് അടുത്ത രണ്ടു വര്‍ഷം പ്രസിഡണ്ട് പദം സി.പി.എമ്മിനാണ്. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിച്ച് എസ്.ഡി.പി.ഐ. അടക്കമുള്ളവരുമായി ചേര്‍ന്ന് സി.പി.എം.നേതാവ്് പ്രസിഡണ്ടായതോടെയാണ് വിവാദം സജീവമായത്. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് സി.പി.എം.നേതൃത്വവും രംഗത്തെത്തി. പഞ്ചായത്ത്ഭരണപക്ഷത്തെ പന്ത്രണ്ട് പേരും ജനകീയ മുന്നണിയുടെ ഭാഗമാണെന്നും ആര്‍ക്കും ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും സി.പി.എം.പറപ്പൂര്‍ ലോക്കല്‍ കമ്മിറ്റി സിക്രട്ടറി പി.കെ.അശ്‌റഫ് പറഞ്ഞു. എന്നാല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ പ്രകടനത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം.മുഹമ്മദും, എസ്.ഡി.പി.ഐ.നേതാവ് കല്ലന്‍ അബൂബക്കറും ബഷീര്‍ കാലടിക്കൊപ്പം അണിനിരന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.

പറപ്പൂര്‍ പഞ്ചായത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കി മത്സരിക്കുകയും ഭരണം പിടിക്കുകയും ചെയ്തു എങ്കിലും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. രണ്ടു വര്‍ഷം പ്രസിഡന്റ് പദം അലങ്കരിച്ചു ഭരണ രംഗത്ത് ഒട്ടനവധി കാര്യങ്ങള്‍ എടുത്തു പറയാവുന്നവ നടപ്പാക്കിയെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി വിലയിരുത്തല്‍. ഭരണത്തിലേറിയ ശേഷം സി.പി.എം.വന്‍ മുന്നേറ്റമാണ് ഇവിടെ കൈവരിച്ചത്.നിരവധി ചെറുപ്പക്കാര്‍ സി.പി.എമ്മില്‍ ഇക്കാലത്ത് ചേര്‍ന്നു.കോണ്‍ഗ്രസ് നേതൃത്വം ഇവര്‍ക്കെതിരെ നടപടി കൂടി കൈകൊണ്ടതോടെ വന്‍ തിരിച്ചടിയാണിവര്‍ക്കേറ്റത്. ലീഗിന്റെ അപ്രമാദിത്തത്തിനെതിരെ കോണ്‍ഗ്രസണികളില്‍ ഉള്ള പ്രതിഷേധമാണ് മുന്നണി ബന്ധം മറന്ന് സി.പി.എമ്മുമായി ചേരാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇത് സി.പി.എം. തന്ത്രപരമായി മുതലെടുക്കുകയായിരുന്നു.

English summary
SDPI's support gor CPM's panchayath rule

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്