സ്‌ത്രീധന നിരോധന- ഗാർഹിക പീഡന നിരോധന ദിനത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

എല്ലാ വർഷവും നവംബർ 26 ന് സ്‌ത്രീധന നിരോധന ദിനവും, ഗാർഹിക പീഡന നിരോധന ദിനവുമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി 24 വെള്ളിയാഴ്ച്ച ഹൊസങ്കടി ഹിൽസൈഡ് ഓഡിറ്റോറിയത്തിൽ വെച്ച് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല സെമിനാർ സംഘടിപ്പിച്ചു.

അക്രമാസക്തമായ ഭീഷണികളും പ്രതിഫലം പ്രഖ്യാപിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു

മഞ്ചേശ്വരം പി.ബി അബ്‌ദുൾ റസാഖ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജീവൻ ബാബു കെ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ ഏറ്റവും വലിയ വികസനമായി രേഖപ്പെടുത്തേണ്ടത് സ്‌ത്രീകളുടെ സാമൂഹ്യമായ ഉയർച്ചയാണ്. കേരളത്തിലെ കൊച്ചു ഗ്രാമങ്ങളിൽ പോലും ഡോക്ടറോ എൻജിനീയറോ മറ്റ് ഉന്നത ജോലികൾ നേടുന്നവരോ ആയ പെൺകുട്ടികൾ സർവ്വസാധാരണമാണ്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ വിദ്യാഭ്യാസം എന്നീ മേഖലയിൽ അടുത്തകാലത്തായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കാസറഗോഡ് അക്കാര്യത്തിൽ ഇപ്പോഴും പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

marriage

ഗാർഹിക പീഡന നിരോധന നിയമം 2005 അവലോകനവും വിശകലനവും എന്ന വിഷയത്തിൽ ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി.സുലജ, അഡ്വ.ബീന.കെ.എം, ലീഗൽ കൗൺസിലർ എഫ്.സി.സി നുള്ളിപ്പാടി, അഡ്വ. സരിത.എസ്.എൻ, നിർഭയ ലീഗൽ കൗൺസിലർ എന്നിവർ ക്ലാസ്സെടുത്തു.

സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയൽ- പ്രായോഗിക മാർഗങ്ങൾ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സംവാദത്തിന് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സൈദ, ഷരാവതി എന്നിവർ നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അലി ഹർഷദ് വോർക്കാടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്‌ദുൾ അസീസ്, വൊർക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്‌ദുൾ മജീദ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുന്ദരികാക്ഷ കെ.എൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ ജയാനന്ദ, ജില്ലാ പ്രൊബേഷൻ ഓഫീസർ ബി. ഭാസ്‌കരൻ എന്നിവർ പരിപാടിക്ക് ആശംസയറിയിച്ചു. ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി. സുലജ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സുപ്രണ്ട് അബ്‌ദുൾ റഹ്‌മാൻ എം.പി നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Seminar conducted by Social welfare committee

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്