സോളാറില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കുടുങ്ങും; അന്വേഷണം വഴിതിരിയുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉമ്മന്‍ ചാണ്ടി നിയമനടപടി ആരംഭിച്ചതോടെ കേസിന്റെ തുടരന്വേഷണം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സോളാര്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും മന്ദഗതിയിലായിരുന്നു.

എന്നാല്‍, ഉമ്മന്‍ ചാണ്ടി ഏതുവിധേനയും കേസില്‍ നിന്നും സോളാര്‍ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പഴുതു നേടുകയാണെന്ന് ബോധ്യമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മയക്കുമരുന്ന് ഉപയോഗിക്കാതെ രാത്രി മുഴുവന്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

chandy

സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്തിലെ വിശദാംശങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചത്. കത്തിലെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രണ്ടുമാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യാനോ അന്വേഷണം തടസപ്പെടുത്താനോ കോടതി മുതിര്‍ന്നില്ല.

സരിതയുടെ കത്തുമായി ബന്ധപ്പെട്ട അന്വേഷണം തത്കാലം നടത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സോളാറിലെ അഴിമതി സംബന്ധിച്ച അന്വേഷണം ശക്തമാക്കും. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കാനും സാക്ഷി മൊഴികളെടുക്കാനും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞദിവസം ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി കേസ് അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതോടെ അന്വേഷണം കാര്യക്ഷമമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Solar Commission report probe against all those who had helped the accused

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്