കാന്തപുരം വഞ്ചിച്ചു?കാരന്തൂര്‍ മര്‍ക്കസിന് നേരെ കല്ലേറ്,തീവെയ്പും ഉപരോധവും;പോലീസ് ലാത്തിവീശി

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല.

ഇതിനിടെ, കാരന്തൂര്‍ മര്‍ക്കസ് ഓഫീസിന് നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. തുടര്‍ന്ന് ദേശീയപാതയിലൂടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചത് സ്ഥിതി വഷളാക്കി. ലാത്തിച്ചാര്‍ജിലും കല്ലേറിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അംഗീകാരമില്ലാത്ത കോഴ്‌സ്...

അംഗീകാരമില്ലാത്ത കോഴ്‌സ്...

കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അംഗീകാരമില്ലാത്ത പോളിടെക്‌നിക്ക് കോഴ്‌സ് നടത്തി ലക്ഷങ്ങള്‍ ഫീസിനത്തില്‍ ഈടാക്കി വഞ്ചിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ സമരം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തിയത്.

പിഎസ്‌സി അംഗീകാരമില്ല...

പിഎസ്‌സി അംഗീകാരമില്ല...

പോളിടെക്‌നിക്ക് കോഴ്‌സിന് എഐസിടിഇ അംഗീകാരമുണ്ടെന്നാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നത്. എന്നാല്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരമില്ലാത്തതിന്റെ പേരില്‍ ജോലി ലഭിക്കാതായതോടെയാണ് വിഷയം വഷളായത്. കോഴ്‌സുകള്‍ക്ക് പിഎസ്സിയുടെയോ യുപിഎസ്സിയുടെയോ അംഗീകാരമില്ലായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കല്ലേറും അക്രമവും...

കല്ലേറും അക്രമവും...

സമരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിലാണ് അക്രമമുണ്ടായത്. ദേശീയപാതയിലെ ഗതാഗതം തടസപ്പെടുത്താതെ പിരിഞ്ഞുപോകണമെന്ന് പോലീസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കാരന്തൂര്‍ മര്‍ക്കസ് ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.

ദേശീയപാതയില്‍ ടയറുകള്‍ കത്തിച്ചു...

ദേശീയപാതയില്‍ ടയറുകള്‍ കത്തിച്ചു...

വിദ്യാര്‍ത്ഥികള്‍ കല്ലേറ് ആരംഭിച്ചതോടെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് ദേശീയപാതയിലൂടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും സംഘടിച്ചു. ഇതിനിടെ കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ ടയറുകള്‍ കത്തിച്ച് വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി.

നിരവധി പേര്‍ക്ക് പരിക്ക്...

നിരവധി പേര്‍ക്ക് പരിക്ക്...

കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലുമായി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്‌യു, എസ്എഫ്‌ഐ, എബിവിപി, എംഎസ്എഫ്,എസ്‌ഐഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

അധികൃതര്‍ക്ക് നിഷേധാത്മക സമീപനം...

അധികൃതര്‍ക്ക് നിഷേധാത്മക സമീപനം...

ഇത്രയധികം വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ചിട്ടും, മര്‍ക്കസ് അധികൃതര്‍ ഇപ്പോഴും നിഷേധാത്മക സമീപനമാണ് തുടരുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

മലപ്പുറത്തെ മസ്ജിദുറഹ്മയില്‍ രണ്ട് മിംബറുകളിലായി ഖുതുബ!ഞെട്ടിത്തരിച്ച് വിശ്വാസികള്‍,പക്ഷേ സംഭവമിതാണ്!കൂടുതല്‍ വായിക്കൂ...

കേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ് മൂവാറ്റുപുഴയില്‍!റോഡിന് മുകളില്‍ മറ്റൊരു റോഡ്,അതിശയിപ്പിക്കും!കൂടുതല്‍ വായിക്കൂ...

ബീഫ് വിളമ്പി പ്രതിഷേധിക്കുന്നവരേ....സുരേന്ദ്രന്‍ ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്!! ഇതാണ് അവസ്ഥ!!കൂടുതല്‍ വായിക്കൂ...

English summary
students strike in karanthur markaz.
Please Wait while comments are loading...