
വാങ്ക് വിളിച്ചപ്പോള്‍ നോമ്പ് തുറക്കല്‍ സാധനങ്ങളെത്തി; സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍
കൊച്ചി: നടന്‍ സുരേഷ് ഗോപിയുടെ മനുഷ്യത്വ പ്രവര്‍ത്തികളെ കുറിച്ച് നേരത്തെ പലരും അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആവശ്യക്കാരെ അറിഞ്ഞ് സഹായിക്കുന്നയാളാണ് താരം. രാഷ്ട്രീയം ഏതെന്ന് നോക്കാതെയാണ് സഹായം. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ സ്‌നേഹത്തെ വര്‍ണിച്ചിരിക്കുകയാണ് സംവിധായകന്‍ സമദ് മങ്കട.
സുരേഷ് ഗോപിയുടെ അടുത്ത കഥപറയാന്‍ പോയപ്പോഴുള്ള അനുഭവമാണ് സംവിധായകന്‍ പങ്കുവെച്ചത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. സുരേഷ് ഗോപിയെ നായകനാക്കി കിച്ചാമണി എംബിഎ എന്ന ചിത്രമൊരുക്കിയാണ് സമദ് മങ്കടയാണ്. സംവിധായകന്റെ വാക്കുകളിലേക്ക്....

കിച്ചാമണി എംബിഎ സുരേഷേട്ടനെ വെച്ച് ചെയ്യണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു. സുരേഷ് ഗോപി ഈ ചിത്രം ചെയ്യുമോ എന്നൊന്നും എനിക്കറിയില്ല. സുരേഷ് അതുവരെ ചെയ്ത് വന്ന സിനിമകളുടെ പാറ്റേണില്‍ അല്ല ഈ ചിത്രമുള്ളത്. സുരേഷേട്ടന്റെ ഡേറ്റിനായി കൊച്ചിന്‍ ഹനീഫയെ കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു ഞാന്‍ കരുതിയത്. അദ്ദേഹം പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കം. ഹനീഫിക്കയെ എല്ലാവര്‍ക്കും ഇഷ്ടമായത് കൊണ്ട് കഥപറയാനും ഡേറ്റ് തരാനുമൊന്നും തടസ്സങ്ങളുണ്ടാവില്ലെന്നായിരുന്നു പ്രതീക്ഷ.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ
ഞാനും സലീം ഹില്‍ ടോപ്പും ചേര്‍ന്നാണ് സുരേഷ് ഗോപിയെ കാണാനായി പോയത്. അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി തന്നതും കൊച്ചിന്‍ ഹനീഫയാണ്. സമദ് മങ്കടയാണെന്ന് ഹനീഫിക്ക് പറഞ്ഞു. ആനച്ചന്തം, മധുചന്ദ്രലേഖ പോലുള്ള സിനിമകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒരു കഥയുണ്ട്, സമദിന് സംവിധാനം ചെയ്യാനാണെന്നും പറഞ്ഞു. അതൊന്ന് കേട്ട് നോക്കൂ, അതിന് ശേഷം തീരുമാനിക്കാം എന്ന് ഹനീഫിക്ക സുരേഷേട്ടനോട് പറഞ്ഞു. ഞാന്‍ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു.

സൊനാലി ഫോഗട്ടിന് നല്കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന് നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്
അങ്ങനെ ഞങ്ങള്‍ കഥ പറഞ്ഞ് തടുങ്ങി. കഥ കേള്‍ക്കുന്നതിനിടയില്‍ നോമ്പുണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. കഥ പറയാന്‍ സമയം റംസാന്‍ നോമ്പിന്റെ സമയമായിരുന്നു. ഞങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോണ്‍ ചെയ്യാനായിരുന്നു ആ പോക്ക. കഥ പറഞ്ഞ്, ഏതാണ്ട് നോമ്പ് തുറക്കാനുള്ള വാങ്കിന്റെ സമയമായിരുന്നു. ഈ സമയത്ത് ഞങ്ങള്‍ക്ക് മുന്നിലേക്ക് ജ്യൂസും പഴങ്ങളുമൊക്കെ എത്തുകയാണ്. അപ്പോഴാണ് സുരേഷ് ഗോപിയുടെ മഹത്വം മനസ്സിലായതെന്നും സമദ് മങ്കട പറഞ്ഞു.

നേരത്തെ സുരേഷ് ഗോപി കഥ കേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് പോയി ഫോണ്‍ ചെയ്തത് ഇതൊക്കെ അറേഞ്ച് ചെയ്യാനായിരുന്നു. അവര്‍ സമയത്ത് തന്നെ വന്നു. കഥ പറഞ്ഞ് നിര്‍ത്തിയ ശേഷം എന്താകും തീരുമാനമെന്നറിയാനായി ഞങ്ങള്‍ കാത്തിരുന്നു. കഥ ഇഷ്ടപ്പെട്ടുവെന്ന് സുരേഷ് ഗോപി പറഞ്ഞു. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ചര്‍ച്ച ചെയ്തു. ചിത്രത്തില്‍ വില്ലനായി നേരത്തെ തന്നെ ബിജു മേനോനെ ഞങ്ങള്‍ മനസ്സില്‍ കണ്ടിരുന്നു. ക്യാമറ സുകുമാര്‍ ചെയ്യണമെന്ന് മാത്രമാണ് സുരേഷ് ഗോപി പറഞ്ഞത്. ആകെ അദ്ദേഹം പറഞ്ഞ നിര്‍ദേശവും ഇത് മാത്രമാണ്. സുകുമാര്‍ അതിന് സമ്മതിക്കുകയും ചെയ്‌തെന്ന് സമദ് മങ്കട പറഞ്ഞു.
ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്ഡില് ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല് രക്ഷകന്