കേരളത്തിൽ സൂര്യ ടിവിക്ക് താഴ് വീഴുന്നു? പ്രശ്നം കേരളത്തിന്റെ 'ഈ' സംസ്ക്കാരം തന്നെ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ ട്രേഡ് യൂണിയൻ സംസ്ക്കാരം മൂലം പ്രവർത്തിക്കാൻ കഴിയുന്നില്ല. സൂര്യ ടിവി കേരളത്തിലെ ഓഫീസുകൾ അടച്ചു പൂട്ടുന്നതായി റിപ്പോർട്ട്. അടുത്തിടെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ആസ്ഥാന ഓഫീസ് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ഓഫീസ് കൊച്ചിയിലേക്ക് മാറ്റിയതോടെ ട്രേഡ് യൂണിയൻ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു. സൂര്യ ടിവിയിലെ ഭൂരിഭാഗം തൊഴിലാളികളും തിരുവനന്തപുരം സ്വദേശികളായിരുന്നു. കൊച്ചിയിലേക്ക് ഓഫീസ് മാറ്റിയതോടെ തൊഴിലാളികൾ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ യൂണിയനുകൾ രൂപീകരിച്ചു. ഇതോടെ കമ്പനി വിസ്വസ്തരായ കുറച്ച് ജീവനക്കാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

Surya TV

കമ്പനിയുടെ ഈ പ്രവർത്തി കേരളത്തിലെ ഓഫീസ് അടച്ചുപൂട്ടനാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. അതേസമയം കൂറഞ്ഞ ശമ്പളവും കൂടുതൽ ജോലിയും ട്രേഡ് യൂണിയൻ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ജീവനക്കാർ ചാനൽ ഓഫീസിൽ സമരത്തിലണ്. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് തൊഴിൽ ആസ്ഥാനം റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതോടെ കമ്പനിക്ക് മുമ്പോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. കമ്പനിയുടെ ഓഫീസ് ചെന്നൈയിലേക്ക് മാറ്റുക എന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം.

ജീവനക്കാർക്ക് ചെന്നൈയിൽ എത്താൻ നിർദേശം നൽകും. പോകാൻ തയ്യാറാകാത്തവർക്ക് ജോലി വിടാം എന്ന നിലപാടാണ് കമ്പനിക്ക് ഉള്ളതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പിടി തോമസ് എംഎൽഎ ചാനൽ ഓഫീസിൽ സമരം ചെയ്യുന്ന ജീവനക്കാരെ സന്ദർശിച്ചിരുന്നു.

English summary
Surya TV may be shut down in Kerala offices
Please Wait while comments are loading...