കേരള സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്യുമെന്ന് ഭീഷണി, മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്‌!

  • Posted By:
Subscribe to Oneindia Malayalam

കഴിഞ്ഞ വർഷമാണ് കേരള യൂണിവേഴ്‌സിറ്റി വെബ് സൈറ്റ് ഹാക് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ യൂണിവേഴ്സിറ്റി വൈബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരമായി നൂറ് കണക്കിന് പാക് സൈറ്റുകൾ തകർത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പ്രതികാരം വീട്ടി. ഇതല്ലാതെയും ഇഷ്ടം പോലെ ഹാക്കിങ് നാട്ടിൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുളള സൈറ്റുകളിലൊന്നായ ഐ ആർ സി ടി സി സൈറ്റ് പോലും ഹാക്ക് ചെയ്തതായി റിപ്പോർട്ട് പരന്നിരുന്നു.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്നിരിക്കേയാണ് ഞങ്ങൾക്ക് ഒരു ഇ മെയിൽ കിട്ടുന്നത്. കേരള ടെക്നിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റ് (http://www.tekerala.org/) തകർക്കുമെന്നാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനും മാധ്യമങ്ങൾക്കും കോപ്പി വെച്ചിട്ടാണ് മെയിൽ അയച്ചിരിക്കുന്നത്. ഇനി എന്തിനാണ് ഇങ്ങനെ ഒരു സാഹസം എന്നല്ലേ, വിശദമായി വായിക്കൂ..

ആരാണീ ഹാക്കർ?

ആരാണീ ഹാക്കർ?

നമസ്കാരം, എല്ലാവർക്കും ഒരുനല്ല പുതുവർഷം ആശംസിക്കുന്നു. (നല്ല പച്ചമലയാളത്തിൽ മെയിൽ അയക്കുന്നത്, നല്ലപോലെ കാര്യത്തിന്റെ ഗൗരവം മനസിലാക്കാൻ വേണ്ടിയാണ്. ഞാൻ സൈബർ സ്വേർഡ് (CYBER SWORD). ഒരു ഇന്ത്യക്കാരനാണ്. ഒരു മലയാളി കൂടെയാണ്. പോരാത്തതിന് ഒരു ഹാക്കറുമാണ്. എനിക്ക് നിങ്ങളോടു ചിലതുപറയാൻ ഉണ്ട്. ഒരു 5 മിനിറ്റ് ഈ മെയിലിന് വേണ്ടി മാറ്റിവെക്കണം.

നിരന്തരമായ മുന്നറിയിപ്പ്

നിരന്തരമായ മുന്നറിയിപ്പ്

കഴിഞ്ഞ ഒരു വർഷമായി ഞാൻ നിരന്തരം കേരള ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന് മെയിൽ അയക്കുന്നു. എന്തിനാണ് ഞാൻ മെയിൽ അയക്കുന്നത് എന്നല്ലേ? "http://www.tekerala.org/ " ഈ വെബ്സൈറ്റ് നിങൾ നിരന്തരം ഉപയോഗിക്കുന്നത് അല്ലേ. ഇതിൽ എന്തെങ്കിലും അപാകത തോന്നിയിട്ടുണ്ടോ? ഈ വെബ്സൈറ്റ് മാത്രമല്ല കേരളത്തിന്റെ ഒട്ടുമിക്ക വെബ്‌സൈറ്റികളും സെർവെർകളും സുരക്ഷിതമല്ല.

ഗുരുതരമായ സുരക്ഷാ പിഴവുകളെന്ന്

ഗുരുതരമായ സുരക്ഷാ പിഴവുകളെന്ന്

ഞാൻ ഇപ്പൊ പറയുന്നത് ടെക്നിക്കൽ എഡ്യൂക്കേഷൻ ന്റെ വെബ്സൈറ്റിന്റെ സുരക്ഷാപിഴവുകളെ പറ്റിയാണ്. ഒരു ഹാക്കറിനു അനായാസം ഈ സൈറ്റിൽ കയറിക്കൂടാൻ സാധിക്കും. കുറച്ചുനാൾ മുൻപ് ഒരു പാകിസ്താനി ഹാക്കർ വെബ്സൈറ്റ് ഹാക്ക് ചെയ്തത് ഓർമ ഉണ്ടാവും നിങ്ങൾക്ക്. അതിനു മുൻപ് മെയിലിൽ വാണിംഗ് കൊടുത്തതാണ് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉണ്ട് എന്ന്. ആരും വകവെച്ചില്ല.

ഹാക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ്

ഹാക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ്

ഇന്ന് മുതൽ രണ്ടു ദിവസം ഞാൻ വെയിറ്റ് ചെയ്യും അതായത് 6 /01 /2018 (ശനി) നു മുൻപ് സൈറ്റ് ഡൌൺ ചെയ്തു സുരക്ഷാ പിഴവുകൾ പരിഹരിച്ചില്ല എങ്കിൽ ഞാൻ തന്നെ ഇതിന്റെ ഡാറ്റാബേസ് നശിപ്പിക്കും കൂടാതെ എല്ലാ വിവരങ്ങളും പബ്ലിക് ആക്കും. അങ്ങനെ എന്തെങ്കിലും ചെയ്താലേ നിങൾ പിഴവ് പരിഹരിക്കു എന്നുണ്ടേൽ അതിനും മടിക്കില്ല. ഒരുകാര്യം കൂടി ഇനി ഞാൻ ഈ മെസ്സേജ് അയച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തി, വെബ്സൈറ്റ് അനധികൃതമായി കടന്നുകൂടി എന്നൊക്കെ പറഞ്ഞു എന്റെ നേരെ വരാൻ നിക്കണ്ട.

എന്തുകൊണ്ട് ഈ മുന്നറിയിപ്പ്

എന്തുകൊണ്ട് ഈ മുന്നറിയിപ്പ്

നിങ്ങളോടു മാന്യമായി ഒരുപാട് തവണ അപേക്ഷിച്ചതാണ്. ഇനി അപേക്ഷിച്ചിട്ടു കാര്യം ഇല്ല എന്ന ബോധ്യത്തിൽ നിന്നാണ് ഈ മെയിൽ അയക്കാൻ തീരുമാനിച്ചത്. ഒരുപാട് കുട്ടികളുടെ ഭാവി,ഒരുപാട്പേരുടെ പേരുവിവരങ്ങൾ, അങ്ങനെ എല്ലാ തരത്തിലുള്ള ഡാറ്റയും ആ സെർവറിൽ ഉണ്ട്. ഒരു ശത്രുവായി കാണുന്നതിലും നല്ലത് മിത്രമായി കാണുന്നതാണ്. ഓർക്കുക നിങളുടെ അനാസ്ഥയാണ് ഇങ്ങനെ മെയിൽ ചെയ്യാൻ പ്രേരിപ്പിച്ചത്.

കൂടുതൽ ജാഗരൂഗരാകണം

കൂടുതൽ ജാഗരൂഗരാകണം

സൈബർസെല്ലിലെ സാറന്മാരോട് നിങ്ങൾ ഇടക്ക് ഇടക്ക് ഒന്ന് നോക്കണം, ആരെങ്കിലും വെബ്‌സൈറ്റിയിൽ നുഴഞ്ഞു കയറുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഈ മെയിലിന്റെ ഉറവിടം കണ്ടുപിടിക്കാൻ എടുക്കുന്ന സമയം മതി ആ വെബ്സൈറ്റ് സുരക്ഷിതമാക്കാൻ. ഈ ഇമെയിൽ ഞാൻ കേരളത്തിലെ മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി, മാധ്യമങ്ങൾ തുടങ്ങിയവർക്കും അയക്കുന്നുണ്ട്. ടെക്‌നിക്കൽ എഡ്യൂക്കേഷൻ കോൺട്രോളറുടെ അനാസ്ഥയാണ് ഇങ്ങനെ ഒരു മെയിൽ കൂടി അയക്കാൻ എന്നെ പ്രേരിപ്പിച്ചത്.ഇതിനു മുൻപ് ഞാൻ അദ്ദേഹത്തിന് മാത്രം അയച്ചിട്ടുണ്ട്.

ഡാറ്റ കയ്യിലുണ്ടെന്ന് അവകാശവാദം

ഡാറ്റ കയ്യിലുണ്ടെന്ന് അവകാശവാദം

എന്റെ പക്കൽ ഇതിന്റെ ഡാറ്റ ഇപ്പൊ സുരക്ഷിതമാണ്. ഒരിക്കലും ഇത് നിയമത്തെ വെല്ലു വിളിക്കുന്നത് അല്ല. ചിലരുടെ അനാസ്ഥ കാരണം ഒരു സർക്കാർ തന്നെ ഇതിനെ ഒക്കെ ഉത്തരം കൊടുക്കേണ്ടി വരും. ഇതിന്റെ പിഴവ് നിങളെ കൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ ഞാൻ നിങളെ സഹായിക്കും. മറ്റുള്ള രാജ്യങ്ങളിലെ വെബ്‌സൈറ്റിൽ പിഴവ് കണ്ടെത്തി കാണിച്ചുകൊടുത്താൽ അവർ ഇങ്ങോട് ഇങ്ങോട് ക്യാഷ് തന്നു ആദരിക്കും. ഇന്ത്യയിൽ നേരെ തിരിച്ചാണ്. - ഇതാണ് മെയിൽ. ഡാറ്റ കൈവശമുണ്ടെന്ന അവകാശവാദവും മെയിലിൽ ഉണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Technical Education website not secured, hacker Cyber Sword warns government.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്