കുരുന്ന് ജീവനുമായി പറന്ന തമീമിന് സിവൈസിസി ചൗക്കിയുടെ ആദരവ്

  • Posted By:
Subscribe to Oneindia Malayalam

കാവു ഗോളി ചൗക്കി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രി ചിത്ര മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി ലൈബ ഫാത്തിമയെ ചുരുങ്ങിയ സമയത്തിനുള്ളിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അടുക്കത്ത്ബയല്‍ സ്വദേശി അബ്ദുള്‍ തമീമിനെ സി.വൈ.സി.സി.ചൗക്കി ആദരിച്ചു.

മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും: വിളംബര റാലി ശ്രദ്ധേയമായി

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവന്തപുരം ശ്രി ചിത്ര മെഡിക്കല്‍ കോളേജിലേക്കുള്ള 517 കിലോമീറ്റര്‍ ദൂരം കേവലം 6.55 മണിക്കൂറിനുള്ളിലാണ് ആംബുലന്‍സ് പൂര്‍ത്തീകരിച്ചത്

amblnc

സി.വൈ.സി.സി.ചൗക്കി രക്ഷാധികാരി അസീസ് കടപ്പുറം ഉപഹാരം നല്‍കി ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി സാദിഖ് കടപ്പുറം, പ്രസിഡന്റ് ആരിഫ് കെ.കെ.പുറം, ദില്‍ഷാദ് ബിന്‍ദാസ്, സഫുവാന്‍ ചൗക്കി, സഫുവാന്‍ കുന്നില്‍, ദര്‍വീഷ്, ഫയാസ്, നവാസ്, ഷഹ്നാദ്, ഹിഷാം, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thameem got honour from CYCC Chauki

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്