ബൈക്കില്‍ ലിഫ്റ്റ് കൊടുക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം! ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം...

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: യാത്രക്കിടയില്‍ പലരും ലിഫ്റ്റ് ചോദിക്കുന്നത് പതിവാണ്, ഇത് വാഹനം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഒരു ഉപകാരവുമാണ്. എന്നാല്‍ ഇനി മുതല്‍ ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാല്‍ രണ്ടുവട്ടം ആലോചിച്ചതിന് ശേഷമേ വാഹനം നിര്‍ത്താവു, പ്രത്യേകിച്ചും ബൈക്ക് യാത്രികര്‍. ഉപകാരമെന്നു കരുതി വാഹനം നിര്‍ത്തിയാല്‍ നമ്മുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം.

Read Also: തിരുവനന്തപുരത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു; കാരണം കുരങ്ങനും!അന്തം വിടേണ്ട, സംഗതി സത്യമാണ്...

ബൈക്ക് യാത്രികരോട് ലിഫ്റ്റ് ചോദിച്ച ശേഷം ആക്രമിക്കുകയും പിന്നീട് മോഷണവും നടത്തുന്ന യുവാവിനെ കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശേരിയില്‍ നിന്ന് പിടികൂടി. കൂടരഞ്ഞി സ്വദേശി പാലക്കാംതൊടി ജംഷീദിനെയാണ് ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹന യാത്രക്കാരെ കൈക്കാണിച്ച് നിര്‍ത്തി ലിഫ്റ്റ് ചോദിച്ച ശേഷം തലയ്ക്കടിക്കുകയും പിന്നീട് യാത്രക്കാരനെ കൊള്ളയടിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ മോഷണരീതി.

ലിഫ്റ്റ് ചോദിക്കും...

ലിഫ്റ്റ് ചോദിക്കും...

രാത്രികാലങ്ങളിലാണ് യുവാവിന്റെ മോഷണം. റോഡില്‍ അധികം വാഹനങ്ങളൊന്നുമില്ലാത്ത സമയത്ത് ബൈക്ക് യാത്രികരെ കൈക്കാണിച്ച് നിര്‍ത്തും. വാഹനം കിട്ടാതെ വിഷമിച്ച് നില്‍ക്കുകയാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം ലിഫ്റ്റ് ചോദിക്കുകയും ചെയ്യുന്നതാണ് മോഷണത്തിന്റെ ആദ്യഘട്ടം.

മോഷണവും...

മോഷണവും...

ബൈക്ക് യാത്രികരുടെ തലയ്ക്കടിച്ച ശേഷമാണ് യുവാവ് മോഷണം നടത്തുന്നത്. മാരകാമയി പരിക്കേല്‍പ്പിച്ച ശേഷം യാത്രക്കാരന്റെ കൈയിലുള്ള പണം തട്ടിയെടുത്ത ശേഷം ബൈക്കുമായി കടന്നുകളയുകയും ചെയ്യും.

നിരവധി കേസുകള്‍...

നിരവധി കേസുകള്‍...

കഴിഞ്ഞ ദിവസം പൂനൂരില്‍ വെച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ തലയ്ക്കടിച്ച ശേഷം 28000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച കേസിലാണ് ജംഷിദിനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കൊടുവള്ളി, കോടഞ്ചേരി സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

English summary
Police arrested a thief in balushery.
Please Wait while comments are loading...