തോമസ് ചാണ്ടിയുടെ രാജി വൈകുന്നു... യോഗത്തില്‍ തീരുമാനമായില്ല, മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മന്ത്രി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കയ്യേറ്റ കേസില്‍ കുടുങ്ങിയ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകുന്നു. രാവിലെ ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിനു ശേഷം തോമസ് ചാണ്ടി രാജി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അരമണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷവും തോമസ് ചാണ്ടിയുടെ രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനായില്ല.
ഹൈക്കോടതി വിധി പകര്‍പ്പ് ലഭിച്ച ശേഷം തന്‍റെ രാജിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം തോമസ് ചാണ്ടി പ്രതികരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന കല്കടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ തോമസ് ചാണ്ടിക്കു കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസം നേരിട്ടത്. കോടതി കടുത്ത ഭാഷയില്‍ മന്ത്രിയെ വിമര്‍ശിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. മന്ത്രിക്കു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ അദ്ദേഹത്തിനു വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചിരുന്നു. രാജിവയ്ക്കുന്നത് മാത്രമാണ് തോമസ് ചാണ്ടിക്കു മുന്നിലുള്ള വഴിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തക്ക സമയത്ത് തീരുമാനമെന്ന് മുഖ്യമന്ത്രി

തക്ക സമയത്ത് തീരുമാനമെന്ന് മുഖ്യമന്ത്രി

തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് തോമസ് ചാണ്ടിക്കു ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്കു ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പരിശോധിച്ച ശേഷം മാത്രമേ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയോടും കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഹര്‍ജിയുടെ സാധുത ചോദ്യം ചെയ്ത് കോടതി

ഹര്‍ജിയുടെ സാധുത ചോദ്യം ചെയ്ത് കോടതി

തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുതയെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. അധികാരത്തില്‍ ഇരിക്കുന്ന മന്ത്രി താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരേ എങ്ങനെയാണ് ഹര്‍ജി നല്‍കുകയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു
വ്യക്തിക്കു മാത്രമേ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ സാധിക്കൂ. മന്ത്രി തന്നെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കുന്നത് അപൂര്‍വ്വമാണെന്നും ഇതേക്കുറിച്ച് വിശദീകരിക്കണമെന്നും ചാണ്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖയോട് കോടതി ആവശ്യപ്പെട്ടുകയും ചെയ്തു.

സമീപിച്ചത് മന്ത്രിയെന്ന നിലയില്ല, വ്യക്തിയെന്ന നിലയില്‍

സമീപിച്ചത് മന്ത്രിയെന്ന നിലയില്ല, വ്യക്തിയെന്ന നിലയില്‍

വ്യക്തിയെന്ന നിലയില്‍ തന്നെയാണ് തോമസ് ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചതെന്ന മറുപടിയാണ് തന്‍ഖ നല്‍കിയത്. മാത്രമല്ല കലക്ടര്‍ നേരത്തേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തോമസ് ചാണ്ടിയെന്ന വ്യക്തിക്ക് എതിരേയാണെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ ഹര്‍ജിയുടെ ആദ്യഭാഗത്തു തന്നെ പരാതിക്കാരന്‍ മന്ത്രിയാണെന്ന് ആണല്ലോ വ്യക്തമാക്കിയിട്ടുള്ളതെന്ന് കോടതി തിരിച്ചു ചോദിച്ചിരുന്നു.

മന്ത്രിക്കു ചോദ്യം ചെയ്യാനാവില്ല

മന്ത്രിക്കു ചോദ്യം ചെയ്യാനാവില്ല

സര്‍ക്കാരിനു കലക്ടറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെ ഒരു മന്ത്രിക്ക് എങ്ങനെയാണ് ചോദ്യം ചെയ്യാന്‍ സാധിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. ചീഫ് സെക്രട്ടറിയായിരുന്നു ഹര്‍ജി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രി തന്നെ ഇത്തരത്തില്‍ ഹര്‍ജി നല്‍കിയതിന്റെ സാധുതയെയും കോടതി ചോദ്യം ചെയ്യുകയുണ്ടായി.
മന്ത്രിയെ അയോഗ്യനാക്കേണ്ട ഏറ്റവും ഉചിതമായ സമയമാണിതെന്നും കോടതിയെ കൂട്ടുപിടിച്ച് ഇനിയും അധികാരത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Minister Thomas chandy may resign

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്