കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മ്മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്, അറസ്റ്റിലായത് ഡയറക്ടര്‍മാര്‍

  • By Gowthamy
Google Oneindia Malayalam News

പാറശ്ശാല: നിര്‍മ്മല്‍കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസില്‍ നിര്‍ണായക അറസ്റ്റ്. നിര്‍മല്‍കൃഷണ നിധിയുടെ ഡയറക്ടര്‍മാരായ മൂന്നു പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ നിര്‍മല്‍ ബാങ്ക് ഉടമ നിര്‍മ്മലന്റെ ബന്ധുവാണ്. പളുകല്‍ മത്തമ്പാല കുഴിവിളാകം സ്വദേശി ശേഖരന്‍, പളുകല്‍ നാഗക്കോട് സ്വദേശി രവീന്ദ്രന്‍, പത്മനാഭപുരം സ്വദേശി അജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നാഗര്‍കോവിലില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ ശേഷം ഇവര്‍ തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇവരുടെ നീക്കങ്ങള്‍ തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. ഒളിവിലുള്ള നിര്‍മ്മലനടക്കമുള്ള 17 പ്രതികള്‍ക്കായി മുന്‍കൂര്‍ ജാമ്യം എടുക്കാനായി മധുര കോടതിയിലേക്ക് പോകുമെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇവരെ പിന്തുടരുകയായിരുന്നു.

Crime

തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപം മാറിയാണ് ഇവര്‍ എത്തിയത്. നാഗര്‍ കോവിലില്‍വച്ച് ഇവരെ പിടികൂടുകയായിരുന്നു. നിര്‍മ്മല്‍ കൃഷ്ണ തട്ടപ്പുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന പ്രമുഖരുടെ പട്ടികയിലുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച ഇവരെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈയ്യേറ്റ ശ്രമം ഉണ്ടായി. അതേസമയം സംഭവം നടന്ന് ഇത്രയും ദിവസം പിന്നിട്ടിട്ടും നിര്‍മ്മലനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന് തിരിച്ചടിയായിരിക്കുകയാണ്.


English summary
Three directors arrested in Nirmal Krishna chit fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X