കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് ശതമനാത്തിലെ കുറവ് എൽഡിഎഫിന് ഗുണം ചെയ്യും; കൂടുതൽ പേർ കോൺഗ്രസ് വിടുമെന്ന് കെവി തോമസ്

Google Oneindia Malayalam News

കൊച്ചി; തൃക്കാക്കരയിൽ പോളിംഗ് ശതമാനത്തിലെ കുറവ് എൽ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കെ വി തോമസിന്റെ പ്രതികരണം.

 kvthomas5-155-1649219085-1652413082.jpg -Properties

താനൊക്കെ മത്സരിക്കുന്ന കാലത്ത് വോട്ടിംഗ് ശതമാനം കൂടിയാൽ കോൺഗ്രസിന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി. വോട്ടിംഗ് ശതമാനം കുറഞ്ഞാലും കൂടിയാലും അത് അനുസരിച്ച് തിരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിക്കുന്നതൊന്നും എളുപ്പമല്ല, തോമസ് പറഞ്ഞു. ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം തെറ്റായിരുന്നുവെന്ന് കെ വി തോമസ് ആവർത്തിച്ചു. പി ടി തോമസിന്റെ പേരിലായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണം നടത്തിയത്. ഇതായിരുന്നോ പി ടി പുലർത്തിയ കാഴ്ചപ്പാട്. ബന്ധുക്കളും ഭാര്യയും മക്കളുമൊന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്. ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, കെ വി തോമസ് കുറ്റപ്പെടുത്തി.

തൃക്കാക്കര 'കൈയിൽ' നിൽക്കുമോ? ചുവക്കുമോ; കൂട്ടിയും കിഴിച്ചും മുന്നണികൾ... വോട്ടെണ്ണൽ 3 ന്തൃക്കാക്കര 'കൈയിൽ' നിൽക്കുമോ? ചുവക്കുമോ; കൂട്ടിയും കിഴിച്ചും മുന്നണികൾ... വോട്ടെണ്ണൽ 3 ന്

ജോ ജോസഫ് തുടക്കത്തിൽ പകച്ച് നിന്നെങ്കിലും പിന്നീട് പക്വതയുള്ള രാഷ്ട്രീയക്കാരനെ പോലെ മുന്നോട്ട് പോയെന്നും കെ വി തോമസ് പറഞ്ഞു. സ്ഥിരം രാഷ്ട്രീയക്കാർക്ക് പകരം പ്രൊഫഷണലുകൾ വരട്ടെയെന്നാണ് ജോ ജോസഫിന് വോട്ട് ചെയ്ത ശേഷം ജനങ്ങൾ അഭിപ്രായപ്പെട്ടതെന്നും കെ വി തോമസ് പറഞ്ഞു.

ട്വന്റി 20 വോട്ടുകൾ എങ്ങോട്ട് മറിയുമെന്നതിനെ കുറിച്ചും കെ വി തോമസ് പ്രതികരിച്ചു. ആദ്യം പാർട്ടി സ്വീകരിച്ച സമീപനമല്ലായിരുന്നു ട്വന്റി 2 മണ്ഡലത്തിൽ സ്വീകരിച്ചത്. ആദ്യം യു ഡി എഫിന് വോട്ട് ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റി. ട്വന്റി 20 വോട്ടുകൾ എൽ ഡി എഫിന് ലഭിക്കുമെന്നാണ് തന്റെ കാഴ്ചപ്പാട്.

അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ

കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ അവരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് ഏകപക്ഷീയമായ നിലപാടാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി പേർ കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേരുമെന്നും മാതൃഭൂമി അഭിമുഖത്തിൽ കെ വി തോമസ് പറഞ്ഞു.

Recommended Video

cmsvideo
സഹിക്കാനാകാതെ ഓടുന്നു,KKയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ | #India | OneIndia

English summary
Thrikkakara by election 2022 result; Jo Joseph Will Win says KV Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X