• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃക്കാക്കരയിൽ ആര്? സീറ്റിനായി എ ഗ്രൂപ്പ്..ചരടുവലിച്ച് ഈ നേതാക്കൾ..സ്വരാജിനെ ഇറക്കാൻ സിപിഎം?

Google Oneindia Malayalam News

തിരുവനന്തപുരം; മുൻ എം എൽ എയായിരുന്ന പി ടി തോമസിന്റെ വിയോഗത്തോടെ തൃക്കാക്കരയിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപെടുന്നത്. അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടാൽ ഏപ്രിൽ-മെയ് മാസങ്ങളിലായിരിക്കാം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ്. പിടിയുടെ മരണം അപ്രതീക്ഷിതമായത് കൊണ്ട് തന്നെ ഇതുവരെ നേതൃത്വം സ്ഥാനാർത്ഥി ചർച്ചകളൊന്നും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. എന്നാൽ പാർട്ടിക്കുള്ളിൽ ഇതിനോടകം തന്നെ സീറ്റിനായുള്ള പിടിവലികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാധ്യതകൾ പരിശോധിക്കാം

 കോൺഗ്രസിന്റെ ഉറച്ച കോട്ട

കോൺഗ്രസിനെ സംബന്ധിച്ച് തൃക്കാക്കര എന്നത് പാർട്ടിയുടെ ഉറച്ച കോട്ടയാണ്. 2011 ൽ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതൽ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ഇവിടെ ജയിച്ച് കയറുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹ്നാനിലൂടെയായിരുന്നു കോൺഗ്രസ് മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചത്. പിന്നീട് 2016 ലും 2021 ലും പിടി തോമസിലൂടെ മണ്ഡലം നിലനിർത്തി. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലുമെല്ലാം തന്നെ മണ്ഡലം കോൺഗ്രസിനൊപ്പം തന്നെ ഉറച്ച് നിന്നു.

 സീറ്റ് മോഹിച്ച് ഒരു ഡസനോളം പേർ

പിടിയുടെ വിയോഗത്തോടെ ഉറച്ച കോട്ട നിലനിർത്താൻ ആര് എന്നതാണ് പാർട്ടിയിലെ ഇപ്പോഴത്തെ ചർച്ച. ഒരു ഡസനോളം പേരുകൾ മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്. എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള സീറ്റാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ ഡൊമനിക് പ്രസന്‌റേഷൻ, ടോണി ചിമ്മിണി എന്നിവർ തങ്ങളുടെ സീറ്റ് മോഹം പ്രകടിപ്പിച്ചിട്ടുണ്ട്. കെ സി വേണുഗോപാലിന്റെ നോമിനിയായ ദീപ്തി മേരിയെ പോലുള്ളവരും സീറ്റിനായി രംഗത്തുണ്ട്.

 വിടി ബൽറാമിനായി പോസ്റ്റർ

സോഷ്യൽ മീഡിയയിലും പല നേതാക്കൾക്കുമായി ക്യാമ്പെയ്നുകളും തുടങ്ങിയിട്ടുണ്ട്. മുൻ തൃത്താല എം എൽ എ യും കെ പി സി സി വൈസ് പ്രസിഡന്റ് കൂടിയായ വി ടി ബൽറാമനിന്റെ പേരാണ് ഗ്രൂപ്പുകളിൽ ചർച്ചയായിരിക്കുന്നത്. "പി ടിയുടെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ വി ടി" എന്ന പേരിലുള്ള പോസ്റ്ററുകൾ ഇതിനോടകം തന്നെ കോൺഗ്രസ് സൈബർ ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്.

 ചർച്ചയാകുന്ന പേരുകൾ

കോൺഗ്രസിന്റെ യുവ മുഖങ്ങളിൽ പ്രമുഖനായ വി ടി തൃത്താലയിൽ ഇക്കുറി പരാജയപ്പെട്ടത് കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം വലിയ തിരിച്ചടിയായിരുന്നു. സി പി എമ്മിലെ എം ബി രാജേഷിനോടായിരുന്നു വിടി പരാജയപ്പെട്ടത്. വിടിയെ പോലൊരു നേതാവിന്റെ സാന്നിധ്യം നിയമസഭയിൽ കോൺഗ്രസിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. എറണാകുളം ഡി സി സി അധ്യക്ഷനായ മുഹമ്മദ് ഷിയാസ്, ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്.

 ഉമ തോമസിന് വേണ്ടി പ്രവർത്തകർ

അതിനിടെ പിടിയുടെ ഭാര്യ ഉമാ തോമസിന്റെ പേരും സജീവമായി ചർച്ചയാകുന്നുണ്ട്. സാധരണ ഗതിയിൽ ഇത്തരത്തിൽ നേതാക്കളുടെ വിയോഗത്തോടെ അവരുടെ ഭാര്യമായ മത്സരിപ്പിക്കുന്ന പതിവ് കോൺഗ്രസിലുണ്ട്. മാത്രമല്ല പിടിയുടെ മരണത്തോടെയുള്ള സഹതാപ തരംഗം വോട്ടായി മാറാനും സാധ്യതയുണ്ട്. ഉമ തോമസിനെ സംബന്ധിച്ചെടുത്തോളം പഴയ കെഎസ്യു പ്രവർത്തകയാണവർ. രാഷ്ട്രീയ പാരമ്പര്യവുമുണ്ട്. അതുകൊണ്ട് തന്നെ അതും വോട്ടായി മാറുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രവർത്തകരിൽ പലരും ഉമ തോമസിന്റെ പേര് ഉയർത്തുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മത്സരിക്കാൻ താൻ ഇല്ലെന്ന നിലപാടിലാണ് ഉമ.

 ഉമ തോമസിന്റെ നിലപാട്

പിടിക്ക് ശേഷം ഒരു തിരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാൻ പോലും തോന്നുന്നില്ല. അതിലേക്ക് താൻ എത്തിയിട്ടില്ല. വലിയ നഷ്ടമാണ് തനിക്ക് സംഭവിച്ചത്. അതിൽ നിന്നും പുറത്തുകടക്കണം. രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നുമായിരുന്നു മത്സരിക്കുമോയെന്നത് സംബന്ധിച്ച ചോദ്യത്തിന് ഉമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. അതേസമയം ഔദ്യോഗിക നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയിലെ സീറ്റിനായുള്ള തർക്കം അവസാനിപ്പിക്കാനും ഉമയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സാധിക്കുമെന്നും നേതൃത്വം കരുതുന്നു.

 സി പി എം ആരെ മത്സരിപ്പിക്കും?

അതേസമയം ഇത്തവണ ആരെയാകും സി പി എം മത്സരിപ്പിച്ചേക്കുകയെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ കാര്യമായ മുന്നേറ്റങ്ങൾ മണ്ഡലത്തിൽ കാഴ്ച വെയ്ക്കാൻ സി പി എമ്മിന് സാധിച്ചിരുന്നില്ല. സെബാസ്റ്റ്യൻ പോൾ ഉൾപ്പെടെയുള്ള പ്രമുഖരെ രംഗത്തിറക്കിയിട്ട് പോലും സി പി എം മണ്ഡലത്തിൽ പരാജയം രുചിച്ചിരുന്നു. 2021 ൽ ഡോക്ടറായ ജെ ജേക്കബിനെയായിരുന്നു സി പി എം മത്സരിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പിലും ജേക്കബിനെ തന്നെ സി പി എം മത്സരിപ്പിക്കാനുള്ള സാധ്യത ഉണ്ട്.

 സ്വരാജിനെ മത്സരിപ്പിക്കുമോ?

അതിനിടെ മുൻ എം എൽ എയായ എം സ്വരാജിനെ മത്സരിപ്പിക്കുമോയെന്നുള്ള ചർച്ചകളും ശക്തമാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കെ ബാബുവിനോട് സ്വരാജ് പരാജയപ്പെട്ടിരുന്നു. സി പി എം കേന്ദ്രങ്ങളെ ഏറെ നിരാശപ്പെടുത്തിയ പരാജയമായിരുന്നു ഇത് . നിയമസഭയിൽ തീപ്പൊരി പ്രസംഗം നടത്തുന്ന ശക്തനായ യുവ സാന്നിധ്യമായിരുന്നു സ്വരാജിനെ സഭയിലെത്തിച്ച് സെഞ്ച്വറി അടിക്കാൻ എൽ ഡി എഫ് തുനിയോമോയെന്നതും ഉറ്റുനോക്കപ്പെടു്നനുണ്ട്. എന്നാൽ കോൺഗ്രസ് കോട്ടയിൽ പ്രത്യേകിച്ച് ഒരു നഗരകേന്ദ്രീകൃത മണ്ഡലത്തിൽ സ്വരാജിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് സി പി എം തയ്യാറാകുമോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

 വിടി ബൽറാം വന്നാൽ

വി ടി ബൽറാമിനെ കോൺഗ്രസ് മത്സരിപ്പിച്ചാൽ സ്വരാജിനെ മത്സരിപ്പിക്കണമെന്ന വികാരം സി പി എമ്മിൽ ഉണ്ട്. നേരത്തേ തന്നെ ബാലപീഡനം ആരോപിച്ച് എകെജിയെ അപമാനിച്ചത് അടക്കമുളള വിഷയങ്ങളില്‍ സി പി എമ്മിന് കടുത്ത അമര്‍ഷമുളള നേതാവായ ബൽറാം സ്ഥാനാർത്ഥിയായാൽ സ്വരാജ് എതിരാളിയായി എത്തുന്നത് മത്സരം കടുപ്പിക്കുമെന്ന് ഒരു വിഭാഗം കണക്ക് കൂട്ടുന്നുണ്ട്.

cmsvideo
  Number of omicron patients in the country has crossed one thousand, india is scared of third wave
   ട്വന്റി ട്വന്റിക്കും സ്വാധീനം

  അതിനിടെ ബി ജെ പി കഴിഞ്ഞ തവണ മത്സരിപ്പിച്ച എസ് സജിയെ തന്നെ സ്ഥാനാർത്ഥിയാക്കിയേക്കും. ട്വന്റി ട്വന്റിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര. ഈ വോട്ടുകളും ഇവിടെ ഏറെ നിർണായകമായേക്കും.

  English summary
  Thrikkara byelection; unofficial discussions started over candidature
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X