മൂക്കിന് താഴെ പുതിയ പരിഷ്‌ക്കാരം; പോലീസ് 'പോലീസായി', തച്ചങ്കരി പുലിമുരുകന്‍ ലുക്കില്‍

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ടോമിന്‍ തച്ചങ്കരി കാക്കി അമിഞ്ഞപ്പോള്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് തീരദേശ പോലീസ് മേധാവിയെന്ന നിലയില്‍ തച്ചങ്കരിക്ക് കാക്കി തിരിച്ചു കിട്ടിയത്. കാക്കി അണിഞ്ഞപ്പോള്‍ മൂക്കിന് താഴെ പുതിയ പരിഷ്‌ക്കാരവും അദ്ദേഹം വരുത്തി.

മീശ പിരിച്ച് പുലിമുരുകന്‍ ലുക്കിലാണ് തച്ചങ്കരിയുടെ പുതിയ രംഗപ്രവേശം. കാക്കി തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹം. തീരദേശ പോലീസ് മേധാവിയുടെ കസേരയില്‍ ഇരിക്കുന്നതിന് തൊട്ട് മുമ്പ് തന്നെ അദ്ദേഹം മീശ ചുരുട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാദങ്ങളില്‍ കുടുങ്ങിയാണ് തച്ചങ്കേരിയുടെ ഐപിഎസ് ജീവിതം മുന്നോട്ട് പോയത്.

Tomin Thachankary

പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ഗതാഗത കമ്മീഷണറായ തച്ചങ്കേരി വിവാദത്തില്‍ പെടുകയായിരുന്നു. സ്വന്തം പിറന്നാള്‍ ഔദ്യോഗികമായി ആഘോഷിച്ചതാണ് ഏറ്റവും അവസാനത്തെ വിവാദം. തീരദേശ പോലീസ് എഡിജിപിയായാണ് പുതിയ നിയമനം. കെബിപിഎസ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.

English summary
Tomin Thachankary in new look
Please Wait while comments are loading...