ദേവസ്വം ബോര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഞെട്ടിക്കുന്ന അഴിമതി; സര്‍ക്കാര്‍ ഒത്തുകളിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പരസ്യമായി അഴിമതി നടന്നിട്ടും സര്‍ക്കാര്‍ നടപടി ദുര്‍ബലമെന്ന് ആരോപണം. മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും നടത്തിയ അഴിമതി അത്യന്തം ഗൗരവമേറിയതാണെങ്കിലും സര്‍ക്കാര്‍ അന്വേഷണം പ്രഹസനമാക്കുകയാണ്.

ലക്ഷദ്വീപിന് ആശ്വാസം, വിറപ്പിച്ച് ഓഖി മടങ്ങി... കേരളത്തില്‍ നിന്നു പോയ ബോട്ടുകള്‍ മഹാരാഷ്ട്രയില്‍

പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും യാത്രാബത്ത കൈപ്പറ്റുന്നതില്‍ അഴിമതികാട്ടിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിരുന്നു. ഇവയ്ക്കുപിന്നാലെ ബോര്‍ഡില്‍ ചെലവഴിച്ച പണത്തിന്റെ ഭൂരിഭാഗവും പലരുടെയും കീശയിലെത്തിയതായാണ് റിപ്പോര്‍ട്ട്. മെയിന്റനന്‍സ് ജോലിയിലും കമ്പ്യൂട്ടര്‍ വാങ്ങിയതിലുമുള്‍പ്പെടെ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.

prayar

ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകളില്‍ വിശദ അന്വേഷണം ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൈമാറിയിട്ടുണ്ട്. ഉന്നത ഏജന്‍സികള്‍ തന്നെ അന്വേഷിക്കേണ്ട കോടികളുടെ അഴിമതി വിജിലന്‍സ് എത്രമാത്രം കാര്യക്ഷമമായി അന്വേഷിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.

വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട മൈക്രോ ഫിനാന്‍സ് കേസ്, യുഡിഎഫ് മന്ത്രിമാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ എല്ലാം കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല. ്പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഴിമതിക്കെതിരെ വന്‍ സമരപരിപാടികള്‍ നടത്തുകയും ഭരണത്തിലേറുമ്പോള്‍ ഒത്തുതീര്‍പ്പ് നടത്തുകയും ചെയ്യുന്ന പതിവ് രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആക്ഷേപം. ക്ഷേത്രങ്ങളുടെ കോടിക്കണക്കിന് രൂപ പരസ്യമായെന്നോണം കൈയ്യിട്ടുവാരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ധൈര്യപ്പെടുന്നതും അഴിമതി വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Travancore Devaswom Board corruption; vigilance report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്