കൃഷിയിടത്തില്‍ നിന്നു പെണ്‍മയിലിനെ വെടിവച്ചു പിടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കൃഷിയിടത്തില്‍ നിന്നു പെണ്‍ മയിലിനെ വെടിവച്ചു പിടിച്ച കേസില്‍ രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

ഓഖി ദുരന്തം, ദേശീയ ദുരന്തമല്ല; പക്ഷേ അതീവ ഗുരുതര സാഹചര്യം, കേരളത്തിന്റെ ആവശ്യം തള്ളി!

മുത്തേടം നമ്പൂരിപ്പൊട്ടി കുന്നേകാടന്‍ സുധീഷ് (33) ആലുവ ഇടക്കുന്ന് സ്വദേശി ജോഷി പി. ഡേവിസ് (45) എന്നിവരെയാണ് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ എം.പി രവിന്ദ്രനാഥും സംഘവും അറസ്റ്റ് ചെയ്തത്. വേടയാടാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പതിനഞ്ച് തിരകളും മറ്റു അനുബന്ധ സാധനസാമഗ്രികളും നാലരകിലോ മായിലിറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്.

hunt1

കൃഷിയിടത്തില്‍ നിന്നു പെണ്‍ മയിലിനെ വെടിവച്ചു പിടിച്ച കേസില്‍ അറസ്റ്റിലായ സുധീഷും ജോഷി പി. ഡേവിസും മയിലില്‍ ഇറച്ചിയും വെടിവെക്കാന്‍ ഉപയോഗിച്ച തോക്കുമായും

വേട്ടക്ക് ഉപയോഗിച്ച തോക്ക് ആലുവയില്‍ നിന്നു ജോഷി പി. ഡേവിസ് വാങ്ങിയതാണ്. വനത്തില്‍ തോക്കുമായി മാവോയിസ്റ്റുകള്‍ നില്‍ക്കുന്നതായി എടക്കര പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വ!്യാഴാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

hunt2

വെടിവെച്ചുപിടിച്ച മയിലിന്റെ എല്ലുംതോലും ഉപേക്ഷിച്ച നിലയില്‍

ഞായറാഴ്ചയാണ് ഇവര്‍ മയിലിനെ വേട്ടയാടി പിടിച്ചത്. ഇറച്ചിയെടുത്ത ശേഷം അവശിഷ്ടഭാഗങ്ങള്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ടു. ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.


പ്രതികളെ പോലീസ് വെള്ളിയാഴ്ച വനം വകുപ്പിനു കെമാറുകയായിരുന്നു. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വനം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ടതാണ് മയില്‍. ഡെപ്യൂട്ടി റേഞ്ചര്‍ എ.സത!്യനാഥന്‍, ബീറ്റ് ഓഫീസര്‍മാരായ ഇ എസ് സുധീഷ്, എ എല്‍ അഭിലാഷ്, എസ് വിപിന്‍രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
two arrested for hunting peacock

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്