ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവെത്തിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവെത്തിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടംഗ സംഘം മഞ്ചേരിയില്‍ എക്സൈസിന്റെ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി പന്‍മന ഇടപ്പള്ളി കോട്ട സ്വദേശി നൗഫല്‍ (22), ഒറ്റപ്പാലം പരുത്തി പ്രദേശത്ത് അരുണ്‍ (24) എന്നിവരെയാണ് മൂന്നു കിലോഗ്രാം കഞ്ചാവു സഹിതം പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ കഞ്ചാവുമായി വരുന്നതിനിടെ സിഎച്ച് ബൈപ്പാസില്‍വെച്ച് എക്സൈസ് സംഘം ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്നും കണ്ടെടുത്ത കഞ്ചാവിന് ഒരു ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൗദി ഹൈവേയിലേക്ക് വിമാനം കുതിച്ചെത്തി!! ശക്തമായ മണല്‍കാറ്റ്; ഞെട്ടുന്ന വീഡിയോ വൈറല്‍

പിടിയിലായ നൗഫല്‍ ബംഗളുരുവില്‍ മെക്കാനിക്കല്‍ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയാണ്. ബംഗളൂരുവില്‍ എഞ്ചിനീറിംഗിന് പഠിക്കുന്നവരും പഠനം പാതിവഴിയില്‍ നിര്‍ത്തിയവരുമായ പത്തോളം പേരടങ്ങുന്ന സംഘമാണ് മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവെത്തിക്കുന്നതെന്ന എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറികളില്‍ സൂക്ഷിച്ച് ഓര്‍ഡറനുസരിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുകയാണ് പതിവെന്ന് ഇപ്പോള്‍ പിടിയിലായവരും സമ്മതിച്ചിട്ടുണ്ട്. ആഡംബര ബൈക്കുകളിലാണ് കേരളത്തിലേയ്ക്ക് വിദ്യാര്‍ഥി സംഘം കഞ്ചാവ് കടത്തുന്നത്.

kanjav

അറസ്റ്റിലായ നൗഫലും അരുണും

അസി. എക്‌സൈസ് കമ്മീഷണര്‍ സജിയുടെ സാനിധ്യത്തില്‍ പ്രതികളുടെ ദേഹപരിശോധന പൂര്‍ത്തിയാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍, ഇന്‍ഡറലിജന്‍സിലെ ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാജിത്ത്, സഫീറലി, രഞ്ജിത്ത്, ഉമ്മര്‍ കുട്ടി, റഫീഖ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഞ്ചാവു മാഫിയയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതാമാക്കിയെന്നും എക്‌സൈസ് അറിയിച്ചു.

English summary
two men held with drugs in malapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്