ദിലീപിനെതിരെ ആഞ്ഞടിച്ച ഉദയഭാനു, പീഡനക്കുറ്റം ചുമത്താം.. അന്നത്തെ വാക്കുകൾ തിരിഞ്ഞ് കുത്തുന്നു!

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ചില വാക്കുകള്‍ ജീവിതത്തില്‍ അറം പറ്റിപ്പോകാറുണ്ട്. വെല്‍കം ടും സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ പേര് അറം പറ്റിയത് പോലെ ആയിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജയിലില്‍ പോക്ക്. ദിലീപ് കേസുമായി ബന്ധപ്പെട്ട് അഡ്വ. ഉദയഭാനു ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യമിപ്പോള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞ് കൊത്തിയിരിക്കുന്നു. ആ വാക്കുകള്‍ അറം പറ്റുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

അന്ന് വെറും 12 വയസ്സ് പ്രായം.. വഴി ചോദിച്ച് വന്നയാൾ ചെയ്തത്.. നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി

ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

ദിലീപ് കേസിൽ പറഞ്ഞത്

ദിലീപ് കേസിൽ പറഞ്ഞത്

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകനായ അഡ്വ. സിപി ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിന് മുന്‍പ് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ വാക്കുകളാണ് വക്കീലിനെ തിരിഞ്ഞ് കൊത്തുന്നത്.

ദിലീപ് ക്വട്ടേഷൻ നൽകിയത്

ദിലീപ് ക്വട്ടേഷൻ നൽകിയത്

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ദിലീപിന് മേല്‍ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്നതായിരുന്നു ചര്‍ച്ചാ വിഷയം. നടിയെ ആക്രമിച്ച് ഫോട്ടോ എടുക്കുക എന്നതായിരുന്നു പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയ ക്വട്ടേഷനായി പറയുന്നത്.

പീഡനക്കുറ്റം നിലനിൽക്കും

പീഡനക്കുറ്റം നിലനിൽക്കും

നടിയെ പീഡിപ്പിക്കാന്‍ ദിലീപ് പറഞ്ഞിട്ടില്ലെന്നും പറയുന്നു. അങ്ങനെ വരുമ്പോള്‍ ദിലീപിന് മേല്‍ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഉദയഭാനുവിന്റെ മറുപടി. ദിലീപിന് മേല്‍ പീഡനക്കുറ്റവും ചുമത്താം.

ശിക്ഷ കൊലക്കുറ്റത്തിന് തന്നെ

ശിക്ഷ കൊലക്കുറ്റത്തിന് തന്നെ

കാരണം കാല്‍ തല്ലിയൊടിക്കാന്‍ പറഞ്ഞുവിട്ടിട്ട് കൃത്യത്തില്‍ ആള്‍ മരിച്ചാല്‍ കൊലക്കുറ്റത്തിനുള്ള ശിക്ഷയാവും കിട്ടുക എന്നാണ് ഉദയഭാനു പറഞ്ഞത്. ഈ ന്യായം ഉദയഭാനു പ്രതിയായ രാജീവ് കൊലക്കേസിലും ബാധകമാണ്

മരണം കയ്യബദ്ധം

മരണം കയ്യബദ്ധം

ബ്രോക്കറായ രാജീവിനെ ബന്ദിയാക്കാന്‍ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നാണ് ഉദയഭാനു പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. രാജീവിന്റെ മരണം കയ്യബദ്ധമാണെന്നും ഉദയഭാനു മൊഴി നല്‍കിയിട്ടുണ്ട്.

അന്ന് പറഞ്ഞത് ബാധകം

അന്ന് പറഞ്ഞത് ബാധകം

മറ്റൊരു പ്രതിയായ ചക്കര ജോണിക്ക് കക്ഷി എന്ന നിലയ്ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു വ്യക്തമാക്കി. ദിലീപ് കേസില്‍ ഉദയഭാനു പറഞ്ഞ ന്യായീകരണം വെച്ച് നോക്കിയാല്‍ രാജീവ് കേസിലും അത് ബാധകമാണ്.

302ാം വകുപ്പ് പ്രകാരമുള്ള കുറ്റം

302ാം വകുപ്പ് പ്രകാരമുള്ള കുറ്റം

ഉദയഭാനുവിന്റെ വിശദീകരണം കൊലപാതകക്കുറ്റം ഇല്ലാതാക്കുന്നില്ലെന്നാണ് പോലീസിന്റെ വാദം. ഐപിസി 302ാം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റമാണ് ഉദയഭാനുവിന് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്.

English summary
What Udayabhanu said in Dileep case has become a boomerang now

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്