• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാര്‍ ഇന്ന് അവസാനിക്കും; 'U Turn അടിച്ചത് പ്രതിപക്ഷത്തിന്റെ ഇടപെടല്‍'

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഏറെ വിവാദത്തിലേക്ക് നയിച്ച ഒന്നായിരുന്നു സ്പ്രിക്ലര്‍ കരാര്‍. എന്നാല്‍ സ്പ്രീംക്‌ളര്‍ കരാര്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കമ്പനിയുമായുള്ള ആറ് മാസത്തെ കരാര്‍ ഇന്ന് അവസാനിക്കാനിക്കെയാണ് തുടരേണ്ടതില്ലെന്ന തീരുമാനത്തിലെത്തുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ പിന്മാറ്റം പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്നും സര്‍ക്കാര്‍ സ്പ്രീക്ലര്‍ സേവനങ്ങളെകുറിച്ച് ഒരു ദവള പത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണണെന്നും കെഎസ് ശബരിനാഥന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രതിപക്ഷം ശക്തമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആരും അറിയാതെ ഡാറ്റ കച്ചവടം നടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരീനാഥന്റെ പ്രതികരണം

ശബരീനാഥന്റെ പ്രതികരണം

കൊവിഡ് രോഗികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം രോഗികളുടെ വിവരമായിരുന്നു സര്‍ക്കാര്‍ ശേഖരിച്ചത്. എന്നാല്‍ കരാര്‍ വിവാദമായതോടെ ഹൈക്കോടതി ഇടപെടുകയും വിവരങ്ങള്‍ സിഡിറ്റിന് കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിഷത്തില്‍ കെഎസ് ശബരീനാഥന്റെ പ്രതികരണം ഇങ്ങനെയാണ്.

ശിവശങ്കറിന്റെ നേതൃത്വത്തില്‍

ശിവശങ്കറിന്റെ നേതൃത്വത്തില്‍

'കോവിഡ് കാലത്ത് കേരള സര്‍ക്കാര്‍ ആരംഭിച്ച വിവാദ സ്പ്രിങ്ക്‌ളര്‍ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. കോവിഡിന്റെ മറവില്‍ ഡാറ്റാ തട്ടിപ്പ് നടത്തുവാന്‍ വേണ്ടി ആരോഗ്യ വകുപ്പും നിയമവകുപ്പും ഒന്നും അറിയാതെ ഏകപക്ഷീയമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ നേതൃത്വത്തില്‍ കരാറൊപ്പിട്ടു.

പ്രതിപക്ഷം

പ്രതിപക്ഷം

പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ എല്ലാ മാധ്യമങ്ങളിലും, എന്തിന് സിപിഐ പാര്‍ട്ടി ആസ്ഥാനത്തുപോലും സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറാണ്. പിന്നീട് ഇതേ വ്യക്തി സ്വര്‍ണക്കടത്ത് വിവാദത്തില്‍ NIA അടക്കമുള്ള ഏജന്‍സികള്‍ ദിവസങ്ങള്‍ ചോദ്യം ചെയ്തു എന്നത് മറ്റൊരു കാര്യം .

കേരള ഹൈക്കോടതിയില്‍

കേരള ഹൈക്കോടതിയില്‍

കേരള ഹൈക്കോടതിയില്‍ പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിന്‍മേല്‍ കോടതി വാദം കേള്‍ക്കുമ്പോള്‍ മുംബൈയില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന വിദഗ്ധ വക്കീല്‍ വാദിച്ചത് ' സ്പ്രിങ്ക്‌ളര്‍ ഇല്ലാതെ കേരളത്തില്‍ കോവിഡ് പ്രതിരോധം നടത്താന്‍ കഴിയുകയില്ല ' എന്നുള്ളതാണ്. കരാര്‍ അവസാനിക്കുന്നു ഈ ദിവസത്തില്‍ മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് നമ്മള്‍ ഉന്നയിക്കുന്നത്.

മൂന്ന് ചോദ്യങ്ങള്‍

മൂന്ന് ചോദ്യങ്ങള്‍

1) ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതുപോലെ സ്പ്രിങ്ക്‌ളര്‍ ഇല്ലാതെ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ പ്രതിദിവസം 5000 രോഗികള്‍ കടക്കുമ്പോള്‍ സ്പ്രിങ്ക്‌ളര്‍സേവനങ്ങള്‍ അനിവാര്യമല്ലേ? മറിച്ച് ഈ കാലയളവില്‍ അവരുടെ ഒരു സേവനവും ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന് കോടതിയില്‍ 'സ്പ്രിങ്ക്‌ളര്‍ ഉയിര്‍ ' എന്ന് സര്‍ക്കാര്‍ വാദിച്ചു?

2) നാളിതുവരെ എന്തു വിദഗ്ധ സേവനമാണ് കേരളത്തിനുവേണ്ടി സ്പ്രിങ്ക്‌ളര്‍ നടത്തിയിട്ടുള്ളത്? ആരോഗ്യവകുപ്പ് താഴെ തട്ടില്‍ ശേഖരിക്കുന്ന ഡേറ്റ CDIT തനതായ വികസിപ്പിച്ച സംവിധാനത്തിലൂടെയല്ലേ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്?

3) ഈ കാലയളവില്‍ എന്തെങ്കിലും തരത്തിലുള്ള ഒരു റിവ്യൂ മീറ്റിംഗ് ആരോഗ്യ വകുപ്പുമായിട്ടോ ത്രിതല പഞ്ചായത്ത് വകുപ്പായിട്ടോ സ്പ്രിങ്ക്‌ളര്‍ നടത്തിയിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് എന്റെ അറിവ്. ആരോഗ്യ വകുപ്പ് അറിയാതെ എന്ത് കോവിഡ് പ്രതിരോധമാണ് ഇവര്‍ നടത്തിയത്?

cmsvideo
  pinarayi vijayan lose his temper against media
   പ്രതിപക്ഷ ഇടപെടലുകള്‍

  പ്രതിപക്ഷ ഇടപെടലുകള്‍

  ചുരുക്കി പറഞ്ഞാല്‍, പ്രതിപക്ഷം ശക്തമായ ഇടപെട്ടില്ലായിരുന്നെങ്കില്‍ നമ്മളാരും അറിയാതെ ഈ ഡാറ്റാ കച്ചവടം നടക്കുമായിരുന്നു എന്നുള്ളത് സുവ്യക്തം. സര്‍ക്കാര്‍ U Turn അടിച്ചത് പ്രതിപക്ഷ ഇടപെടലുകള്‍ കൊണ്ട് മാത്രം.ഈ അവസരത്തില്‍ സ്പ്രിങ്ക്‌ളര്‍ സേവനങ്ങളെക്കുറിച്ച് ഒരു ധവളപത്രം ഇറക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

  English summary
  Update:Kerala government controversial Sprinkler contract end today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion