വിഷുത്തിരക്കേറി, പിടിച്ചുപറിക്കാര്‍ പെരുകുന്നു; പഴ്‌സ് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: വിഷുത്തിരക്ക് മുതലെടുത്ത് പിടിച്ചുപറിക്കിറങ്ങിയ നാലംഗ സംഘത്തെ പിടികൂടിയതായി പൊലീസ് വെള്ളിമാടുകുന്ന് സ്വദേശി ജിനിഷ് (30), എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുള്ള പ്രജീഷ് (29), വേങ്ങേരി ചോലപ്പുറത്ത് ശരത് (27), ചെലവൂര്‍ സ്വദേശി അക്ഷയ് (22) എന്നിവരെയാണ് കസബ സിഐ പിടികൂടിയത്.

kasaba

മാവൂര്‍റോഡിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ബിവറേജ്‌സിനു സമീപത്തു വെച്ച് പുല്‍പ്പള്ളി സ്വദേശിയുടെ പഴ്‌സ് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇതിനു മുമ്പും ഇവര്‍ പിടിച്ചുപറി നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.

രണ്ടുമാസത്തിനുള്ളില്‍ 16 പിടിച്ചുപറിക്കാരെയാണ് കസബ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ ബസ് കയറുന്നവരെ പോക്കറ്റടിക്കുന്നവരെയായിരുന്നു നേരത്തെ പിടികൂടിയിരുത്. വിഷുത്തിരക്ക് കണക്കിലെടുത്ത് നഗരത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് കസബ പോലീസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vishu; rush on hike, four arrested for pick pocket

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്