നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റം ഒഴിപ്പിക്കണം.. മുഖ്യമന്ത്രിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടുക്കിയിലെ പ്രശസ്തമായ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്റെ കത്ത്. ജനങ്ങളുടെ ആശങ്കയുടെ പേരില്‍ കയ്യേറ്റങ്ങള്‍ സംരക്ഷിക്കരുത് എന്നാവശ്യപ്പെട്ടാണ് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും കത്തയച്ചിരിക്കുന്നത്. കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. ഇതിനായി മന്ത്രി എംഎം മണിയടക്കമുള്ളവരെ ഉള്‍പ്പെടുത്തി മൂന്നംഗ മന്ത്രിതല സമിതി രൂപീകരിച്ച നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി വിഎസ് രംഗത്ത് വന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കം

VS

നിലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭൂമിയില്‍ വര്‍ഷങ്ങളായി കയ്യേററം നടക്കുന്നുണ്ട്. വ്യാജ പട്ടയവും മറ്റും ഉപയോഗിച്ചാണ് മിക്ക കയ്യേറ്റവും. പതിനൊന്ന് വര്‍ഷം മുന്‍പാണ് നീലക്കുറിഞ്ഞി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. 3200 ഹെക്ടറിലായിരുന്ന ഉദ്യാനത്തില്‍ പ്രഖ്യാപനമല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് കയ്യേറ്റം വര്‍ധിച്ചത്. തുടര്‍ന്ന് ഭൂമിയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കത്തെ സിപിഎം അടക്കം എതിര്‍ത്തിരുന്നു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരെ ഒഴിവാക്കി മാത്രമേ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുകയുള്ളൂ എന്ന് എംഎം മണി വ്യക്തമാക്കിയിരുന്നു.

English summary
VS Achuthanandan writes letter to CM for the protection of Kurinji Sanctuary
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്