കോൺഗ്രസ് നേതാക്കളുടേത് പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്ല്യമായ പ്രവർത്തിയെന്ന് വിഎസ്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ അഴിമതിയും സ്ത്രീപീഡനവും അക്കമിട്ട് പറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കോൺഗ്രസ് നേതാക്കൾ നടത്തിയ അഴിമതിയും സ്ത്രീപീഡനവും സോളാർ കമ്മീഷൻ അന്വേഷിച്ചത് പാതകമായിപ്പോയി എന്ന മട്ടിലുള്ള തട്ടുമുട്ട് ന്യായങ്ങൾ പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്ല്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇനിയും അവർക്ക് പൊതുപ്രവർത്തകർ എന്ന് വേബലിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കവിയില്ല. ഈ സാഹചര്യത്തിൽ ആരോപണ വിധേയരായ എല്ലാ നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതാണ് രാഷ്ട്രായ മര്യാദയെന്ന് വിഎസ് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അഭിപ്രായപ്പെട്ടു. വളരെ കരുതലോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അതിനനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളുന്നത്.

VS Achuthananthan

നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാനാകൂ. നിയമപരമായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാമചന്ദ്രന്‍പിളള പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിതാ എസ് നായര്‍ പത്ര സമ്മേളനത്തിൽ പരഞ്ഞിരുന്നു. സോളാര്‍ കമ്മീഷന്‍ നടക്കുന്ന സമയത്ത് രമേശ് ചെന്നിത്തല തന്നെ നേരിട്ടു വിളിച്ചു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്പ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സരിത പറഞ്ഞത്.

പിണറായി ചെയ്തത് ഒരു മുഖ്യമന്ത്രിയും ചെയ്യാത്തത്; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല!

വ്യാഴാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയാതിരുന്ന ഉമ്മൻചാണ്ടിയുടെ പേര് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു വിളിച്ചു പറഞ്ഞത്. സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ ആരുടെയും പേരുകൾ മുഖ്യമന്ത്രി പരാമർശിച്ചിരുന്നില്ല. പകരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരായ ലൈംഗീകാരോപണം ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിച്ചത്. എന്നാൽ റിപ്പോർട്ട് സഭയിൽ വച്ചതുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കുകയായിരുന്നു.

പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തിയത് ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത, പക്ഷേ

പേരുകൾ അന്വേഷണത്തിൽ തെളിയേണ്ടതാണ്. പേരുകൾ പരാമർശിക്കാതിരിക്കാനുള്ള മാന്യത ഞാൻ കാണിച്ചു. പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് പേര് പരാമർശിച്ചു എന്ന് അവർ ചർച്ച ചെയ്യട്ടെ എന്ന് പിണറായി പരഹസിക്കുകയായിരുന്നു. രമേശ് ചെന്നിത്തല മനപൂർവ്വെ ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഉമ്മൻ ചാണ്ടിയെ പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ പോലും സർക്കാർ ആക്ഷേപങ്ങൾ കൊണ്ടുവന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. ഇതിന് മറുപടിയായാണ് പിണറായി താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

English summary
VS Achuthananthan's comment about solar scam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്