കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴല്‍പ്പണം തെരഞ്ഞെടുപ്പ് ചെലവിനോ?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ പിടികൂടിയ 60 ലക്ഷത്തിന്റെ കുഴല്‍പണം തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന ആരോപണം ശക്തമാകുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് നടത്തിയ റെയ്ഡിലാണ് കുഴല്‍പണം പിടിയിലാകുന്നത്. പേട്ടയിലെ ഒരു വീട്ടില്‍ നിന്നും ചാല ആര്യശാലയിലെ ഒരു വസ്ത്രശാലയില്‍ നിന്നുമാണ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായി. ഇവരുടെ പേര് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയത്.

പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളോ മറ്റോ ഉണ്ടോ എന്ന ചോദ്യത്തിന് കുഴല്‍പ്പണമായതിനാല്‍ അന്വേഷണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്നും ആദായ നികുതി വകുപ്പ്, ഡിആര്‍ഐ ഉള്‍പ്പടെയുള്ളവയ്ക്കാണെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പൊലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന ആരോപണവും ഉണ്ട്.

കുഴല്‍പ്പണ വേട്ട

കുഴല്‍പ്പണ വേട്ട

60 ലക്ഷത്തിന്റെ കുഴല്‍പ്പണ വേട്ടയാണ് തിരുവനന്തപുരത്ത് നടന്നത്. പേട്ടയിലെ ഒരു വീട്ടിലും ചാലയിലെ ഒരു വസ്ത്രശാലയിലുമാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്.

അഞ്ച് പേര്‍ അറസ്റ്റില്‍

അഞ്ച് പേര്‍ അറസ്റ്റില്‍

കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ അനസ്, ഷംസുദ്ദീന്‍, അസൈനാര്‍, അനസ് എന്നിവരും മാര്‍ത്താണ്ഡം സ്വദേശിയായ അലക്‌സാണ്ടര്‍ എന്നയാളുമാണ് പിടിയിലായത്

പൊലീസിന്റെ വാര്‍ത്ത സമ്മേളനം

പൊലീസിന്റെ വാര്‍ത്ത സമ്മേളനം

റെയ്ഡിന് ശേഷം പൊലീസ് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പിടിച്ചെടുത്ത പണം പ്രദര്‍ശിപ്പിച്ചു. പ്രതികളുടെ പേര് മാത്രമാണ് വെളിപ്പെടുത്തിയത്

കേസ് ഒതുക്കി തീര്‍ക്കുന്നു?

കേസ് ഒതുക്കി തീര്‍ക്കുന്നു?

കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പൊലീസിന്‍എര ഭാഗത്ത് നിന്ന് നടക്കുന്നതായി ആരോപണം ഉണ്ട്. പണം ആദായ നികുതി വകുപ്പിന് കൈമാറിയിരുന്നു. വര്‍ഷങ്ങളായി നടന്ന് വരുന്ന കുഴല്‍പ്പണ ഇടപാടാണിതെന്നും രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

 ചാലയില്‍

ചാലയില്‍

ചാലയിലെ പൂജ ഗാര്‍മെന്റ്‌സില്‍ നിന്നും കുഴല്‍പ്പണം കണ്ടെടുക്കുന്നു

പൂജ ഗാര്‍മെന്റ്‌സ്

പൂജ ഗാര്‍മെന്റ്‌സ്

മാര്‍വാഡിയായ പൃഥ്വിരാജ് സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് പൂജ ഗാര്‍മെന്റ്‌സ്

പണം പിടിച്ചെടുക്കുന്നു

പണം പിടിച്ചെടുക്കുന്നു

പൂജഗാര്‍മെന്റ്‌സില്‍ നിന്ന് പൊലീസ് പണം കണ്ടെത്തുന്നു

English summary
Was the Pipe Money brought to Election Work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X