
മുന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക സംവരണം റദ്ദാക്കുമോ: സുപ്രധാന സുപ്രീംകോടതി വിധി ഇന്ന്
ദില്ലി: സാമ്പത്തിക സംവരണ കേസില്‍ ഇന്ന് സുപ്രീകോടതി വിധി പുറപ്പെടുവിക്കും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് ഇന്ന് കോടതി വിധി പറയുന്നത്.. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണമില്ലാത്ത വിഭാഗങ്ങളിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) 10% സംവരണം നൽകുന്ന 103-ാം ഭരണഘടനാ ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുന്നത്. സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിച്ചിട്ടുണ്ടോ, അനുവദിച്ചാൽ അത് അതിന്റെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാകുമോ തുടങ്ങിയ കാര്യമാണ് പ്രധാനമായും കോടതി പരിശോധിക്കുന്നത്.
ഒരു വ്യക്തിയുടെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിൽ മുൻഗണനാ പരിഗണന എന്ന ആശയത്തെക്കുറിച്ച് ഭരണഘടന ഒരിടത്തും സംസാരിക്കുന്നില്ലെന്നും നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു 103-ാം ഭരണഘടനാ ഭേദഗതി, സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ ഭരണകൂടത്തെ അനുവദിച്ചുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുവെന്ന് പറയാമോ എന്നതാണ് സുപ്രീംകോടതി അടുത്തതായി പരിശോധിക്കുന്നത്.
Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്
SEBC കൾ (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ) / OBC കൾ (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) / SC കൾ (പട്ടികജാതിക്കാർ) / ST (പട്ടികവർഗം) എന്നിവരെ ഒഴിവാക്കിയുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ നിയമം ലംഘിക്കുന്നുവോയെന്നും കോടതി പരിശോധിക്കും. എസ് എൻ ഡി പി, ഡി എം കെ എന്നിവയടക്കം വിവിധ പിന്നോക്ക സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു.
ഏഴു ദിവസത്തോളം വാദം കേട്ട ശേഷം സെപ്റ്റംബർ 27 നാണ് കോടതി കേസ് വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കുന്ന അവസാന ദിനമാണ് ഇന്നെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, മുന്നാക്കക്കാരിലെ ദരിദ്ര വിഭാഗത്തിന് 10% ക്വാട്ട അനുവദിക്കുന്നത് മറ്റ് വിഭാഗങ്ങളെ ബാധിക്കില്ലെന്ന് വാദിച്ച്, EWS ക്വാട്ട എസ്‌സി / എസ്‌ടികളെയും ഒബിസികളെയും ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2.1 ലക്ഷത്തിലധികം സീറ്റുകൾ സൃഷ്ടിക്കുന്നതിന് അംഗീകാരം നൽകിയെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വാദം.