കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎൻഎൽ ഇടതുമുന്നണിയിൽ നിന്ന് പുറത്താകുമോ; ഒപ്പം നിർത്തുന്നതിൽ സിപിഐക്കും യോജിപ്പില്ല

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: പരസ്പരം തമ്മിൽത്തല്ലി അടിച്ചു പിളർന്ന ഐഎൻഎൽ ഇടതുമുന്നണിയിൽ നിന്ന് പുറത്താകാൻ സാധ്യത. രണ്ടു പക്ഷമായി നിന്നാൽ ഐഎൻഎല്ലിന് ഇടതുമുന്നണിയിൽ തുടരുക ഇനിയുള്ള ദിനങ്ങളിൽ വലിയ ബുദ്ധിമുട്ടാകും. ഐഎൻഎല്ലിനെ മുന്നണിയിൽ നിലനിർത്തുന്നതിനോട് സിപിഎമ്മിന് പുറമേ സിപിഐക്കും താൽപര്യമില്ല. അതേസമയം, മുന്നണിയിൽ നിന്ന് പുറത്തു പോകേണ്ടിവരുമെന്ന് എൽഡിഎഫ് ഇവരോട് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നതാണ് ലഭിക്കുന്ന സൂചനകൾ.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

1

സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് ഐഎൻഎൽ പിളർന്നത്. രണ്ടായി പിളർന്നതിനുശേഷം ഇരുവിഭാഗം നേതാക്കളും സിപിഎമ്മുമായി സംസാരിച്ചിരുന്നു. പാർട്ടിയിലെ വിഴുപ്പലക്കലിൻ്റെയും പൊതുനിരത്തിൽ നടത്തിയ കൂട്ടത്തല്ലിൻ്റെയുമൊക്കെ അപമാനം സിപിഎമ്മിന് പേറാനാവില്ലെന്ന് ഇടതുമുന്നണി നേതാക്കൾ ഇവരോട് വ്യക്തമാക്കിയിട്ടുണ്ട്.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

2

ഐഎൻഎല്ലിലെ ചേരിതിരിവും തർക്കങ്ങളും രൂക്ഷമായ ഘട്ടത്തിൽ സിപിഎം ഐഎൻഎല്ലിൻ്റെ ആഭ്യന്തര പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടൽ നടത്തിയിരുന്നു. തർക്കങ്ങളും പ്രശ്നങ്ങളും കൂടാതെ ഒന്നിച്ചു പോകാൻ തങ്ങൾ തയ്യാറാണ് അന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് കാസിം ഇരിക്കൂറും അബ്ദുൾ വഹാബും ഉറപ്പു നൽകിയിരുന്നതാണ്.

വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ച ഈ നായ ചില്ലറക്കാരനല്ല!വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ച ഈ നായ ചില്ലറക്കാരനല്ല!

a

എന്നാൽ, കൊച്ചിയിൽ ലോക്ക്ഡൗൺ ലംഘിച്ച് ചേർന്ന യോഗത്തിനിടെ പാർട്ടി ഘടകകക്ഷി കൂടിയായ ഐഎൻഎൽ നടത്തിയ സംഭവവികാസങ്ങൾ സിപിഎമ്മിന് പോലും അവമതിപ്പുണ്ടാക്കി.പൊതുജനമധ്യത്തിൽ കൂട്ടത്തല്ലും പിളർപ്പും നടന്നതോടെയാണ് ശക്തമായ നിലപാട് സ്വീകരിക്കാൻ ഇടതുമുന്നണി തയ്യാറായിരിക്കുന്നതെന്നാണ് വിവരം. അതേസമയം, മുന്നണിയിൽ നിന്ന് പുറത്തു പോകേണ്ടിവരുമെന്ന് എൽഡിഎഫ് നേതാക്കൾ ഇവരോട് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

3

രണ്ട് വിഭാഗമായി ഐഎൻഎൽ തുടരുകയാണെങ്കിൽ സിപിഎമ്മിനൊപ്പം നിർത്തുകയും ഘടകകക്ഷി പദവി ഒഴിവാക്കാനും സാധ്യതയുണ്ട്. എന്നാൽ, മന്ത്രിയെ തിടുക്കപ്പെട്ട് മാറ്റിയേക്കില്ല. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്ന് സംസ്ഥാന സമിതിയും ചേരുമ്പോൾ തീരുമാനമെടുക്കാനാണ് സാധ്യത. വിശദമായ കൂടിയാലോചനകൾക്കും ഔദ്യോഗിക ചർച്ചകൾക്കും ശേഷമാകും ഇത്. ചെറുപാർട്ടിയായ ഐഎൻഎൽ മുറിഞ്ഞ് രണ്ട് കക്ഷിയായാൽ ഇക്കൂട്ടർക്ക് ഘടകകക്ഷി പദവി നൽകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.

4

അതേസമയം സംഭവങ്ങൾ വിശദീകരിക്കാൻ വിളിച്ച് വരുത്തിയ ഐഎൻഎൽ ജനറൽസെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗത്തിലെ നേതാവിനോട്, പാർട്ടിയിൽ നിലനിൽക്കുന്ന തർക്കങ്ങൾ തീർത്തിട്ട് വന്നാൽ മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി. ഇരുവിഭാഗവും പ്രശ്നങ്ങളുണ്ടാക്കാതെ ഒന്നിച്ച് നിൽക്കുന്നില്ലെങ്കിൽ അവരെ പാർട്ടിയിൽ തുടർന്നു കൊണ്ടു പോകേണ്ടതില്ലെന്നും സിപിഐ നിലപാടെടുക്കുന്നുണ്ട്. ഇത്തരം കക്ഷികൾ മുന്നണിക്കും പാർട്ടിക്കും ഭാരമാകുമെന്ന വിലയിരുത്തലും സിപിഐ നേതാക്കൾക്കുണ്ട്.

5

സാധാരണ എൽഡിഎഫ് യോഗത്തിൽ ഐഎൻഎല്ലിനെ പ്രതിനിധികരിച്ച് കാസിം ഇരിക്കൂറും,അബ്ദുൽ വഹാബുമാണ് പങ്കെടുത്തിരുന്നത്. ഇരുവിഭാഗങ്ങളും രണ്ടായി പിളർന്ന പശ്ചാത്തലത്തിൽ എൽഡിഎഫിൽ ഇനി ആരാകും പങ്കെടുക്കുകയെന്നത് ഐഎൻഎൽ അറിയിക്കേണ്ടി വരും. ഏതായാലും വിഷയത്തിൽ അധികം വൈകാതെ തന്നെ ഇടതുമുന്നണിയും അതിശക്തമായ നിലപാട് കൈക്കൊണ്ടേക്കും.

Recommended Video

cmsvideo
കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്

English summary
The INL, which has been at loggerheads with each other, is likely to exit the Left Front. On both sides, it will be very difficult for the INL to stay on the Left Front in the days to come. Apart from the CPM, the CPI (M) has no interest in keeping the INL at the forefront. At the same time, there are indications that the LDF has not officially told them that it will have to leave the front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X