കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കോടിയേരിയുടെ കൊടിയേറ്റം... ചില പഴയ കഥകള്‍

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ഇടതുപകഷ പ്രസ്ഥാനത്തിന്റെ അമരക്കാരന്റെ ബാറ്റണ്‍ പിണറായി വിജയന്റെ കയ്യില്‍ നിന്ന് കൊടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുന്നു. പിണറായിയുടെ കാര്‍ക്കശ്യത്തേക്കാള്‍ സൗഹൃദം തുടിക്കുന്ന ചിരിയുമായാണ് കോടിയേരി എത്തുന്നത്.

വിഎസ്-പിണറായി പോരില്‍ ആത്യന്തികമായി പിണറായിക്കൊപ്പമായിരുന്നു കോടിയേരി. എന്നാല്‍ വിഎസ് അച്യുതാനന്ദനോട് എന്നും ഒരു പ്രത്യേക അടുപ്പം അദ്ദേഹം സൂക്ഷിച്ചിരുന്നു.

മന്ത്രിയായിരിക്കുന്ന കാലത്ത് ഏറെ ആക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട് കോടിയേരി. ഭാര്യയുടേയും മക്കളുടേയും പേരിലായിരുന്നു അദ്ദേഹം ഏറെ പഴികേള്‍ക്കേണ്ടി വന്നത്. വിഎസ് മന്ത്രിസഭയിലെ മികച്ച മന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.

കണ്ണൂര്‍ക്കാരന്‍

കണ്ണൂര്‍ക്കാരന്‍

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് വീണ്ടും ഒരു കണ്ണൂര്‍ ജില്ലക്കാരന്‍ വരുന്നു. സഖാവ് കോടിയേരി ബാലകൃഷ്ണന്‍.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആയിരുന്നു കോടിയേരി ബാലകൃഷ്ണനും രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റേയും യുവജന പ്രസ്ഥാനത്തിന്റേയും തീപ്പൊരി നേതാവായിരുന്നു.

പാര്‍ട്ടിയിലേക്ക്

പാര്‍ട്ടിയിലേക്ക്

സിപിഐഎം രൂപീകൃതമായി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1970 ല്‍ ആണ് കോടിയേരിക്ക് പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കുന്നത്.

 കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കേരളത്തില്‍ വേറെ ഏത് ജില്ലയിലെ പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ ശക്തനാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. ആറ് വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു.

അടിയന്തരാവസ്ഥയില്‍ ജയിലില്‍

അടിയന്തരാവസ്ഥയില്‍ ജയിലില്‍

അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയനേയും മറ്റ് നേതാക്കളേയും പോലെ കോടിയേരി ബാലകൃഷ്ണനും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 16 മാസം ജയിലില്‍ ആയിരുന്നു. കൊടിയ മര്‍ദ്ദനത്തിനും ഇരയായി.

നിയമസഭയില്‍

നിയമസഭയില്‍

1982 ല്‍ ആണ് കോടിയേരി ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പിന്നീട് 1987, 2001, 2006, 2011 വര്‍ഷങ്ങളിലും അദ്ദേഹം എംഎല്‍എ ആയി.

പ്രതിപക്ഷ ഉപനേതാവ്

പ്രതിപക്ഷ ഉപനേതാവ്

2001 മുതല്‍ സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോള്‍ പ്രതിപക്ഷ ഉപനേതാവാണ് കൊടിയേരി.

പൂമൂടല്‍ വിവാദം

പൂമൂടല്‍ വിവാദം

കാടാമ്പുഴ ക്ഷേത്രത്തില്‍ കോടിയേരിയുടെ പേരില്‍ പൂമൂടല്‍ വഴിപാട് നടത്തി എന്ന പേരില്‍ വലിയ വിവാദമാണ് കേരളത്തില്‍ ഉണ്ടായത്. എന്നാല്‍ ഇത് താനല്ലെന്ന് പിന്നീട് കോടിയേരി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചു.

പോലീസ് സ്‌റ്റേഷനില്‍ ബോംബ് ഉണ്ടാക്കും

പോലീസ് സ്‌റ്റേഷനില്‍ ബോംബ് ഉണ്ടാക്കും

വേണമെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചും തങ്ങള്‍ ബോംബ് ഉണ്ടാക്കുമെന്ന് ഒരിക്കല്‍ കോടിയേരി പ്രസംഗിച്ചിരുന്നു. അത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.

കടുംബം വിവാദത്തില്‍

കടുംബം വിവാദത്തില്‍

കോടിയേരി ബാലകൃഷ്ണനേക്കാള്‍ അദ്ദേഹത്തിന്റെ കുടുംബമാണ് പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ് നിന്നത്.

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

സിനിമ നടനായ ബിനീഷ് കോടിയേരിയെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഏത് വിവാദത്തിലും ബിനീഷിന്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. ബിനോയ് ആണ് മറ്റൊരു മകന്‍.

ബ്ലസ്സിയുടെ പേരിലും വിവാദം

ബ്ലസ്സിയുടെ പേരിലും വിവാദം

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആകും എന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ ബിനീഷിനേയും മയക്കുമരുന്ന് കേസിലെ പ്രതി ബ്ലസ്സിയേയും ചേര്‍ത്ത് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം തുടങ്ങിയിരുന്നു.

പോളിറ്റ് ബ്യൂറോയില്‍

പോളിറ്റ് ബ്യൂറോയില്‍

2008 ലെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആണ് കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കുന്നത്.

മികച്ച മന്ത്രി

മികച്ച മന്ത്രി

വിഎസ് സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ചിരിക്കുന്ന മുഖം

ചിരിക്കുന്ന മുഖം

പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ ചിരിക്കാത്ത, ഗൗരവക്കരനായ സെക്രട്ടറി എന്നായിരുന്നു ആക്ഷേപം. എന്നാല്‍ കോടിയേരിയുടെ കാര്യത്തില്‍ അങ്ങനെയൊരു ആക്ഷേപം ഉണ്ടാകാനിടയില്ല

English summary
Kodiyeri Balakrishnan will give a new face to CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X