കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് ഉടൻ വരുമോ? തൊരപ്പ് റോഡിന് 17.68 കോടി അനുവദിച്ചു, ഗതാഗതകുരുക്ക് അഴിയും!
കൊച്ചി: നഗരത്തിന്റെ ഏറ്റവും വലിയ ആവശ്യമായ ഗതാഗത കുരുക്ക് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. അടുത്തകാലത്തായി നിരവധി പുതിയ പദ്ധതികൾ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചു കഴിഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളായ മെട്രോയും വാട്ടർ മെട്രോയും ഒക്കെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചത് കൊണ്ട് മാത്രം ഇതിനൊരു പരിഹാരമാവില്ല. നല്ല റോഡുകളും അനിവാര്യമായി നൽകേണ്ടതുണ്ട്.
അത്തരത്തിൽ ഏറെക്കാലമായി പലരും ആവശ്യപ്പെടുന്ന ഒരു റോഡാണ് കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ്. കൊച്ചിയുടെ വികസന സ്വപ്‍നങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ റോഡിന്റെ നിർമ്മാണം. സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണത്തിലെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എച്ച്എംടി മുതൽ എൻഎഡി വരെയുള്ള ഭാഗത്തിന് എച്ച്എംടി-എൻഎഡി ഭൂമി ആവശ്യമായി വന്നതോടെ പതിറ്റാണ്ടുകളായി ഇവിടെ എല്ലാം നിലച്ച മേറ്റായിരുന്നു.

എന്നാൽ എച്ച്എംടി ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും എൻഎഡി ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഭൂമി ഏറ്റെടുത്തതോടെ തടസങ്ങൾ നീങ്ങിയിരുന്നു. ഇനി രണ്ടാംഘട്ടം എത്രയും പെട്ടെന്ന് തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
എൻഎഡി തൊരപ്പ് റോഡിന് പണം അനുവദിച്ചു
കുണ്ടും കുഴിയും നിറഞ്ഞ് യാത്രാദുരിതത്തിൽ ആളുകളെ വലച്ച എച്ച്എംടി ജങ്‌ഷൻ-എൻഎഡി തൊരപ്പ് റോഡിന് ഒടുവിൽ ശാപമോക്ഷം ലഭിച്ചിരിക്കുകയാണ്. നിർമ്മാണത്തിന് 17. 68 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി വ്യവസായമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് ഇത്.
മേഖലയിൽ റോഡ് നിർമാണം, ചുറ്റുമതിൽ നിർമാണം, വൈദ്യുതി, ടെലിഫോൺ തൂണുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കൽ എന്നിവയ്‌ക്കായി നേരത്തേ അനുവദിച്ച തുക വർധിപ്പിച്ചാണ് ഭരണാനുമതി പുതുക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലായിരുന്ന റോഡ് ഇതോടെ ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.
ഏറെക്കാലമായി എല്ലാവരും കാത്തിരിക്കുന്ന സീപോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണത്തിന് എൻഎഡിയുടെ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണപത്രത്തിന്റെ ഭാഗമായാണ് റോഡ് നവീകരണം നടക്കുന്നത്. റോഡ് പ്രതിരോധ മന്ത്രാലയത്തിന്റേതായതിനാൽ പരിപാലനവും എൻഎഡി ചെയ്യേണ്ടതായിരുന്നു. എങ്കിലും കഴിഞ്ഞ കുറേ നാളുകളായി അറ്റകുറ്റപ്പണി നിലച്ചതോടെ റോഡിലൂടെയുള്ള യാത്ര പ്രതിസന്ധിയിൽ ആയിരുന്നു.
സീപോർട്ട്-എയർപോർട്ട് റോഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാർ എൻഎഡിയുടെ 2.4967 ഹെക്റ്റർ ഭൂമി 23.11 കോടി രൂപ നൽകിയാണ് നേടിയെടുത്തത്. ഇതിനൊപ്പമാണ് തൊരപ്പ് റോഡ് നിമ്മാണവും സംസ്ഥാനം ഏറ്റെടുത്തത്. പുതുക്കിയ ഭരണാനുമതി അനുസരിച്ച് റോഡ് നിർമാണത്തിന് 15.97 കോടി രൂപയാണ് അനുവദിച്ചത്. 5.5 മീറ്റർ വീതിയിൽ റോഡ് പുനർനിർമ്മിക്കുന്നതിന് 8.16 കോടിയാണ് നേരത്തേ അനുവദിച്ചിരുന്നത്. അതിൽ നിന്നാണ് വർധനവ് വരുത്തിയത്.
സീപോർട്ട്-എയർപോർട്ട് റോഡ് എന്ന സ്വപ്‌നം
ഇപ്പോൾ വെറും 3 മുതൽ 3.5 മീറ്റർ മാത്രം വീതിയുള്ള, വൈറ്റില-കണിയാമ്പുഴ-ഇരുമ്പനം റോഡ് കനത്ത ഗതാഗതത്തിരക്ക് നേരിടുന്നുണ്ട്. ഈ റോഡ് വികസിപ്പിച്ചാൽ ഇൻഫോപാർക്കിലേക്കുള്ള ഏറ്റവും കുറഞ്ഞ യാത്രാദൂരം ലഭ്യമാവുകയും, സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് നിർണായകമായ കണക്റ്റിവിറ്റി നൽകുകയും ചെയ്യും. അതിനുള്ള ആവശ്യവും ശക്തമായി തന്നെ ഉയരുന്നുണ്ട്.
ഇരുമ്പനത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വരെ 25.7 കിലോമീറ്റർ ദൂരമുള്ള കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടം 2003ൽ തന്നെ പൂർത്തിയായിരുന്നു. എന്നാൽ രണ്ടാം ഘട്ടമാണ് ഏറെക്കാലമായി നിലച്ച മട്ടിൽ. ഇതോടെയാണ് ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി റോഡ് വീണ്ടും വാർത്തകളിൽ ഇടം നേടിയത്. എന്തായാലൂം ഈ റോഡ് പൂർത്തിയായാൽ വലിയ രീതിയിൽ ജനങ്ങൾക്ക് ഗതാഗത കുരുക്കിൽ നിന്ന് ആശ്വാസം കിട്ടുമെന്ന് ഉറപ്പാണ്.
-
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications