അര്‍ധരാത്രി വീട്ടില്‍ കയറിയ അയാള്‍ വീട്ടമ്മയോട് ചെയ്തത്!! രണ്ടു കൈകളും ഒടിഞ്ഞു!!

  • By: Sooraj
Subscribe to Oneindia Malayalam

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്ന വീട്ടമ്മയ്ക്കു നേരെ ആക്രമണം. വ്യാഴാഴ്ച അര്‍ധരാത്രി രണ്ടു മണിയോടെയായിരുന്നു സംഭവം. അടുക്കള വാതിലിന്റെ കൊളുത്ത് തകര്‍ത്തു വീടിനകത്തു കയറിയ ആക്രമി വീട്ടമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ചു. ബുധനൂര്‍ തയ്യൂര്‍ ആളിക്കല്‍ രാമചന്ദ്രന്‍ നായരുടെ ഭാര്യ ഓമനയമ്മയ്ക്കാണ് (55) പരിക്കേറ്റത്. ഇവരുടെ ചെറുമകന്‍ ആദിത്യയുടെ (13) കൈക്കും മുറിവേറ്റിട്ടുണ്ട്.

സ്വാമിയുടെ മുറിയിലെത്തിയത് അയാള്‍ പറഞ്ഞിട്ട്!! അന്നു നടന്നത്...എല്ലാം വെളിപ്പെടുത്തി യുവതി

ഈ ചിരി കൊണ്ട് എന്തു ഗുണം, ഇനി ചിരിക്കരുത്!! പിണറായിയോട് അയാള്‍!! പിന്നീട് നടന്നത്...

1

തന്നെ ആക്രമിച്ചയാള്‍ മുഖംമൂടി ധരിച്ചിരുന്നതായി ഓമനയമ്മ പറയുന്നു. മുറിയില്‍ അപ്പോള്‍ ഇരുട്ടായിരുന്നു. അയാളുടെ കൈവശമുണ്ടായിരുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് മുഖംമൂടി ധരിച്ചിട്ടുണ്ടെന്നു വ്യക്തമായതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

2

ആക്രമിച്ചേ ശേഷം അയാള്‍ വീടിന്റെ പിന്‍വാതിലിലൂടെ തന്നെ രക്ഷപ്പെടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Woman attacked in alappuzha while sleeping
Please Wait while comments are loading...