തകരാർ പരിഹരിക്കുന്നതിനിടെ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഫറോക്ക്: കേടായ ജനറേറ്റര്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. മാത്തോട്ടം പാലിപ്പറമ്പില്‍ അനുഗ്രഹയില്‍ പി.പി.ഷാജഹാന്‍(33) ആണ് മരിച്ചത്.

രണ്ടു തവണ പിഴച്ചു, പക്ഷെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് തന്നെ കപ്പടിക്കും... വെറുതെയല്ല, 5 കാരണങ്ങളുണ്ട്
സ്വന്തം ഉടമസ്ഥതയിലുള്ള അനുഗ്രഹ ബോര്‍വലില്‍ കുഴല്‍ക്കിണറിന്റെ പണിയെടുക്കുന്നയാളാണ് ഷാജഹാന്‍. മാറാട് ജിനരാജാദാസ് സ്‌കൂളിന് സമീപം പണിസാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.

explode

ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൂടെയുള്ള തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.

പിതാവ്: പരേതനായ ഉമ്മര്‍കോയ. മാതാവ്: സുബൈദ. ഭാര്യ: സാജിത. മക്കള്‍: മുഹമ്മദ് ഷാമില്‍, മുഹമ്മദ് അമാന്‍ (വിദ്യാര്‍ഥികള്‍ ജിനരാജദാസ് സ്‌കൂള്‍ മാറാട്)

English summary
young man died when repairing a generator

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്