കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവമോർച്ചക്കാരുടെ പ്രതിഷേധം: പുതിയ പേര് നൽകി സിപിഎം; 'കൊട്ടാരക്കര' ഓട്ടം; സോഷ്യൽ മീഡിയയിൽ വൈറൽ

Google Oneindia Malayalam News

കൊട്ടാരക്കര: ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ഒടുവിൽ പരിഹാസരൂപേണയാണെങ്കിൽ പോലും പാർട്ടിക്ക് തന്നെ നാണക്കേടായി. വീഡിയോ രാഷ്ട്രീയ കേന്ദ്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ആഘോഷമായിരിക്കുകയാണ് ഇപ്പോൾ .

1

'കൊട്ടാരക്കര ഓട്ടം' എന്നാണ് സിപിഎം സൈബർ ടീം ഇതിന് നൽകിയിരിക്കുന്ന പേര്. 'കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ, ഇനി അടിക്കരുതേ' എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ... ഇനി തല്ലരുതേ...ഇനി അവനെ തല്ല്', എന്നൊക്കെ ദയനീയമായി പ്രവര്‍ത്തകര്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഗ്ലാമറസ് കുറച്ച് കൂടിപ്പോയോ; ഹീറ ശ്രീനിവാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

2

കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറയ്ക്കാൻ തയ്യാറാകാത്തതിനെതിരെ യുവമോർച്ച കൊട്ടാരക്കരയിൽ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ധനമന്ത്രിയുടെ കൊട്ടാരക്കരയിലെ ഓഫീസിലേക്കായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമമുണ്ടായി. ഇത് പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടയിൽ ചില പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിയാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകരെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശിയത്.

3

പൊലീസിന്റെ ലാത്തി അടിയേറ്റ് നിലത്ത് വീണ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ഡയലോഗുകളും ഇതോടെ വൈറലായി. വടി കൊടുത്ത് അടി വാങ്ങിയ സ്ഥിതിയായി ഇപ്പോൾ യുവമോർച്ച പ്രവർത്തകർക്കുണ്ടായത്. 'എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ... ഇനി തല്ലരുതേ...ഇനി അവനെ തല്ല്', 'കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ, ഇനി അടിക്കരുതേ' എന്ന് ദയനീയമായി പ്രവര്‍ത്തകര്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയിൽ കാണാം.

'ജയ് ഭീമിലെ സഖാക്കള്‍': 93 ല്‍ കമ്മാപുരത്ത് നടന്നതെന്ത്? ഗോവിന്ദനും രാജ്മോഹനും സംസാരിക്കുന്നു'ജയ് ഭീമിലെ സഖാക്കള്‍': 93 ല്‍ കമ്മാപുരത്ത് നടന്നതെന്ത്? ഗോവിന്ദനും രാജ്മോഹനും സംസാരിക്കുന്നു

4

പരിഹാസ രൂപേണ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ ആഘോഷമായിരിക്കുകയാണ്. 'കൊട്ടാരക്കര ഓട്ടം' എന്നാണ് സിപിഎം സൈബർ ടീം ഇതിന് നൽകിയിരിക്കുന്ന പേര്. എടപ്പാളിൽ യുവമോർച്ച നടത്തിയ പ്രതിഷേധത്തിന് പിന്നാലെ എടപ്പാൾ ഓട്ടത്തിന് സമാനമായിട്ടാണ് കൊട്ടാരക്കര ഓട്ടം എന്നതാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കമൻറുകൾ. പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശിയതോടെ പ്രവർത്തകർ പല ഭാഗങ്ങളിലേക്കായി ചിതറിയോടി. പക്ഷേ, സമരദൃശ്യങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളും ഒരുപോലെ ചർച്ചയാവുകയാണ്. സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Yuva Morcha activists staged a protest at Finance Minister KN Balagopal's Kottarakkara office demanding a reduction in fuel prices, but the party itself was embarrassed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X