കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി പിടിച്ചിടലില്ല, ചൂളം വിളിച്ച് പാലരുവി എക്‌സ്പ്രസ്; സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനമായി കേരളം

Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ട റെയില്‍പ്പാത പ്രാവര്‍ത്തികമായി. ഞായറാഴ്ച രാത്രി ഏറ്റുമാനൂര്‍ - ചിങ്ങവനം ഇരട്ടപ്പാത കമ്മീഷന്‍ ചെയ്തതോടെയാണ് ഈ നേട്ടം കൈവരിക്കപ്പെട്ടത്. മുളന്തുരുത്തി - കായംകുളം ഭാഗം ഇരട്ടിപ്പിക്കലിന് രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നടപടികളാണ് ഇന്നലെ രാത്രിയോടെ പൂര്‍ണമായത്. കമ്മീഷനിംഗിന് പിന്നാലെ, പാലക്കാട്ട് നിന്ന് തിരുനെല്‍വേലിയിലേക്ക് ഉള്ള പാലരുവി എക്സ്പ്രസ് രാത്രി പത്തേകാലോടെ കടന്നുപോവുകയും ചെയ്തു.

ഇതോടെ കോട്ടയത്ത് ക്രോസിങ്ങിന് വേണ്ടിയുള്ള പിടിച്ചിടല്‍ അവസാനിച്ചക്കും. ഇതോടെ മധ്യകേരളത്തിലെ യാത്രാ, വികസന രംഗങ്ങളില്‍ കുതിച്ചുചാട്ടമുണ്ടാകും. റെയില്‍ ചരക്ക് നീക്കത്തിനും ഇനി വേഗമേറും. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികളാണ് ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി പാത ഗതാഗതയോഗ്യമാക്കുകയായിരുന്നു.

palra

ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വെച്ചാണ് പുതിയ പാതയില്‍ പാലരുവി പ്രവേശിച്ചത്. പാലരുവി ട്രെയിനിന് കോട്ടയത്ത് സ്വീകരണ ഒരുക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിലെ തടസമായിരുന്നു ഏറ്റുമാനൂര്‍ - ചിങ്ങവനം (16.70 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍ വൈകാന്‍ കാരണം. ഏറ്റുമാനൂരിന് വടക്കും ചിങ്ങവനത്തിന് തെക്കും നേരത്തേ ഇരട്ടിപ്പിക്കല്‍ പൂര്‍ണമായിരുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി ഇതോടെ കേരളത്തിനും സ്വന്തമായി.

തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍

കോട്ടയം വഴി ഇരട്ടപ്പാത തുറക്കുന്നതോടെ കേരളത്തിനു പുതിയ ട്രെയിനുകള്‍ക്കുള്ള വഴിയും തുറക്കും. കോട്ടയം പാതയിലൂടെ കൂടുതല്‍ ട്രെയിനുകള്‍ എന്ന ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനുകളോടിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്.

'മുഖ്യമന്ത്രിയുടെ ശ്രദ്ധ മാറിയതോടെ എല്ലാ തരികിടയും ചെയ്തു,രാമന്‍പിള്ളയെ തൊട്ടതോടെ കേസും മെല്ലെയായി':അജകുമാര്‍'മുഖ്യമന്ത്രിയുടെ ശ്രദ്ധ മാറിയതോടെ എല്ലാ തരികിടയും ചെയ്തു,രാമന്‍പിള്ളയെ തൊട്ടതോടെ കേസും മെല്ലെയായി':അജകുമാര്‍

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇവയെല്ലാം ഇന്നലെ അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് പുനരാരംഭിച്ചു. പരശുറാം എക്പ്രസ്, ജനശതാബ്ദി അടക്കമുള്ള തീവണ്ടികളാണ് റദ്ദാക്കിയിരുന്നത്. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം, നാഗര്‍കോവില്‍-മംഗളൂരു പരശുറാം എന്നിവയും റദ്ദാക്കിയിരുന്നു. സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ് നേരത്തേ പൂര്‍ണമായും റദ്ദാക്കിയിരുന്നെങ്കിലും ഷൊര്‍ണൂര്‍ വരെ ഓടുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്നു.

Recommended Video

cmsvideo
ജയം ഉമാ തോമസിന്, ജനമനസ്സ് ഇങ്ങനെ | Thrikkakkara Election 2022 | #Politics | OneIndia Malayalam

English summary
double track is operational in kottayam after 20 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X