• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തീപിടിത്തത്തില്‍ മാനസിക വിഷമം,സ്ഥലം മാറാനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല; ആത്മഹത്യയാണെന്ന് നിഗമനം

 • By Desk

കോട്ടയം: അയര്‍കുന്നത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കിണറ്റില്‍ നിന്നും പുറത്തെടുത്ത മൃതദേഹത്തില്‍ മുറിവുകളോ പാടുകളൊ ഒന്നുമില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിരിക്കുയാണെന്ന് പൊലീസ് അറിയിച്ചു. വികാരിയായ ഫാ ജോര്‍ജ് എട്ടുപറയിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം മാനസിക പ്രയാസം അനുഭവിച്ചിരിക്കാമെന്നാണ് ഇടവകാംഗങ്ങളുടെയും മറ്റ് വൈദികരുടെയും പ്രതികരണം.

മാനസികപ്രയാസം

മാനസികപ്രയാസം

വികാരിയായ ഫാ. ജോര്‍ജ് എട്ടുപറയില്‍ നേരത്തെ യുഎസിലായിരുന്നു. ഫെബ്രുവരിയിലാണ് ഇദ്ദേഹം അയര്‍കുന്നത്തെ പള്ളിയില്‍ വികാരിയായി ചുമതലയേല്‍ക്കുന്നത്. അതിന്ന ശേഷമാണ് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്. ഇതോടെ പള്ളിയിലെ പ്രാര്‍ത്ഥനകളും എല്ലാം മുടങ്ങി. ഇതിനിടെ ഇടവകയിലെ അംഗങ്ങളെ പരിചയപ്പെടാന്‍ പോലും സാധിച്ചിരുന്നില്ല

പള്ളിയിലെ തീപ്പിടിത്തം

പള്ളിയിലെ തീപ്പിടിത്തം

അടുത്തിടെ പള്ളിയിലെ റബ്ബര്‍ പുരയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തീപിടിത്തം ഉണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരാള്‍ക്ക് 80 ശതമാനം പൊള്ളലേറ്റതോടെ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഈ സംഭവത്തില്‍ വൈദികന് വളരെ ഏറെ മനപ്രയാസം ഉണ്ടായിരുന്നു. അതുകൊണ്ടാകാം ആത്മഹത്യയ്ക്ക് നയിച്ചതെന്ന് മറ്റ് വൈദികര്‍ സംശയിക്കുന്നു.

cmsvideo
  മഠത്തിന്റെ പിന്‍വാതിലിലൂടെ കയറിയിറങ്ങിയ പുരോഹിതന്മാരുടെ ലിസ്റ്റ് വേണോ
  സ്ഥലം മാറ്റം

  സ്ഥലം മാറ്റം

  ഈ സംഭവങ്ങള്‍ നടന്നതിന് പിന്നാലെ പള്ളിയില്‍ നിന്ന് സ്ഥലം മാറ്റത്തിനായി പള്ളി വികാരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനായി കഴിഞ്ഞ ദിവസം ബിഷപ്പുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ വൈകിട്ട് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ വൈദികന്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ബിഷപ്പ് ഫോണ്‍ വിളിച്ച് തിരക്കിയപ്പോള്‍ പ്രതികരണമുണ്ടായില്ലെന്ന് വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു.

  നല്ല രീതിയില്‍

  നല്ല രീതിയില്‍

  മരിച്ച വൈദികന്‍ എല്ലാവരുമായി നല്ല രീതിയിലാണ് ഇടപെട്ടത്. എന്നാല്‍ പള്ളിയിലെ തീപിടിത്തത്തിന് ശേഷം മാനസിക പ്രയാസം നേരിടുന്നതായി തോന്നിയെന്നും അടുത്ത ദിവസങ്ങളിലായി ശ്രദ്ധക്കുറവുള്ളത് പോലെ കണ്ടിരുന്നതായും ഇടവകാംഗങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ കുരിശ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

  ശരീരത്തില്‍ കല്ലുകെട്ടി

  ശരീരത്തില്‍ കല്ലുകെട്ടി

  ശരീരത്തില്‍ കല്ലുകെട്ടിയാണ് വികാരി കിണറ്റിലേക്ക് ചാടിയതെന്നാണ് കരുതുന്നത്. ഇരുമ്പുകമ്പികൊണ്ട് മറച്ച കിണറ്റിലായിരുന്നു മൃതദേഹം കണ്ടത്. കമ്പികൊണ്ടുള്ള കൂടിന്റെ ഭാഗം തുറന്നാകാം ഇദ്ദേഹം കിണറ്റില്‍ ചാടിയത്. കല്ലി കെട്ടിയെന്ന സംശയം ഉയര്‍ന്നതോടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി പരിശോധന നടത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തത് നേരത്തെ സംശയത്തിനിടെയാക്കിയിരുന്നു.

  വൈദികന്‍ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍; ചില സൂചനകള്‍ ദൂരൂഹതയിലേക്ക്

  മദ്യലഹരിയില്‍ കാറുമായി കുതിച്ചോട്ടം... തടഞ്ഞ പോലീസുകാര്‍ക്ക് സംഭവിച്ചത്, ഒടുവില്‍ നടന്നത് ഇങ്ങനെ

  English summary
  Kottayam Priest Death: Preliminary investigation Hints Suicide
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X