കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകര നഗരസഭയിലെ ഫയലുകള്‍ കാണാതാവുന്നത് പതിവാകുന്നതായി പരാതി

  • By Desk
Google Oneindia Malayalam News

വടകര : നഗരസഭയിലെ വിവിധ സെക്ഷനുകളില്‍ തീര്‍പ്പുകല്പ്പിക്കേണ്ട ഫയലുകള്‍ കാണാതാവുന്നതായി പരാതി. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വിവിധ കൗണ്‍സിലര്‍മാര്‍ ഈ പരാതി ഉന്നയിച്ചത്. ഇത് മൂലം സാധാരണക്കാരായ പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതായും ഉടന്‍ പരിഹാരം കാണണമെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍ ആവശ്യപ്പെട്ടു.

vadakara

വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ സഹായം ലഭിക്കാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ ഇത് സംബന്ധിച്ച ഫയലുകള്‍ കാണാത്തത് കൊണ്ട് വീണ്ടും രേഖ സമര്‍പ്പിക്കേണ്ട ഗതികേടുണ്ടായതായും അദ്ദേഹം പറഞ്ഞു.കറുകപാലത്തിന്റെ പൊട്ടിയ തൂണുകള്‍ നന്നാക്കാന്‍ മുമ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് രേഖകള്‍ ഓഫീസില്‍ കാണാത്തത് കൊണ്ട് പ്രവൃത്തി
തുടങ്ങാനാവുന്നില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ എംപി അഹമ്മദ് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോയത് കൊണ്ടാണ് നടപടികള്‍ വൈകുന്നതെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ട ഫയല്‍ കാണാതാവുന്ന് എങ്ങിനെയാണെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിലും വേണ്ട രേഖകള്‍ സൂക്ഷിക്കാത്തത് കൊണ്ട് ആദ്യം ലഭിക്കേണ്ടവര്‍ക്ക് കാത്തിരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. പിന്നീട് അപേക്ഷ നല്‍കിയവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയും ചെയ്തതായി പി വത്സന്‍ പറഞ്ഞു. ഇത്തരത്തില്‍ ഫയല്‍ കാണാതാവുന്ന നിരവധി പ്രശ്‌നങ്ങളാണ് നഗരസഭയിലുള്ളത്. മാത്രമല്ല പല അപേക്ഷയിലും തീര്‍പ്പ് കല്പിക്കുന്നത് സംബന്ധിച്ച സമയപരിധി മാസങ്ങളോളം നീണ്ടു പോകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കൂടുതലും എഞ്ചിനീയറിംഗ് സെക്ഷനിലെ പരാതിയാണ് ഉയരുന്നത്. പലരും പുതിയ വീടിന്റെ
പ്ലാനിന് അപേക്ഷ നല്‍കിയവരും, പ്ലാന്‍ മാറ്റുന്നത് സംബന്ധിച്ചും സമയബന്ധിതമായി രേഖകള്‍ നല്‍കാന്‍ എഞ്ചിനീയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു പ്ലാന്‍ സ്വീകരിച്ച് അതിന്‍മേലുള്ള ന്യൂനത മനസിലാക്കി ഉടമകക്ക് അയക്കേണ്ട നോട്ടീസ് പോലും
അയക്കുന്നതില്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ഒരു ഉപഭോക്താവ് പറയുന്നു.

കഴിഞ്ഞ കൗണ്‍സില്‍ യോഗങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചിരുന്നു. പല പദ്ധതികള്‍ക്കും തയ്യാറാക്കിയ എസ്റ്റിമേറ്റ് രേഖകളാണ് കാണാതാവുന്ന ഫയലുകളില്‍ ഭൂരിഭാഗവും. ഇത് കൊണ്ട് തന്നെ പല പ്രവൃത്തികളും മുടങ്ങിക്കിടക്കുകയാണ്. ഇത് സംബന്ധിച്ച് പരിശോധിച്ച വേണ്ട നടപടികള്‍ കൈകൊള്ളുമെന്നാണ് നഗരസഭ ചെയര്‍മാന്‍ പറയുന്നത്.

Kozhikode
English summary
complaint of file missing in vadakara cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X