കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവേചനം വേണ്ട: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബയൊമെട്രിക് കാര്‍ഡുകള്‍ ആയിക്കൂടേ ?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തി കാര്‍ഡ് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വിജയകരമായി നടപ്പിലാക്കിവരുന്ന ഇത്തരം സംവിധാനങ്ങള്‍ വഴി ആര്‍ക്കും പ്രയാസങ്ങള്‍ ഉണ്ടാവുകയല്ല, മറിച്ച് കൂടുതല്‍ സുരക്ഷയും സമാധാനവും ലഭിക്കുകയാണ് ചെയ്യുന്നതെന്നാണ് അഭിപ്രായം.

യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് ആന്റ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടുവരാന്‍ കോഴിക്കോട് നടക്കാവ് ജനമൈത്രി പോലീസ് നടപടിയെടുത്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹായത്തോടെ ഓഫിസും ഉപകരണങ്ങളും തയ്യാറായിരുന്നു. 2016 ജൂണില്‍ ഔദ്യോഗിക ഉല്‍ഘാടനവും നടന്നു. പിന്നീട് വന്ന പോലീസുദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ലാതിരുന്നതോടെ പദ്ധതി നിലയ്ക്കുകയായിരുന്നു.

iiiii-14-1

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലെ സംഘര്‍ഷവും ഇവര്‍ കേരളീയരുമായുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഈയിടെ വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ആരോഗ്യബോധം കുറഞ്ഞ പിന്നാക്ക പ്രദേശങ്ങളില്‍നിന്നു വരുന്നു എന്നതാണ് ഇതിനുള്ള കാരണം. തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ കൃത്യമായ വിവരം സൂക്ഷിക്കാനും ആവശ്യപ്പെടുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കാനും കൂടുതല്‍ കര്‍ശനമായ രീതികളും വേണം. എന്നാല്‍ ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നില്ല എന്നതാണ് വാസ്തവം.

ബംഗാള്‍, അസം, ബിഹാര്‍, ഛത്തിസ്ഗഡ്,. മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ കേരളത്തിലെത്തുന്നത്. ആദ്യം നഗരങ്ങളില്‍ മാത്രമായിരുന്നു ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലെല്ലാം തൊഴിലെടുക്കുന്നത് ഇവരാണ്. ബസ് കണ്ടക്റ്റര്‍ പോലുള്ള അപൂര്‍വ മേഖലകള്‍ ഒഴികെ മറ്റ് ഏതാണ്ടെല്ലാ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിമുറുക്കു കഴിഞ്ഞു.

ഹോട്ടല്‍, നിര്‍മാണ മേഖലകള്‍ ഏതാണ്ട് പൂര്‍ണമായും ഇപ്പോള്‍ ഇതര സംസ്ഥാനക്കാരുടെ മേഖലയാണ്. ഇവരില്ലെങ്കില്‍ രണ്ട് മേഖലയും തകരുമെന്ന അവസ്ഥയാണിപ്പോള്‍. ഹോട്ടലുകള്‍ അടച്ചിടേണ്ടതായിവരും. നാടന്‍ വിഭവങ്ങള്‍ എന്നൊക്കെ പരസ്യം ചെയ്യുന്ന ഹോട്ടലുകളിലും പാചകമെല്ലാം ഇതര സംസ്ഥാനക്കാര്‍ തന്നെയാണ്. ഹോട്ടലുകളില്‍ ശുചിത്വവുമായി ബന്ധപ്പെട്ടും ധാരാളം പരാതികളുണ്ട്.

വീടുകളുടെയോ കെട്ടിടങ്ങളുടെയോ മുകളില്‍ ഷീറ്റുകള്‍ പാകി ഇതര സംസ്ഥാനക്കാര്‍ക്ക് വാടകക്ക് നല്‍കുകയെന്നത് പലരുടെയും വലിയ വരുമാനമാര്‍ഗവുമാണ്. ഇവയില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ വ്യാപകമാവുന്ന സാഹചര്യമുണ്ട്. മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ സ്ഥിരഉപയോക്താക്കളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആളെ കണ്ടുപിടിക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യവുമുണ്ട്. ഇത് തടയാന്‍ കൂടിയാണ് ബയോമെട്രിക് സംവിധാനത്തോടെ തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്.

Kozhikode
English summary
Kozhikode Local News about biometric card for other state people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X