കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്‌ഐ കേവലം സമരസംഘടനയല്ല, പി.കെ ശശിയെക്കുറിച്ച് ചോദിക്കുന്നത് അറിവില്ലാത്തിനാല്‍: നേതാക്കള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഒരു സമരസംഘടന എന്നതിനപ്പുറം പുതിയ പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി ഡിവൈഎഫ്ഐയെ മാറ്റുമെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്. സംസ്ഥാന സമ്മേളനത്തില്‍ ഇതുസംബന്ധമായി നടന്ന ചര്‍ച്ചകള്‍ ഇതിന് മാനദണ്ഡമാക്കുമെന്നും പ്രളയമടക്കം ദുരന്ത സമയത്ത് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തമായ പരിശീലനം നേടിയ ഒരു ദുരന്ത നിവാരണ സേനയെ ഡിവൈഎഫ്ഐ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് പി.കെ ശശിക്കെതിരെ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ വനിത നല്കിയ പരാതി പരിശോധിച്ചോ എന്ന ചോദ്യം സംസ്ഥാന നേതൃത്വത്തോട് ആവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന നേതാക്കള്‍ ആവര്‍ത്തിച്ചു. ലോകം ഇുന്നകൊണ്ടവസാനിക്കുന്നില്ലല്ലോ, നമുക്ക് ഇനിയും കാണാം എന്നായിരുന്നു സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീറിന്റെ വാദം. ഡി.വൈ.എഫ്.ഐയെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ചൊവ്വാഴ്ച എം സ്വരാജ് പറഞ്ഞതുപോലെ നിങ്ങള്‍ കുറച്ചുകൂടി ഡി.വൈ.എഫ്.ഐയെക്കുറിച്ച് പഠിക്കണമെന്ന് പുതിയ സെക്രട്ടറി എ.എ റഹീം പറഞ്ഞു.

rahimkochikkode-154

വിഷയത്തെക്കുറിച്ച് ഡി വൈ എഫ് ഐക്ക് ഒരു നിലപാടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയതാണ്. ഡി വൈ എഫ് ഐയുടെ ഇന്നലെകള്‍ പരിശോധിച്ചാലറിയാം അത് എത്രത്തോളം സ്ത്രീപക്ഷ അനുകൂല നിലപാടുള്ളവരാണ് എന്ന്. സ്ത്രീപക്ഷ നിലപാടിനപ്പുറം ട്രാന്‍സ്‌ജെന്‍ഡറുകളെപ്പോലും ആദ്യമായി സമ്മേളന പ്രതിനിധികളാക്കിയവരാണ് ഈ സംഘടനയെന്ന് മാധ്യമങ്ങള്‍ കാണാതെ പോകരുത്. മന്ത്രി കെ ടി ജലീലിനെതിരെയുള്ള ആരോപണം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ഇക്കാര്യത്തെക്കുറിച്ച് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭാരവാഹികളുടെ പ്രായം 37 ആക്കിയത് വീണ്ടും തിരുത്തിയതെന്തിനെന്ന് ചോദിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ ഇങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരാണ് ഇങ്ങനെ തീരുമാനിച്ചതെും ഭരണഘടനാപരമായി നാല്പതാണ് പ്രായപരിധിയെന്നും എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയെക്കുറിച്ച് ഡി.വൈ.എഫ്.ഐ എന്തു പറയാനാണെന്നും അദ്ദേഹം ചോദിച്ചു.

Kozhikode
English summary
s satheesh about kp sasi controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X