മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ വീട്ടു വേലക്കാരിക്ക് ജീവപര്യന്ത്യം തടവും, പിഴയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ വയോധികയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ വീട്ടു വേലക്കാരിക്ക് ജീവപര്യന്ത്യം തടവിനും പിഴയടക്കാനും കോടതിയുടെ വിധി. സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുന്നതിനായി വയോധികയായ വീട്ടമ്മയെ അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ വീട്ടു വേലക്കാരിയായ പാലക്കാട് ചെമ്പ്ര പഴനെല്ലിപ്പുറം അരങ്ങന്‍ പള്ളിയാളിയില്‍ വാസുവിന്റെ ഭാര്യ ശാന്തകുമാരി എന്ന ശാന്ത (61) യെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്.

ബിജെപി ജില്ലാ നേതാവിനെ വെടിവച്ച് കൊന്നു; ക്രൂരമെന്ന് മോദി, അപലപിച്ച് പിഡിപിയും ഉമര്‍ അബ്ദുല്ലയുംബിജെപി ജില്ലാ നേതാവിനെ വെടിവച്ച് കൊന്നു; ക്രൂരമെന്ന് മോദി, അപലപിച്ച് പിഡിപിയും ഉമര്‍ അബ്ദുല്ലയും

ജീവപര്യന്തം തടവിനും 55000 രൂപ പിഴയടക്കാനുമാണ് വിധി. 88വയസ്സുകാരിയായ വളാഞ്ചേരി വെണ്ടല്ലൂര്‍ അച്ചുതന്‍ എഴുത്തച്ഛന്റെ ഭാര്യ കൊല്ലയില്‍ കുഞ്ഞുലക്ഷ്മിയമ്മയെയാണ് സ്വര്‍ണാഭരണം കവരുന്നതിനായി പ്രതി കൊലപ്പെടുത്തിയത്. 2013 മാര്‍ച്ച് നാലിനാണ് കേസിന്നാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞുലക്ഷ്മിയമ്മയുടെ മകള്‍ നെന്മിനി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. മാതാവിനെ ശുശ്രൂഷിക്കുന്നതിനും വീട്ടു ജോലിക്കുമായി നിയമിച്ചതായിരുന്നു ശാന്തകുമാരിയെ. കുഞ്ഞുലക്ഷ്മിയമ്മയുടെ വള, മാല തുടങ്ങി 34 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നതിനാണ് കൊലപാതകം നടത്തിയത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി അന്നുതന്നെ വില്‍പ്പന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ximprisonment-08

ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ് 25000 രൂപ പിഴ, 449 പ്രകാരം കൊലപാതകത്തിനായി അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിന് അഞ്ചുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, 394 വകുപ്പ് പ്രകാരം കവര്‍ച്ച നടത്തിയതിന് അഞ്ചുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം തുക ദിലീപ് സേട്ടിന് നല്‍കണം. പ്രതിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയയാളാണ് ദിലീപ് സേട്ട്. ഇയാളില്‍ നിന്നും അന്വേഷണ സംഘം ആഭരണങ്ങള്‍ ഉരുക്കി മാറ്റിയ സ്വര്‍ണ്ണ കട്ടികള്‍ കണ്ടെടുത്തിരുന്നു. ഈ സ്വര്‍ണ്ണം കൊല്ലപ്പെട്ട കുഞ്ഞുലക്ഷ്മിയമ്മയുടെ മകളും ഇപ്പോള്‍ വളാഞ്ചേരി എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളിലെ അദ്ധ്യാപികയുമായ സതി ടീച്ചര്‍ക്ക് നല്‍കാനും കോടതി വിധിച്ചു.

33 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാജേഷും രണ്ട് സാക്ഷികളെ പ്രതിഭാഗവും കോടതി മുമ്പാകെ വിസ്തരിച്ചു. 50 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയപ്പോള്‍ അഞ്ച് രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി.

Malappuram
English summary
House maid get life imprisonment and fine in murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X