മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിണറ്റിലെ വെള്ളം പെട്ടെന്ന് താഴ്ന്നുപോയി; അപൂര്‍വ പ്രതിഭാസം, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തും

Google Oneindia Malayalam News

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടിക്കടുത്ത വീട്ടിലെ കിണര്‍ വെള്ളം ഏവരെയും അത്ഭുതപ്പെടുത്തി പെട്ടെന്ന് താഴ്ന്നു പോയി. നിറഞ്ഞുനിന്ന കിണറിലെ വെള്ളമാണ് അപ്രത്യക്ഷമായത്. കുപ്പിവളവിലെ കുണ്ടന്‍പാടം കീഴ്ചിറയിലാണ് സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ ഗണപതിയുടെ വീട്ടിലെ കിണറില്‍ ചൊവ്വാഴ്ച രാത്രി വരെ വെള്ളമുണ്ടായിരുന്നു. പാടത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ എല്ലായിടത്തും നിറയെ വെള്ളമാണ്. സമീപത്തെ വീടുകളിലെ കിണറുകളിലും വെള്ളം ആവശ്യത്തിലധികമുണ്ട്. എന്നാല്‍ ഗണപതിയുടെ വീട്ടിലെ കിണറില്‍ മാത്രം ബുധനാഴ്ച രാവിലെ മുതല്‍ വെള്ളമില്ല. കിണറിനോട് ചേര്‍ന്ന് മണ്ണിളകിയതായി പറയപ്പെടുന്നു.

പ്രിയാമണി-മുസ്തഫ വിവാഹം കോടതി കയറുന്നു; എന്തുകൊണ്ട് ഇപ്പോള്‍? ആയിഷയ്ക്ക് മറുപടിയുണ്ട്പ്രിയാമണി-മുസ്തഫ വിവാഹം കോടതി കയറുന്നു; എന്തുകൊണ്ട് ഇപ്പോള്‍? ആയിഷയ്ക്ക് മറുപടിയുണ്ട്

എന്താണ് ഈ പ്രതിഭാസത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. വൈകാതെ ചെട്ടിപ്പടിയിലെത്തി കിണറും സമീപ പ്രദേശത്തെ ജലത്തിന്റെ തോതും പരിശോധിക്കുമെന്ന് ജിയോളജി വകുപ്പ് ഓഫീസര്‍ അരുണ്‍ പ്രഭാകര്‍ വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. മഴക്കാലത്ത് പലതരത്തിലുള്ള പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കിണര്‍ ഇടിയുന്നതും മറ്റുമാണ് കൂടുതല്‍ സംഭവിക്കുക. ഭൂമിക്കടിയിലെ വെള്ളത്തിന്റെ തോത് പെട്ടെന്ന് ഉയരുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാകുക. എന്നാല്‍ ചെട്ടിപ്പടിയില്‍ വെള്ളം ഇല്ലാതാകുകയാണ് ചെയ്തിരിക്കുന്നത്. സംഭവം സ്ഥലം സന്ദര്‍ശിച്ചാലേ എന്താണ് സംഭവിച്ചത് എന്ന് കൂടുതല്‍ വ്യക്തമാകൂ എന്ന് ഓഫീസര്‍ പറഞ്ഞു.

m

സിനിമ മാത്രമല്ല ക്ലാസ്, നടിയും ക്ലാസ്സാണ്... സര്‍പ്പട്ടൈ പറമ്പരൈ നായിക ധുഷാര വിജയന്റെ ചിത്രങ്ങൾ കാണാം

2019ല്‍ പാലക്കാട്ടെ കരിങ്ങനാട് പ്രഭാപുരത്ത് സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രളയ വേളയിലായിരുന്നു ഇത്. എടത്തോള്‍ മുഹമ്മദ് ഫൈസി എന്ന വ്യക്തിയുടെ വീട്ടിലെ കിണറിലെ വെള്ളം പെട്ടെന്ന് താഴ്ന്നുപോകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുവരെ കിണറില്‍ വെള്ളം കണ്ടതാണ്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെള്ളമില്ല. പ്രളയത്തില്‍ എല്ലായിടത്തും വെള്ളം കയറിയ സാഹചര്യത്തില്‍ മുഹമ്മദ് ഫൈസിയുടെ കിണറിലെ വെള്ളം മാത്രം താഴ്ന്നുപോയതാണ് നാട്ടുകാരെ അതിശയപ്പിച്ചത്.

 ബിജെപിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത തിരിച്ചടി; വെറുതെ വിടില്ലെന്ന് ബാന്‍ഗു... തന്ത്രം ഇതാണ് ബിജെപിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത തിരിച്ചടി; വെറുതെ വിടില്ലെന്ന് ബാന്‍ഗു... തന്ത്രം ഇതാണ്

മഴക്കാലത്ത് ചില സ്ഥലങ്ങളില്‍ കിണറുകളില്‍ മണല്‍ കൂടുതലായി ഇറങ്ങി വരാന്‍ സാധ്യതയുണ്ടെന്ന് അരുണ്‍ പ്രഭാകര്‍ പറഞ്ഞു. ഈ വേളയില്‍ വെള്ളം ഇല്ലാതാകുകയും മണല്‍ കൂടുതലാകുകയും ചെയ്യും. ചെട്ടിപ്പറിയില്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല. എത്രത്തോളം വെള്ളം കിണറില്‍ ഉണ്ടായിരുന്നു എന്ന് ആദ്യം അറിയണം. സമീപത്തെ കിണറുകളുടെ ആഴം പരിശോധിക്കണം. എങ്കില്‍ ജലനിരപ്പ് അറിയാന്‍ സാധിക്കും. ഒരു കിണറില്‍ മാത്രം വെള്ളം ഇല്ലാതാകുന്നത് അപൂര്‍വാണ്. ഒരു പ്രദേശത്തെ ഒട്ടേറെ കിണറുകളില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒരു കിണറില്‍ മാത്രം വെള്ളം കുറഞ്ഞതിനാല്‍ മണ്ണിളകിയതാകാനാണ് സാധ്യത എന്നാണ് അരുണ്‍ പ്രഭാകര്‍ പറയുന്നത്.

'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

Malappuram
English summary
Well Became Dry in Chettippadi; Malappuram Geology officials will visit soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X