കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികം പൊങ്ങല്ലേ: ബിജെപിയോട് സേന

Google Oneindia Malayalam News

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം കണ്ട് മതിമറന്നു പോകരുതെന്ന് ബി ജെ പിക്ക് ശിവസേനയുടെ ഉപദേശം. നിലത്തുനിന്നും അധികം പൊങ്ങരുത്. കാല് നിലത്തുതന്നെ നില്‍ക്കട്ടെ. ഉപതിരഞ്ഞെടുപ്പുകളില്‍ കാവി പാര്‍ട്ടിക്ക് കിട്ടിയ തിരിച്ചടി കണ്ടാണ് ശിവസേന ഉപദേശിക്കുന്നത് എന്ന് മൂന്നരത്തരം. ഉപതിരഞ്ഞെടുപ്പില്‍ ഗുജറാത്തിലും രാജസ്ഥാനിലും വരെ ബി ജെ പിക്ക് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായിരുന്നു.

കാല് നിലത്ത് തന്നെ നിര്‍ത്തുക. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ജയം കണ്ട് കണ്ണ് മഞ്ഞളിച്ചുപോകരുത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പായി ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ബി ജെ പിയെ ഉപദേശിക്കുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് കിട്ടിയ ഒരു പാഠമാണ് ഇത്. ഇത് കണ്ട് പഠിച്ചില്ലെങ്കില്‍ ശരിക്കുള്ള പാഠം ജനങ്ങള്‍ പഠിപ്പിക്കും. സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.

shiv-sena

അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ബി ജെ പിയും ശിവസേനയും. 150 സീറ്റുകളിലെങ്കിലും തങ്ങള്‍ മത്സരിക്കും എന്നാണ് സേനയുടെ പക്ഷം. എന്നാല്‍ രണ്ട് പാര്‍ട്ടികളും 135 വീതം സീറ്റില്‍ മത്സരിക്കാം എന്നാണ് ബി ജെ പി പറയുന്നത്. 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. സേനയെ ഒഴിവാക്കി ബി ജെ പി മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്‌നയിലൂടെ ബി ജെ പിയെ സേന ചിലത് ഓര്‍മിപ്പിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും മറ്റും ബി ജെ പി വന്‍ വിജയം നേടി. എന്നാല്‍ നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കഥ മാറി. ജനങ്ങളാണ് ജയിപ്പിക്കുന്നത്. അവരെ വെറുതെ കിട്ടിയതായി കരുതരുത്. എന്നാല്‍ നരേന്ദ്ര മോദിയെ പുകഴ്ത്താനും ശിവസേന മറന്നില്ല. തിരഞ്ഞെടുപ്പ് തോല്‍വി മോദി തരംഗം പോയതിന്റെ സൂചനയല്ല. ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും രണ്ടും രണ്ടാണ്.

English summary
Keep your feet on ground, Shiv Sena tells BJP. The advice comes in the wake of BJP’s poor performance in recently concluded by-poll elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X