പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികൾ ഒന്നര കിലോ കഞ്ചാവുമായി പിടിയിൽ

  • By Deske
Google Oneindia Malayalam News

പാലക്കാട്: അടിപിടി , ബൈക്ക് മോഷണം, കവർച്ച, കഞ്ചാവു കത്ത് തുടങ്ങിയ കേസ്സുകളിലെ പ്രതികളായ രണ്ടു പേരെ ഒന്നര കിലോ കഞ്ചാവുമായി ഇന്നലെ രാത്രി പാലക്കാട് ശകുന്തള ജംഗ്ഷനിൽ വെച്ച് ടൗൺ നോർത്ത് എസ് ഐ ആര്‍ രഞ്ജിത്തും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തു. പാലക്കാട്, കുന്നത്തൂർ മേട്, ചിറക്കാട് സ്വദേശികളായ തങ്കരാജു എന്ന ബൈജു, മുകേഷ് എന്ന മൂങ്ങ മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്ക് കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മുക്കാൽ ലക്ഷത്തോളം രൂപ വില വരും. തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ നിന്നുമാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കി പാലക്കാട് ടൗൺ പരിസരങ്ങളിലെ ഉപഭോക്താക്കൾക്ക് വില്പന നടത്തി വരികയായിരുന്നു. ചെറിയ പായ്ക്കറ്റ് കഞ്ചാവിന് മുന്നൂറു മുതൽ അഞ്ചൂറു രൂപ വരെയാണ് ഈടാക്കുന്നത്. സ്കൂൾ, കോളേജ്, വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. രണ്ട് ദിവസം മുമ്പ് 6 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വ ദേശിയെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയിരുന്നു.

palakkadmap

സംസ്ഥാനത്തേക്കുള്ള കഞ്ചാവ് കടത്ത് തടയുന്നതിനായി പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ IPS , നർകോട്ടിക് സെൽ DySP ഷംസുദ്ദീൻ, എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡാണ് റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ തങ്കരാജു എന്ന ബൈജുവിന് പാലക്കാട് സൗത്ത് , മങ്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസ്സുകളുണ്ട്.

മുകേഷിന് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലും, കൊടുങ്ങല്ലൂർ എക്സൈസ് സ്റ്റേഷനിലും കേസ്സുകളുണ്ട്.
പാലക്കാട് ടൗണിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനാണ് ബൈജു. മൊബൈലിലേക്ക് വിളിക്കുന്ന ഉപഭോക്താക്കൾക്ക് ബൈക്കിലെത്തി നേരിട്ട് കഞ്ചാവ് കൈമാറുകയാണ് രീതി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നതായിരിക്കും. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ R. രഞ്ജിത്ത്, GSI. S. ജലീൽ, R. കിഷോർ, M. സുനിൽ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

English summary
criminal arrested with ganja from palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X